

ആലപ്പുഴ: ചാരുംമൂട് ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന പേരൂര്‍കാരാഴ്മ 10ാ8ം നമ്പര്‍ അങ്കന്‍വാടിക്ക് പറയാന്‍ ഒരു കഥയുണ്ട്.. വെറും കഥയല്ല. അനിതാകുമാരി ടീച്ചറുടെ വിശ്രമമില്ലാത്ത പരിശ്രമത്തിന്റെ കഥ. 13 വര്‍ഷത്തെ ടീച്ചറുടെ പോരാട്ടത്തിന്റെ കഥയറിയാം.
2010ല്‍ അനിതാകുമാരി അങ്കണവാടി ടീച്ചറായി ജോലി ആരംഭിക്കുമ്പോള്‍ അവസ്ഥ ഇങ്ങനെയായിരുന്നില്ല. പേരൂര്‍കാരാഴ്മയിലെ ആ ചോര്‍ന്നോലിക്കുന്ന കെട്ടിടത്തില്‍ ഇരുന്ന് അന്ന് ടീച്ചര്‍ ഒരു തീരുമാനം എടുത്തു, കുട്ടികള്‍ക്ക് സുരക്ഷിതമായൊരു ഇടം കണ്ടെത്താതെ വിശ്രമമില്ല.
അന്ന് തുടങ്ങിയതാണ് ഈ പോരാട്ടം. 2013ല്‍ അങ്കണവാടിയ്ക്കായി സ്ഥലം കണ്ടെത്തി. എന്നാല്‍, കനാല്‍ പ്രദേശമായതിനാല്‍ വേണ്ടിവന്നത് വര്‍ഷങ്ങളുടെ നിയമപോരാട്ടം. ഒടുവില്‍ 2023ല്‍ അങ്കണവാടിയ്ക്ക് സ്വന്തമായി സ്ഥലം അനുവദിച്ചു. അതുവരെ എതിര്‍ത്തവര്‍ എല്ലാം ടീച്ചര്‍ക്കൊപ്പം ചേര്‍ന്നു.
അങ്കണവാടി കെട്ടിടം പണിയാന്‍ എംപി ഫണ്ടില്‍ നിന്ന് 15 ലക്ഷവും സ്മാര്‍ട്ടക്കാന്‍ പഞ്ചായത്തില്‍ നിന്ന് 3ലക്ഷവും ലഭിച്ചു. ഈ അധ്യയന വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു. നിശ്ചയദാര്‍ഢ്യം കൊണ്ട് അനിതാകുമാരി സ്വന്തമാക്കിയത് ഒരു നാടിന്റെ സുരക്ഷിതത്വം കൂടിയാണ്.