22 വർഷത്തോളം നീണ്ട അധ്വാനം! വീടിനോട് ചേർന്ന ഒന്നര ഏക്കറിൽ വിശാലമായ കാടൊരുക്കി വയനാട് മടക്കിമല സ്വദേശി

സംരക്ഷിത ഇനത്തിൽപ്പെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ 215 ഓളം അപൂർവ ഇനം മരങ്ങളാണ് ഈ കാട്ടിലുള്ളത്
Nandakumar, a native of Madakimala, and his genetic treasure trove
മടക്കിമല സ്വദേശി നന്ദകുമാറും അദ്ദേഹത്തിൻ്റെ ജനിതക കലവറയുംSource: Screen Grab/ News Malayalam 24x7
Published on

വീടിനോട് ചേർന്ന് ഒന്നര ഏക്കറിൽ നിർമിച്ച വിശാലമായ കാട്, അതിൽ സംരക്ഷിത ഇനത്തിൽപ്പെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ 215 ഓളം അപൂർവ ഇനം മരങ്ങൾ. പരിസ്ഥിതി സംരക്ഷണത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് വയനാട് മടക്കിമല സ്വദേശി നന്ദകുമാർ. 22 വർഷത്തോളം നീണ്ട അധ്വാനമാണ് ഈ കാടിൻ്റെ പിന്നിൽ.

Nandakumar, a native of Madakimala, and his genetic treasure trove
സംരക്ഷിക്കാം.. പരിചരിക്കാം.. നമ്മുടെ ഭൂമിയെ; ഇന്ന് ലോക പരിസ്ഥിതി ദിനം

ഭൂമിയെ അറിയാനും ഭൂമിയിലെ അപൂർവ ഇനം മരങ്ങളെക്കുറിച്ചറിയാനുമുള്ള ഇടമാണ് നന്ദകുമാറന്റെ വീടിനോട് ചേർന്ന കാട്. വംശനാശ ഭീഷണി നേരിടുന്ന അടക്കാപ്പയിൻ, ആറ്റുപുന്ന, തണ്ടിടിയൻ, കൽരുദ്രാക്ഷം, കരിഞ്ഞാവൽ എന്നിവയും റെയിൽവേ സ്ലീപ്പേർസ് പോലുള്ള നിർമാണ പ്രവർത്തികൾക്ക് ഉപയോ​ഗിച്ചിരുന്ന ഇരുമ്പകം, കമ്പകം, ഈയ്യകം എന്നിവയും സിംഹവാലൻ കുരങ്ങിന്റെ ഭക്ഷണമായ മുള്ളൻ പാലി തുടങ്ങി 1000 ത്തോളം മരങ്ങളാണ് ഇവിടെയുള്ളത്.

വൈൽഡ് ഓർക്കിഡുകളുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ട്. മണ്ണിലും മരത്തിലും പാറപ്പുറത്തും വളരുന്ന 130 തരം ഓർക്കിഡുകളും ഇക്കൂട്ടത്തിലുണ്ട്. ജനിതക കലവറയെന്നാണ് ഈ കാടിനെ നന്ദകുമാർ വിശേഷിപ്പിക്കുന്നത്. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ കൺസർവേറ്റർ ബയോ ഡൈവേഴ്സിറ്റി ഉദ്യോ​ഗസ്ഥനായി ജോലി ചെയ്യുന്ന നന്ദകുമാർ 35 വർഷത്തോളമായി പരിസ്ഥിതി സംബന്ധമായ മേഖലയിൽ പ്രവർത്തിച്ച് വരികയാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും നന്ദകുമാർ സജീവമാണ്.

Nandakumar, a native of Madakimala, and his genetic treasure trove
പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചനയ്ക്കില്ലെന്ന് കൃഷി വകുപ്പ്; നന്നായെന്ന് മുഖ്യമന്ത്രി

സ്ഥലം വാങ്ങിയപ്പോൾ ഉണ്ടായിരുന്ന കാവും സംരക്ഷിച്ചു പോരുന്നുണ്ട്. എല്ലാ വർഷവും ഇവിടെ ഉത്സവവും നടത്താറുണ്ട്. അതിനു കാവലായി നന്ദകുമാർ നട്ട മരങ്ങളുണ്ട്. 2022ൽ സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ്, 2023 ജൈവ വൈവിധ്യ ബോർഡ്‌ ഹരിത വ്യക്തി പുരസ്‌കാരം എന്നിവ നന്ദകുമാർ സ്വന്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി ദിനത്തിലും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട തിരക്കിലാണ് നന്ദകുമാർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com