

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറി അർജൻ്റീനൻ നായകൻ ലയണൽ മെസ്സി. മെസ്സിയുടെ കരിയറിലെ പതിനെട്ടാമത്തെ ലോകകപ്പ് ഗോളായിരുന്നു ഇത്. മത്സരത്തിന് മുൻപ് ജർമൻ ഇതിഹാസ മുന്നേറ്റതാരം മിറോസ്ലാവ് ക്ലോസെയ്ക്ക് 16 ലോകകകപ്പ് ഗോളുകൾ എന്ന റെക്കോർഡിന് ഒപ്പമായിരുന്നു മെസ്സി ഉണ്ടായിരുന്നത്. ഫാക്കുണ്ടോ മെദീനയുടെ അസിസ്റ്റിൽ നിന്നാണ് മെസ്സിയുടെ സുന്ദരമായ ആദ്യ ഗോൾ പിറന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് മെസ്സി രണ്ടാമത്തെ ഗോൾ അടിച്ചത്.
മത്സരത്തിൻ്റെ ഒൻപതാം മിനിറ്റിൽ അർജൻ്റീനയുടെ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനസിനെ ബോക്സിനകത്ത് വച്ച് ഫൗൾ ചെയ്തതിന് ഓസ്ട്രിയക്കെതിരെ റഫറി വാറിൻ്റെ സഹായത്തോടെ പെനാൽറ്റി വിധിച്ചിരുന്നു. എന്നാൽ കിക്കെടുത്ത ലയണൽ മെസ്സിക്ക് പിഴച്ചു. ബോക്സിന് പുറത്തായി വലതു വശത്തേക്കാണ് താരം പന്തടിച്ചു കളഞ്ഞത്.