അർജൻ്റൈൻ ഫാനായി ലാലേട്ടൻ യുഎസിൽ; ആതിഥേയനായത് പ്രമുഖ വ്യവസായി

പിരിച്ചുവച്ച കൊമ്പൻ മീശയും കറുത്ത കണ്ണടയും ബ്ലൂ ഷേഡിലുള്ള ജീൻസും ധരിച്ച് ചുള്ളൻ വേഷത്തിലാണ് മെഗാ സ്റ്റാർ ലോകകപ്പ് കാണാനെത്തിയത്.
Mohanlal in Kansas City to attend Argentina vs Switzerland world cup match
Published on
Updated on

കൻസാസ് സിറ്റി: ലിയോ മെസ്സിയുടേയും കൂട്ടരുടേയും സെമി ഫൈനൽ പ്രവേശനം കാണാൻ യുഎസിലെത്തി മലയാളക്കരയുടെ പ്രിയനടൻ മോഹൻലാൽ. അർജൻ്റീനയുടെ കടുത്ത ആരാധകനാണ് അദ്ദേഹം. അർജൻ്റീനയുടെ ലൂസിഡ് ബ്ലൂവും കറുപ്പും ഇടകലർന്ന എവേ ജേഴ്സി ധരിച്ചാണ് ലാലേട്ടൻ മത്സര വേദിയിലെത്തിയത്. പിരിച്ചുവച്ച കൊമ്പൻ മീശയും കറുത്ത കണ്ണടയും ബ്ലൂ ഷേഡിലുള്ള ജീൻസും ധരിച്ച് ചുള്ളൻ വേഷത്തിലാണ് മെഗാ സ്റ്റാർ ലോകകപ്പ് കാണാനെത്തിയത്.

കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യവസായിയായ കെ.എസ്. ബാലഗോപാലിനൊപ്പമാണ് മോഹൻലാൽ കൻസാസ് സിറ്റി സ്റ്റേഡിയത്തിലെത്തിയത്. ദേവി ഫാർമ വെൽനസ് എന്ന കേരളം ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് കെ.എസ്. ബാലഗോപാൽ. 2021ൽ അദ്ദേഹം എക്കണോമിക് ടൈംസിൻ്റെ ഓൺട്രപ്രണർ ഓഫ് ഇന്ത്യ അവാർഡും നേടിയിരുന്നു.

Mohanlal in Kansas City to attend Argentina vs Switzerland world cup match
പ്രതീക്ഷിച്ച പോലെ തന്നെ; സെമി ഫൈനൽ ലൈനപ്പ് എല്ലാം പ്രെഡിക്റ്റബിളായിരുന്നു

ആഡംബര വാഹനങ്ങളുടെ വലിയ ശേഖരത്തിന് ഉടമയാണ് ബാലഗോപാൽ. അദ്ദേഹത്തിനൊപ്പം സ്വകാര്യ വിമാനത്തിലാണ് മലയാള സിനിമയുടെ താരരാജാവ് ലോകകപ്പ് മത്സരം കാണാനെത്തിയത്. മോഹൻലാലിനൊപ്പം അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുക്കളും മത്സരം കാണാനെത്തിയിരുന്നു.

കെ.എസ്. ബാലഗോപാലിൻ്റെ മകനായ ബി. മുരളീകൃഷ്ണയാണ് കടുത്ത അർജൻ്റീനൻ ആരാധകനായ മോഹൻലാലിൻ്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ പറ്റുന്നൊരു നിമിഷമെന്നാണ് മോഹൻലാലിനൊപ്പമുള്ള ലോകകപ്പ് നിമിഷങ്ങളെ ബി. മുരളീകൃഷ്ണ വിശേഷിപ്പിച്ചത്. 53 K ആളുകളാണ് ഈ ചിത്രങ്ങൾ ഇതുവരെ ലൈക്ക് ചെയ്തിരിക്കുന്നത്.

Mohanlal in Kansas City to attend Argentina vs Switzerland world cup match
THE FINAL WHISTLE | ദിദിയർ ദെഷാംപ്സിൻ്റെ കുട്ടികൾ തീർക്കുന്ന വിസ്മയം
News Malayalam 24x7
newsmalayalam.com