മെസ്സിയോ എംബാപ്പെയോ കൂടുതൽ കേമൻ? ലോകകപ്പ് ഗോൾവേട്ടയുടെ ആ റെക്കോർഡ് ഇനിയാര് തകർക്കും?

മെസ്സി അന്താരാഷ്ട്ര കരിയറിൽ നേടിയ റെക്കോർഡുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന താരങ്ങളിലൊരാൾ എംബാപ്പെയാണ്.
Messi vs Mbappe in world cup
Published on
Updated on

ആരാണ് GOAT (GREATEST OF ALL TIME) ? ആറ് ലോകകപ്പുകളിൽ നിന്ന് 18 ലോകകപ്പ് ഗോളുകൾ അടിച്ചുകൂട്ടിയ അർജൻ്റീനയുടെ ലയണൽ മെസ്സിയാണോ ഗോട്ട്? അതോ മൂന്നാമത്തെ മാത്രം ലോകകപ്പിനിറങ്ങി ഇതിനോടകം 15 ലോകകപ്പ് ഗോളുകൾ നേടിയ ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പെയാണോ കൂടുതൽ മികച്ചവൻ? ചോദ്യം സിംപിളാണ്... ഉത്തരം പറയാൻ അത്ര എളുപ്പവുമല്ല കാര്യങ്ങൾ! ഇന്ന് ഇറാഖിനെ നേരിടുമ്പോൾ ഫ്രഞ്ച് ജേഴ്സിയിലെ നൂറാം അന്താരാഷ്ട്ര മത്സരമാണ് എംബാപ്പെ കളിക്കുന്നത്.

ഇതിനോടകം ഫ്രാൻസിൻ്റെ എക്കാലത്തേയും മികച്ച ഗോൾ സ്കോററായി പേരെടുക്കാൻ ഈ 27കാരന് സാധിച്ചിട്ടുണ്ട്. ഫ്രാൻസിനായി നിലവിൽ 59 ഗോളുകളാണ് താരത്തിൻ്റെ സമ്പാദ്യം. പ്രായം 27ൽ മാത്രം എത്തിനിൽക്കെ മെസ്സി അന്താരാഷ്ട്ര കരിയറിൽ നേടിയ റെക്കോർഡുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന താരങ്ങളിലൊരാൾ എംബാപ്പെയാണ്.

19ാം വയസ്സിൽ ഫ്രാൻസ് ദേശീയ ടീമിനൊപ്പം ലോകകപ്പിൽ കളിക്കാനിറങ്ങുമ്പോൾ എംബാപ്പെയെന്ന പേര് അധികമാർക്കും അറിയില്ലായിരുന്നു. എന്നാൽ 2018 ലോകകപ്പിൽ നാലു ഗോളുകൾ നേടിയ എംബാപ്പെ, ആ പതിപ്പിൽ ഫ്രാൻസിനെ കിരീട ജേതാക്കളാക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്.

Messi vs Mbappe in world cup
ക്ലോസെയുടെയും മാർത്തയുടെയും റെക്കോർഡ് ക്ലോസാക്കി; പതിനെട്ടിൻ്റെ ചുറുചുറുക്കിൽ മെസ്സി!

അന്നത്തെ ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് പട ക്രൊയേഷ്യയെ 4-2ന് തോൽപ്പിക്കുമ്പോൾ ഈ കൗമാരക്കാരൻ്റെ പേരിലും ഒരു ഗോളുണ്ടായിരുന്നു. കൂടാതെ ആ ലോകകപ്പിലെ മികച്ച യുവതാരമായും എംബാപ്പെ തെരഞ്ഞെടുക്കപ്പെട്ടു. പെലെയ്ക്ക് ശേഷം വീണ്ടും ഒരു ലോകകപ്പിൻ്റെ കലാശപ്പോരിൽ ഗോളടിച്ച കൗമാര താരമെന്ന ബഹുമതിയും അവനെ തേടിയെത്തി.

