

അർജന്റീനയും സ്പെയിനും ലോകകപ്പ് ഫുട്ബോളിന്‍റെ ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ അത് ഭൂമിശാസ്ത്രപരമായി യൂറോപ്പും തെക്കേ അമേരിക്കയും തമ്മിലുള്ള മത്സരം മാത്രമല്ല. യൂറോപ്യൻ ഫുട്ബോളും ലാറ്റിനമേരിക്കൻ ഫുട്ബോളും തമ്മിലുള്ള മാറ്റുരയ്ക്കൽ മാത്രമല്ല. ഒരിക്കൽ തങ്ങളെ കോളനിയാക്കി ഭരിച്ച സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം പൊരുതി നേടിയ അർജന്റീനയും തമ്മിലുള്ള മത്സരത്തിന് മാനങ്ങൾ പലതുണ്ട്. അത് രക്തത്താൽ ബന്ധിതരായവരുടെ പോരാട്ടം കൂടിയാണ്.
യുഎസിൽ ന്യൂജേഴ്സിയിലെ ഈസ്റ്റ് റഥർഫോഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ലോകഫുട്ബോൾ കിരീടത്തിനായി അർജന്റീനയും സ്പെയിനും തമ്മിൽ പോരാടുമ്പോൾ അത് കേവലം രണ്ട് ഭൂഖണ്ഡങ്ങൾ തമ്മിലുള്ള മത്സരം മാത്രമല്ല. അത് യൂറോപ്പും തെക്കേ അമേരിക്കയും തമ്മിലുള്ള മത്സരം മാത്രമല്ല. യൂറോപ്യൻ ഫുട്ബോളും ലാറ്റിനമേരിക്കൻ ഫുട്ബോളും തമ്മിലുള്ള മാറ്റുരയ്ക്കൽ മാത്രമല്ല. ഒരിക്കൽ തങ്ങളെ കോളനിയാക്കി ഭരിച്ച സ്പെയിനും, അവരിൽ നിന്ന് സ്വാതന്ത്ര്യം പൊരുതി നേടിയ അർജന്റീനയും തമ്മിലുള്ള മത്സരമാണ്. പക്ഷേ ഇംഗ്ലണ്ടുമായി മത്സരിക്കുമ്പോഴുള്ള തീവ്രമായ വൈരം അർജന്റീനയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുമ്പോഴില്ല. കാരണം അത് രക്തത്താൽ ബന്ധിതമായവരുടെ മത്സരമാണ്. ഒരേ ഭാഷ സംസ്കാരിക്കുന്നവർ തമ്മിലുള്ള മത്സരമാണ്. അതുകൊണ്ടാണ് ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ഗ്യാലറിയിൽ നിന്ന്
''എർമാനോസ്, എർമാനോസ്, സോമോസ് എർമാനോസ്'' എന്ന് ആരാധകർ ഏറ്റുപാടുന്നത്. ഈ കളിക്കളത്തിലും ജീവിതത്തിലും സഹോദരങ്ങളാണ് നമ്മൾ എന്നാണ് ആ സ്പാനിഷ് വാചകത്തിന്‍റെ മലയാളം. പോരാട്ടം അർജന്റീനയും സ്പെയിനും തമ്മിലല്ല 'അർഹന്തീനയും 'എസ്പാന'യും തമ്മിലാണ്.
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അർജന്റീനയിൽ സ്പാനിഷ് കൊളോണിയൽ കാലഘട്ടം ആരംഭിക്കുന്നത്. 1516ൽ ഹുവാൻ ദിയാസ് സോലീസ് എന്ന സഞ്ചാരിയുടെ വരവോടെയാണത്. 1810-16 കാലഘട്ടത്തിലെ വിപ്ലവങ്ങൾക്കും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്കും പിന്നാലെ അർജന്റീന സ്പാനിഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. പിന്നെയും 112 വർഷങ്ങൾക്കു ശേഷമാണ് ആഗോളവിമോചന മുന്നേറ്റങ്ങളുടെ പ്രത്യാശാപ്രതീകമായ ഏർണെസ്റ്റോ ലിഞ്ച് ഗെവാര എന്ന ചെ, അർജന്റീനയിലെ റൊസാരിയോയിൽ ജനിക്കുന്നത്. സ്പാനിഷ് സംസാരിക്കുന്ന കാസ്ട്രോയും ചെയും സുഹൃത്തുക്കളായതും ലോകചരിത്രത്തിന്‍റെ ഭാഗധേയം തിരുത്തിയതും മറ്റൊരു കഥയാണ്. അർജന്റീനയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അത് കളിക്കളവും കടന്ന് പുറത്തേയ്ക്ക് ഒരുപാട് മേഖലകളെ ചുറ്റുന്ന വിഷയങ്ങളിലേക്കും കടക്കും. അതായത് ഇത് ചില്ലക്കറളിയല്ലെന്ന് സാരം.
കോളനിവൽക്കരണത്തിന് പിന്നാലെയുണ്ടായ വൻതോതിലുള്ള സ്പാനിഷ് കുടിയേറ്റം രണ്ട് രാജ്യങ്ങളെയും സാംസ്കാരികമായി കൂടുതൽ ഇഴചേർത്തു. ഫുട്ബോളും അതിന്റെ ഭാഗമായി. ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഗെയിമിനെ അർജന്റീന സ്വന്തമാക്കി. നമ്മുടേത് എന്നർത്ഥം വരുന്ന 'ലാ ന്യുവെസ്ത്ര എന്ന് വിളിക്കപ്പെടുന്ന ശൈലി കൊണ്ട് തനത് കളിശൈലിക്ക് രൂപംനൽകി. സ്പെയിനിന്‍റെ ടിക്കി ടാക്കയും അർജന്റീനയുടെ ന്യൂവെസ്ത്രയും തമ്മിൽ പിന്നെ കൊടുക്കൽ വാങ്ങലുണ്ടായി.
ഈ ഫുട്ബോൾ ബന്ധത്തിന്റെ ഏറ്റവും തിളങ്ങുന്ന ഉദാഹരണമാണ് ആൽഫ്രെഡോ ഡി സ്റ്റെഫാനോ. ഡി സ്റ്റെഫാനോയ്ക്ക് പുറമെ, ഹെക്ടർ റിയൽ, ലൂയിസ് ഡെൽ സോൾ തുടങ്ങിയ അർജന്റീനിയൻ താരങ്ങളും സ്പെയിനിലേക്ക് പോയി ക്ലബ് ഫുട്ബോളിന്റെ മുഖഛായ മാറ്റി. സ്പെയിനിൽ നിന്നും നിരവധി താരങ്ങൾ അർജന്റീനയിലേക്ക് വന്നിട്ടുണ്ട്. 1930-കളിലും 40-കളിലും സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ഇസിദ്രോ ലാൻഗാര, ആഞ്ചെല്‍ സുബിയേറ്റ തുടങ്ങിയ സ്പാനിഷ് താരങ്ങൾ അർജന്റീനയിലെ സാൻ ലോറൻസോ, റിവർ പ്ലേറ്റ് തുടങ്ങിയ ക്ലബുകളിൽ കളിച്ചു. ലിയോണൽ മെസിയുടെ ബാഴ്സലോണ കാലവും സ്പാനിഷ് അർജന്റൈന്‍ ഫുട്ബോൾ സാഹോദര്യത്തിന്‍റെ ദീപ്തസാക്ഷ്യമാണ്.