അക്വാന്‍ തീവ്ര ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും

ആന്ധ്രയിലും ഒഡീഷയിലും അതീവജാഗ്രത
അക്വാന്‍ തീവ്ര ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും
Published on: 
Updated on: 

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അക്വാന്‍ തീവ്ര ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ഇതേതുടര്‍ന്ന് ആന്ധ്രാപ്രദേശിലും ഒഡീഷയിലും അതീവജാഗ്രതാ നിര്‍ദേശം. ഒഡീഷയില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ ഏഴ് ജില്ലകളിലും പുതുച്ചേരിയിലെ യാനത്തും റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.

അക്വാന്‍ തീവ്ര ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും
അക്‌വാൻ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; വിവിധയിടങ്ങളിൽ റെഡ് അലേർട്ട് ജാഗ്രതാ നിർദേശം

അതിനിടെ, ഈസ്റ്റ് കോസ്റ്റ് റെയില്‍വെ 39 ട്രെയിനുകള്‍ റദ്ദാക്കി.

എന്നാല്‍, കേരളത്തില്‍ വരുന്ന ഒരാഴ്ച പ്രത്യേക മഴ മുന്നറിയിപ്പില്ല. എങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യത. അതോടൊപ്പം, നാളെ വരെ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനായി പോകാന്‍ പാടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.