റിസ്ക് എടുക്കരുത്....മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം!

പകർച്ചവ്യാധികൾ ഉൾപ്പെടെ ആശങ്ക ഉയർത്തുന്ന സമയം കൂടിയാണ് മഴക്കാലം
മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം!
മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം!
Published on
Updated on

മഴക്കാലം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന കാലം കൂടിയാണ്. പകർച്ചവ്യാധികൾ ഉൾപ്പെടെ ആശങ്ക ഉയർത്തുന്ന സമയം കൂടിയാണ് മഴക്കാലം. അതുകൊണ്ട് തന്നെ ആരോഗ്യകാര്യത്തിൽ മഴക്കാലത്ത് പ്രത്യേക ശ്രദ്ധവേണം. അതിൽ ഏറെ ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. മഴക്കാലത്ത് സുരക്ഷിതമായി കഴിക്കാവുന്ന ഭക്ഷണം പോലെ തന്നെ ഒഴിവാക്കേണ്ട ഭക്ഷണണങ്ങളും ഉണ്ട്.

മഴക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങക്ഷ ഇവയാണ്

മധുരപാനീയങ്ങൾ: മഴക്കാലത്ത് മധുരപാനീയങ്ങൾ പരമാവധിഒഴിവാക്കാവുന്നതാണ്. അമിതമായി മധുരം കഴിച്ചാൽ അത് വയറിന് കേടുപാടുകൾ ഉണ്ടാക്കും

പഴകിയ മത്സ്യങ്ങൾ; മത്സ്യം ആരോഗ്യത്തിന് നല്ലതെങ്കിലും പഴകിയ മത്സ്യം പണി തരും. അതും മഴക്കാലത്ത് കൂടുതൽ ദിവസം പഴക്കമുള്ള മത്സ്യം കഴിക്കുന്നത് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

വറുത്തതും പൊരിച്ചതും; വറവും പൊരിയലുമെല്ലാം മഴക്കാലത്ത് കൊറിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ ദഹന സംബന്ധമായ അസുഖങ്ങൾക്ക് ഇവ കാരണമായേക്കും.

മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം!
സംഗതി ഹെല്‍ത്തി തന്നെ... പക്ഷേ അധികമായാല്‍ പ്രോട്ടീനും പണി തരും

പഴകിയ ഭക്ഷണം; ബാക്കിവന്ന ഭക്ഷണം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്ന്ത് പതിവാണ്. എന്നാൽ മഴക്കാലത്ത് ഈ ശീലം ഗുണം ചെയ്യില്ല. പകരം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

പാകം ചെയ്യാത്ത ഇലക്കറികൾ: ഇലക്കറികൾ നല്ല രീതിയിൽ പാകം ചെയ്ത് വേണം കഴിക്കാൻ. മഴക്കാലത്ത് അവയിലെ അണുക്കളും പൊടിപടലങ്ങളും അധികമാകുന്നതിനാൽ അത് അസുഖങ്ങൾ ഉണ്ടാക്കും.

സ്ട്രീറ്റ്ഫുഡ്: സ്ട്രീറ്റ് ഫുഡ് മഴക്കാലത്ത് ഏറെ അപകടം ഉണ്ടാക്കുന്ന ഒന്നാണ്. ഈർപ്പവും, പൊടിയുമെല്ലാം അണുബാധയ്ക്കുൾപ്പെടെ കാരണമാകും

മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം!
World Music Day | ചിത്രയുടെ പാട്ട് കേട്ട് മരണം ഉപേക്ഷിച്ച രണ്ടുപേര്‍
News Malayalam 24x7
newsmalayalam.com