വിപണിയിലെത്തിയത് തലവേദനയ്ക്കും തളര്‍ച്ചയ്ക്കും ഉന്മേഷത്തിനും മരുന്നായി; കൊക്കകോളയുടെ 140 വര്‍ഷങ്ങള്‍

കൊക്കകോളയുടെ കണ്ടുപിടുത്തത്തിലേക്ക് ജോണിനെ കൊണ്ടെത്തിച്ചത് അദ്ദേഹത്തിന്റെ മോര്‍ഫിന്‍ അഡിക്ഷന്‍ ആയിരുന്നു.
വിപണിയിലെത്തിയത് തലവേദനയ്ക്കും തളര്‍ച്ചയ്ക്കും ഉന്മേഷത്തിനും മരുന്നായി; കൊക്കകോളയുടെ 140 വര്‍ഷങ്ങള്‍
Published on
Updated on

ഇന്ന് കൊക്കകോളയുടെ ജന്മ ദിനമാണ്... 140 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1886 മെയ് 8 നാണ് അറ്റ്‌ലാന്റയിലെ ഒരു ചെറിയ ഫാര്‍മസിയില്‍ വെച്ച് ഡോക്ടര്‍ ജോണ്‍ പെംബര്‍ട്ടന്‍ ഈ ലോക പ്രശസ്തമായ ഈ പാനീയം ലോകത്തിന് പരിചയപ്പെടുത്തിയത്.

നമ്മളിന്ന് കാണുന്ന പോലെ ഒരു കാര്‍ബണേറ്റഡ് ഡ്രിങ്ക് ആയിട്ടൊന്നുമായിരുന്നില്ല കൊക്ക കോളയുടെ തുടക്കം. തലവേദനയ്ക്കും തളര്‍ച്ചയ്ക്കും പെട്ടെന്ന് ഉന്മേഷം കിട്ടാനുമൊക്കെയുള്ള ഒരു മരുന്നായിട്ടായിരുന്നു അന്ന് കൊക്കകോള വിപണിയിലെത്തിയത്. കൊക്കകോളയുടെ കണ്ടുപിടുത്തത്തിലേക്ക് ജോണിനെ കൊണ്ടെത്തിച്ചത്.

വിപണിയിലെത്തിയത് തലവേദനയ്ക്കും തളര്‍ച്ചയ്ക്കും ഉന്മേഷത്തിനും മരുന്നായി; കൊക്കകോളയുടെ 140 വര്‍ഷങ്ങള്‍
ബോയിങ് വിമാനത്തിൻ്റെ ടയര്‍ ട്രക്കിലിടിച്ച് അപകടം; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ വൈറൽ

അദ്ദേഹത്തിന്റെ മോര്‍ഫിന്‍ അഡിക്ഷന്‍ ആയിരുന്നു. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത ജോണിന് ഒരിക്കല്‍ മാരകമായി മുറിവേറ്റപ്പോള്‍ ഡോക്ടര്‍മാര്‍ വേദന സംഹാരിയായി മോര്‍ഫിന്‍ നല്‍കി... പക്ഷേ, യുദ്ധം ജയിച്ച് ജീവിതത്തിലേക്ക് തിരികെ വന്നപ്പോഴേക്കും ജോണ്‍ ആ മരുന്നിന് അടിമയായിപ്പോയിരുന്നു.

മരുന്ന് നിര്‍മാണം അറിയാമായിരുന്ന ജോണ്‍ മോര്‍ഫിന്‍ അഡിക്ഷനില്‍ നിന്ന് രക്ഷപെടാനായി ഒരു ടോണിക് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. അങ്ങനെ നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷം കൊക്കോവ ഇലകളില്‍ നിന്നും കോള നട്ടുകളില്‍ നിന്നും വേര്‍തിരിച്ചെടുത്ത സിറപ്പ് കാര്‍ബണേറ്റഡ് വാട്ടറുമായി കലര്‍ത്തി അദ്ദേഹം ഉന്മേഷം ഉണ്ടാക്കുന്ന ഒരു പാനീയം കണ്ടെത്തി. ഇതായിരുന്നു 1886 ല്‍ അറ്റ്‌ലാന്‍ഡയില്‍ വച്ച് ജോണ്‍ അവതരിപ്പിച്ച കൊക്ക കോള മരുന്ന്. പേര് സൂചിപ്പിക്കുന്നത് പോലെ ആദ്യകാലത്ത് കൊക്ക കോളയില്‍ ചെറിയ തോതില്‍ കൊക്കെയ്ന്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു.

വിപണിയിലെത്തിയത് തലവേദനയ്ക്കും തളര്‍ച്ചയ്ക്കും ഉന്മേഷത്തിനും മരുന്നായി; കൊക്കകോളയുടെ 140 വര്‍ഷങ്ങള്‍
"എനിക്ക് കരച്ചിലടക്കാനാവുന്നില്ല", ലൈംഗികാതിക്രമം ചെറുത്ത യുവതി കൊല്ലപ്പെട്ടിട്ടും പ്രതിയെ പിടികൂടിയില്ല, പ്രതിഷേധിച്ച് പാർവതി തിരുവോത്ത്

അക്കാലത്ത് പൊതുവെ കൊക്കെയ്ന്‍ ഔഷധ ഗുണമുള്ളതായി കണക്കാക്കപ്പെട്ടിരുന്നതിനാല്‍ അതില്‍ പ്രശ്‌നവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൊക്കെയ്ന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തില്‍ വലിയ തോതിലുള്ള ആശങ്കകള്‍ ഉയര്‍ന്നതോടെ 1903ല്‍ കൊക്കക്കോളയില്‍ നിന്ന് കൊക്കെയ്ന്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കമ്പനി തീരുമാനിച്ചു. എങ്കിലും ടേസ്റ്റ് നിലനിര്‍ത്താനായി കൊക്കെയ്ന്‍ നീക്കം ചെയ്ത കൊക്കോവ ഇലകള്‍ ഇന്നും കൊക്ക കോളയില്‍ ചേരുവയായി ഉപയോഗിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

അവിടുന്നിങ്ങോട്ട് കൊക്ക കോളയ്ക്ക് പലവിധ മാറ്റങ്ങള്‍ സംഭവിച്ചു. ഫാര്‍മസികളില്‍ നിന്ന് സോഡാ സെന്ററുകളിലേക്കും അവിടുന്ന് കുപ്പികളിലേക്കും ക്യാനുകളിലേക്കും മാറിയ കൊക്ക കോള തൊണ്ണൂറുകള്‍ ആയതോടെ ലോക പ്രശസ്തമായി.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെയും ലഹരിയെയും അതിജീവിക്കാന്‍ ഡോക്ടര്‍ ജോണ്‍ പെംബര്‍ട്ടന്‍ കണ്ടെത്തിയ ഉപായമാണ് ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന കൊക്കകോള. ആദ്യ വര്‍ഷം വെറും ഒമ്പത് ഗ്ലാസ് മാത്രം വിറ്റുപോയ, വലിയ പരാജയമായി മാറിയേക്കാവുന്ന ഒരു സംരംഭമാണ് പിന്നീട് ലോകത്തിന്റെ പ്രിയപ്പെട്ട പാനീയമായി മാറിയത്.

News Malayalam 24x7
newsmalayalam.com