2022 ഖത്തർ ലോകകപ്പിൽ നിലവിലെ ലോക ചാംപ്യന്മാരായ ഫ്രാൻസിനെ തുടർച്ചയായ രണ്ടാം ഫൈനൽ വരെയെത്തിക്കാൻ കിലിയൻ എംബാപ്പെയ്ക്ക് കഴിഞ്ഞു. ഫൈനലിൽ സാക്ഷാൽ ലയണൽ മെസ്സി നയിച്ച അർജൻ്റീനയ്‌ക്കെതിരെ നേടിയ ഹാട്രിക്ക് അടക്കം... എണ്ണം പറഞ്ഞ എട്ട് ഗോളുകളാണ് എംബാപ്പെ നേടിയത്. 2022 ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് നേടിയതും എംബാപ്പെ തന്നെയായിരുന്നു.

Messi vs Mbappe in world cup
ഇതാണ് തീക്കളി... !! സ്പെയിനിന് പിന്നാലെ യുറുഗ്വെയേയും വിറപ്പിച്ച് കാബോ വെർഡെയുടെ ചുണക്കുട്ടികൾ!

2026ലെ നോർത്ത് അമേരിക്കൻ ലോകകപ്പിൽ ഇതുവരെ 3 ഗോളുകൾ എംബാപ്പെ സ്വന്തം അക്കൗണ്ടിൽ ചേർത്തുകഴിഞ്ഞു. സെനഗലിനെതിരെ നേടിയ ഇരട്ട ഗോളുകളും ഇറാഖിനെതിരെ നേടിയ ഒരു ഗോളും സഹിതം ലോകകപ്പിലെ ഗോളെണ്ണം ഇതോടെ 15 ആയി എംബാപ്പെ ഉയർത്തിയിട്ടുമുണ്ട്. ഇതോടെ ബ്രസീലിയൻ സ്ട്രൈക്കർ റൊണാൾഡോ നസാരിയോയുടെ 15 ലോകകപ്പ് ഗോളുകളെന്ന നേട്ടത്തിനൊപ്പവും ഫ്രഞ്ച് ക്യാപ്റ്റനെത്തി.

മെസ്സിയുടെ കരിയറിലെ അവസാന ആട്ടമാണ് ഈ ലോകകപ്പിൽ കാണാനാകുക. അതേസമയം, രണ്ടോ മൂന്നോ ലോകകപ്പുകൾ എംബാപ്പെയ്ക്ക് ഇനിയും കളിക്കാനുള്ള സമയം ശേഷിക്കുന്നുണ്ട്. ഉറപ്പായും മെസ്സിയുടെ ലോകകപ്പിലെ ഗോൾവേട്ടയുടെ സർവകാല റെക്കോർഡ് തിരുത്തിക്കുറിക്കാൻ ശേഷിയുള്ള താരമാണ് എംബാപ്പെ എന്നതിൽ യാതൊരു സംശയവും അവശേഷിക്കുന്നില്ല. അയാൾക്ക് മെസ്സിയേയും മറികടന്ന് ചരിത്രം തിരുത്തിയെഴുതാൻ കഴിയുമെന്നുറപ്പാണ്. ആദ്യ വരവിൽ തന്നെ ഫ്രാൻസിനെ ലോകകിരീടം ചൂടിച്ച ഈ ലോകോത്തര സ്ട്രൈക്കറെ വീഴ്ത്താൻ ലോകോത്തര ഡിഫൻഡർമാർ വരെ പാടുപെടുകയാണ്.

Messi vs Mbappe in world cup
മെസ്സി ഡബിളിൽ ഓസ്ട്രിയയെ വീഴ്ത്തി നോക്കൗട്ടിലേക്ക് മാർച്ച് ചെയ്ത് നീലപ്പട
News Malayalam 24x7
newsmalayalam.com