ഡയറ്റിനായി പഴങ്ങളും ജ്യൂസും ആഹാരശീലമാക്കിയ 27കാരിക്ക് ദാരുണാന്ത്യം. അമിതമായി ഇത്തരം ഭക്ഷണപദാർഥങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
കരോലിന ക്രിസ്റ്റാക് എന്ന് പേരുള്ള യുവതി 2024 ഡിസംബറിലാണ് സംബർകിമ ഹിൽ റിസോർട്ടിൽ താമസം ആരംഭിച്ചത്. താമസം തുടങ്ങിയതിന് പിന്നാലെ യുവതിയെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഇതിനെത്തുടർന്നാണ് ജീവനക്കാർ പരിശോധന നടത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
താമസത്തിനെത്തിയപ്പോൾ തന്നെ കരോലിന ക്രിസ്റ്റാക്കിൻ്റെ ആരോഗ്യനില വഷളാകുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നഖങ്ങൾ മഞ്ഞനിറമാകുന്നതും, പല്ലുകൾ അഴുകിത്തുടങ്ങുന്നതും പ്രത്യക്ഷത്തിൽ കാണാമായിരുന്നു. കരോലിനയ്ക്ക് മെസേജ് അയച്ചെങ്കിലും, അതിന് മറുപടി ഒന്നും ലഭിക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഹോട്ടൽ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് യുവതിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.