കാര്‍ബോഹൈഡ്രേറ്റ്‌ ശത്രു അല്ല! അമിതഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധര്‍

ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ നിന്ന് കാര്‍ബോഹൈഡ്രേറ്റ്‌ ഒഴിവാക്കിയാൽ ദീര്‍ഘകാലത്തേക്ക്‌ അത്‌ ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍
കാര്‍ബോഹൈഡ്രേറ്റ്‌ ശത്രു അല്ല! അമിതഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധര്‍
Published on

അമിതഭാരം കുറയ്ക്കാൻ ആലോചിക്കുന്ന മിക്ക ആളുകളും ഡയറ്റ് പ്ലാൻ തയ്യാറാക്കുമ്പോൾ ഭക്ഷണത്തിൽ നിന്ന് ആദ്യം ഒഴിവാക്കുന്നത് കാര്‍ബോഹൈഡ്രേറ്റ്‌ ആണ്. പ്രോട്ടീനും വൈറ്റമിൻസും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും. എന്നാൽ ചില കാർബോഹൈഡ്രേറ്റുകൾ അത്ര പ്രശ്നക്കാരൻ അല്ല. സന്തുലിതമായ ഭക്ഷണക്രമത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ നിന്ന് കാര്‍ബോഹൈഡ്രേറ്റ്‌ ഒഴിവാക്കിയാൽ ദീര്‍ഘകാലത്തേക്ക്‌ അത്‌ മൂലം ദോഷമേ ഉണ്ടാക്കുകയുള്ളു എന്നാണ് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല കാര്‍ബോഹൈഡ്രേറ്റ്‌ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ അമിതവണ്ണം കുറയ്ക്കാൻ കഴിയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

ഉയർന്ന ഫൈബർ അടങ്ങിയ കാർബോഹൈഡ്രേറ്റുകൾ വിശപ്പ് കുറയ്ക്കുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ധാന്യങ്ങൾ, നാരുകൾ കൂടുതലുള്ള പച്ചക്കറികൾ, മധുരക്കിഴങ്ങ്, ബ്രോക്കോളി, പയർവർ​ഗങ്ങൾ, പഴങ്ങൾ എന്നിവയിലടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പച്ചക്കറികളില്‍ ധാരാളമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. അമേരിക്കയിലെ നോണ്‍ പ്രോഫിറ്റ് ഫിസിഷന്‍സ് ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കൂടാതെ ഇവ ടൈപ്പ്- 2 ഡയബെറ്റിക്‌സിനെ നിയന്ത്രിക്കുമെന്നും പഠനങ്ങൾ പറയുന്നു.

കാര്‍ബോഹൈഡ്രേറ്റ്‌ ശത്രു അല്ല! അമിതഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധര്‍
പേരൂര്‍ക്കട വ്യാജ മാല മോഷണ കേസ്; ബിന്ദു നിരപരാധിയെന്ന് ക്രൈം ബ്രാഞ്ച്; അന്യായമായി കസ്റ്റഡിയിലെടുത്തത് മറയ്ക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന് റിപ്പോർട്ട്

മലബന്ധവും മറ്റ്‌ ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാനും കാര്‍ബോഹൈഡ്രേറ്റ്‌ ആവശ്യമാണ്‌. ഉയര്‍ന്ന തോതില്‍ ഫൈബറുള്ള ഭക്ഷണവും ഇതിനൊപ്പം കഴിക്കേണ്ടതാണ്‌. ഹോള്‍ ഗ്രെയ്‌നുകള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ബ്രൗണ്‍ റൈസ്‌ എന്നിവയെല്ലാം കാര്‍ബോഹൈഡ്രേറ്റിന്റെ മികച്ച സ്രോതസുകളാണ്‌. അതേസമയം ബ്രഡ്‌, ബേക്ക്‌ ചെയ്‌ത ഭക്ഷണങ്ങള്‍, റിഫൈന്‍ ചെയ്‌ത ധാന്യപ്പൊടി, മധുരപാനീയങ്ങള്‍ എന്നിവയിലുള്ള കാര്‍ബോഹൈഡ്രേറ്റ്‌ ഒഴിവാക്കേണ്ടതാണ്‌.

തലച്ചോര്‍, പേശികള്‍, അവയവങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇന്ധനമേകാന്‍ ശരീരം ഉപയോഗിക്കുന്ന പ്രാഥമിക ഊര്‍ജ്ജ സ്രോതസാണ്‌ കാര്‍ബോഹൈഡ്രേറ്റ്‌. ശരിയായ കാര്‍ബോഹൈഡ്രേറ്റ്‌ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ഊര്‍ജസ്വലനായി ഇരിക്കാന്‍ സഹായിക്കും. അതുകൊണ്ട് കാര്‍ബോഹൈഡ്രേറ്റ്‌ പൂര്‍ണമായും ഒഴിവാക്കിയാല്‍ ശരീരത്തിനു പെട്ടെന്ന്‌ ക്ഷീണം തോന്നും.

രക്തത്തിലെ പഞ്ചസാരയുടെ തോതും വിശപ്പും നിയന്ത്രിക്കാനും കാര്‍ബ് ഭക്ഷണം സഹായിക്കുമെന്നതാണ് മറ്റൊന്ന്. ഇത്‌ ഭക്ഷണത്തോടുള്ള അനാവശ്യമായ ആസക്തി ഇല്ലാതാക്കും. ആവശ്യത്തിന്‌ കാര്‍ബോഹൈഡ്രേറ്റ്‌ ചേര്‍ന്ന ഭക്ഷണം കഴിക്കാതിരുന്നാല്‍ തീവ്രമായ വിശപ്പും ആസക്തിയും മൂലം വാരിവലിച്ച്‌ കഴിക്കാനുള്ള സാധ്യത അധികമാണ്‌.

കാര്‍ബോഹൈഡ്രേറ്റ്‌ ശത്രു അല്ല! അമിതഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധര്‍
വ്യാജ ബില്ലുകള്‍ നല്‍കി സർക്കാർ സ്ഥാപനങ്ങളെ കരാർ കമ്പനികള്‍ പറ്റിക്കുന്നു; കാഡ്‌ക്കോയില്‍ വമ്പന്‍ തട്ടിപ്പുകള്‍

അമിതയളവില്‍ പ്രോട്ടീന്‍ എടുക്കുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറയ്ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനു ആവശ്യമായ ഊര്‍ജം ലഭിക്കാതെ വരുന്നു. ഇത് ക്ഷീണത്തിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ അന്നജമടങ്ങിയ ഭക്ഷണം പൂർണമായി ഒഴിവാക്കുന്നത്​ ആരോഗ്യത്തിന്​ നല്ലതല്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com