ചിക്കനും മുട്ടയും മാറി നിൽക്കും! ഈ ചീസ് പ്രോട്ടീൻ്റെ കലവറ തന്നെ

പ്രശസ്തമായ ഫൂഡ് ഗൈഡായ ‘ടേസ്റ്റ് അറ്റ്‌ലസ്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, പ്രോട്ടീൻ ഘടനയുടെ കാര്യത്തിൽ മത്സ്യം, മാംസം, കോഴിയിറച്ചി എന്നിവയെല്ലാം ഇതിൻ്റെ പിന്നിലാണ്
ചിക്കനും മുട്ടയും മാറി നിൽക്കും! ഈ ചീസ് പ്രോട്ടീൻ്റെ കലവറ തന്നെ
Published on: 
Updated on: 

മലയാളികളുടെ ഭക്ഷണ ക്രമത്തിലെ ഇപ്പോഴത്തെ പ്രധാന താരം പ്രോട്ടീൻ ആണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം എതാണ് എന്ന് തപ്പി നടക്കുകയാണ് കുറെ കാലമായി മലയാളികൾ. മുട്ട, പാൽ, മാംസാഹാരങ്ങൾ, പയർവർഗങ്ങൾ, പോരയ്ക്ക തുടങ്ങി ഭക്ഷണങ്ങൾ ആണ് മലയാളികൾ അടുത്തിടെ ശീലമാക്കിയ പ്രോട്ടീൻ കലവറകൾ. എന്നാൽ അതിലേക്ക് ചേർത്തുവയ്ക്കാവുന്ന ഇവയെക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഒരു പ്രത്യേകതരം ചീസാണ് ഇപ്പോൾ ആരോഗ്യരംഗത്ത് ചർച്ചയാകുന്നത്.

പ്രശസ്തമായ ഫൂഡ് ഗൈഡായ ‘ടേസ്റ്റ് അറ്റ്‌ലസ്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, പ്രോട്ടീൻ ഘടനയുടെ കാര്യത്തിൽ മത്സ്യം, മാംസം, കോഴിയിറച്ചി എന്നിവയെല്ലാം ഇതിൻ്റെ പിന്നിലാണ്. പാസ്തയിലും സാലഡുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ‘പാർമെസാൻ’ എന്ന ഹാർഡ് ചീസാണ് ഈ സവിശേഷ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ലോകമെമ്പാടും ഏറെ പ്രിയങ്കരമായ പാർമെസാൻ ചീസിന്റെ ഉത്ഭവവും അതിന്റെ പോഷകഗുണങ്ങളും വളരെ പ്രത്യേകത നിറഞ്ഞതാണ്. പശു, ആട്, ചെമ്മരിയാട് തുടങ്ങിയവയുടെ ഗുണനിലവാരമുള്ള പാൽ പിരിച്ചെടുത്ത് പ്രത്യേക രീതിയിൽ പല ഘട്ടങ്ങളിലായി സംസ്കരിച്ചാണ് ഇത് നിർമിക്കുന്നത്. ലോകത്ത് രണ്ടായിരത്തിലധികം ചീസ് ഇനങ്ങൾ ലഭ്യമാണെങ്കിലും, ഏറെ സമയമെടുത്ത് പാകപ്പെടുത്തിയെടുക്കുന്ന ഈ ഇറ്റാലിയൻ ചീസിന് ആരോഗ്യപ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്.

ചിക്കനും മുട്ടയും മാറി നിൽക്കും! ഈ ചീസ് പ്രോട്ടീൻ്റെ കലവറ തന്നെ
ദി ടീ സ്റ്റോറി... ചായ കുടിച്ചും ആരോ​ഗ്യം സെറ്റാക്കാം!

100 ഗ്രാം പാർമെസാനിൽ ഏകദേശം 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നാണ് ടേസ്റ്റ് അറ്റ്‌ലസിന്റെ കണക്കുകൾ പറയുന്നത്. ചിക്കൻ ബ്രെസ്റ്റ്, ട്യൂണ, ബീഫ്, ബദാം, ടോഫു, മുട്ട എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ പ്രോട്ടീന്റെ അളവിൽ ഇതിൽ വളരെ മുന്നിലാണ്. വളരെ കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ പോലും വിഭവങ്ങൾക്ക് മികച്ച രുചിയും ഉയർന്ന അളവിൽ പ്രോട്ടീനും നൽകാൻ ഈ ചീസിന് സാധിക്കുമെന്നത് ഇതിന്റെ പ്രധാന സവിശേഷതയാണ്.

ഓർക്കുക ചിക്കൻ, മത്സ്യം, പരിപ്പ് എന്നിവ നമ്മൾ വലിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ, പാർമെസാൻ ചീസ് വളരെ കുറഞ്ഞ അളവിൽ മാത്രമേ പാസ്തയുടെ മുകളിലും മറ്റും വിതറാൻ ഉപയോഗിക്കാറുള്ളൂ. കൂടാതെ, ഇതിൽ കൊഴുപ്പും സോഡിയവും കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ അമിതമായ ഉപയോഗം ഒഴിവാക്കേണ്ടതാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതിയും പോഷകാഹാര ആവശ്യങ്ങളും കൃത്യമായി കണക്കിലെടുത്ത വേണം ആഹാരം തിരഞ്ഞെടുക്കാൻ. വിവിധതരം പ്രോട്ടീൻ ഉറവിടങ്ങൾ കൃത്യമായ അളവിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമീകൃതാഹാരമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും ഉചിതം.

ചിക്കനും മുട്ടയും മാറി നിൽക്കും! ഈ ചീസ് പ്രോട്ടീൻ്റെ കലവറ തന്നെ
ഇതൊക്കെ ഉള്ളതാണോ? ഒക്ടോബർ തിയറി സത്യമോ?