ഗുണം പോലെ തന്നെ ദോഷങ്ങളും; കാപ്പി അധികം കുടിച്ചാൽ പ്രശ്നമാകും

ബ്ലാക്ക് കോഫി, ഫിൽട്ടർ കോഫി, കപ്പൂച്ചിനോ, തുടങ്ങി ഐറിഷ്, അറേബ്യൻ കോഫികൾ, കോൾഡ് കോഫി, കോഫി പുഡിങ് തുടങ്ങി കോഫികളും കോഫി വിഭവങ്ങളും ഏറെയാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource; Meta AI
Published on

ചായപോലെ തന്നെ ലോകമെങ്ങും ആളുകൾക്ക് ഏറെ പ്രിയ്യപ്പെട്ട പാനീയമാണ് കാപ്പി. ഒരു പക്ഷെ പലയിടത്തും ചായയേക്കാൾ പ്രാധാന്യം കാപ്പിക്കാണ്. സാധാരണ ബ്ലാക്ക് കോഫി, ഫിൽട്ടർ കോഫി, കപ്പൂച്ചിനോ, തുടങ്ങി ഐറിഷ്, അറേബ്യൻ കോഫികൾ, കോൾഡ് കോഫി, കോഫി പുഡിങ് തുടങ്ങി കോഫിയും കോഫി വിഭവങ്ങളും ഏറെയാണ്. പത്തോ പന്ത്രണ്ടോ രൂപയ്ക്ക് നാട്ടിലെ ചായക്കടകളിൽ കിട്ടുന്നതുമുതൽ ലക്ഷങ്ങൾ വിലയുള്ള കാപ്പിവരെ ഇന്ന് വിപണിയിലുണ്ട്. വൈവിധ്യമാർന്ന കോഫികളുമായി നിരവധി കഫേകൾ ലോകരാജ്യങ്ങളിലൂടനീളം കാണാം.

അതായാത് ദിവസത്തിൽ ഒരു കപ്പ് കാപ്പിയെങ്കിലും ആഗ്രഹിക്കുന്നവരാണ് ഏറെയും എന്ന് ചുരുക്കം. ഇനി കാപ്പി ആരോഗ്യത്തിന് നല്ലതാണോയെന്ന് ചോദിച്ചാൽ രണ്ടുതരത്തിൽ ഉത്തരം പറയാം. ഒന്ന് കാപ്പിക്ക് പല ഗുണങ്ങളുമുണ്ട്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ ശരീരത്തിന് ഗുണകരമാണ്. തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രമേഹ സാധ്യത കുറയ്ക്കുന്നു, മെറ്റബോളിസം വർധിപ്പിക്കുന്നു, ശരീരത്തിനും മനസിനു ഉന്മേഷം നൽകുന്നു തുടങ്ങി കാപ്പി കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.

പ്രതീകാത്മക ചിത്രം
ചെറിയ ഓർമപിശകിൽ തുടങ്ങും, പിന്നീട് ആകെ താളം തെറ്റും; ബ്രെയിൻ ഫോഗ് എന്ന വില്ലൻ

ഗുണങ്ങൾ മാത്രമാണോ ഉള്ളത് എന്ന് ചോദിച്ചാൽ അല്ല. ശരിയായ അളവിൽ കാപ്പി കുടിക്കുന്നതിലൂടെയാണ് അത് ആരോഗ്യത്തിന് ഗുണകരമാകുന്നത്. അമിതമായ അളവിൽ കഫീൻ ശരീരത്തിനകത്തു ചെന്നാൽ അത് അപകടമാണെന്നാണ് വിദഗ്ധർ പറയുന്നത്.അമിതമായി കാപ്പി കുടിക്കുന്നത് ഉറക്കമില്ലായ്മ, ഉത്കണ്ഠ, നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, ദിവസവും മിതമായ അളവിൽ കാപ്പി കുടിക്കുന്നതാണ് ഉചിതം.

വയറ്റിലെ ആസിഡിൻ്റെ ഉൽപാദനം വർധിപ്പിക്കാൻ കാപ്പിയിലെ കഫീനും ആസിഡുകളും പ്രവർത്തിക്കും. അത് അളവിൽ കൂടുതലായാൽ നെഞ്ചെരിച്ചിൽ, അസ്വസ്ഥത, വയറു വീർപ്പ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും. ഗ്യാസ്ട്രോഎസോഫേഷ്യൽ റിഫ്ലക്സ് പ്രശ്നങ്ങൾ ഉള്ളയാളാണ് നിങ്ങളെങ്കിൽ കാപ്പിയുടെ അളവ് പരിമിതപ്പെടുത്തുന്നതാകും നല്ലത്.

മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും, ഡിപ്രഷൻ സാധ്യത കുറയ്ക്കുവാനും ഉന്മേഷൻ നൽകാനും കാപ്പി സാഹായിക്കും. എന്നാൽ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർ, ഉറക്കക്കുറവുള്ളവർ, ചികിത്സയിലിരിക്കുന്നവരെല്ലാം കാപ്പി നിയന്ത്രിക്കുന്നതാകും ഉചിതം. കാരണം കഫീൻ ഉറക്കം തടസപ്പെടാൻ കാരണമാകും. അത് മാനസികപ്രശ്നങ്ങൾ രൂക്ഷമാകാൻ വഴിയൊരുക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം
"പ്രേമിച്ച് കളയരുത്, കഷ്ടപ്പെട്ട് കിട്ടിയ പണിക്കാരാണ് "; ഒരു മുതലാളിയുടെ രോദനം, യാത്രക്കാരിൽ ചിരി പടർത്തിയ ബസിലെ ഡയലോഗ്

അതുപോലെ തന്നെ ഗർഭിണികളും അമിതമായ അളവിൽ കാപ്പി കുടിക്കുന്നത് ദോഷകരമാണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. അമിതമായ കഫീൻ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും, ഗർഭിണികൾക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും പറയുന്നു.

അമിതമായ അളവിലുള്ള കഫീൻ ഉപയോഗം ഉയർന്ന രക്ത സമ്മർദത്തിനും കാരണമായേക്കാം. ഭക്ഷണത്തോടൊപ്പം കാപ്പി കുടിക്കുന്നതും ഒഴിവാക്കുന്നതാവും നല്ലത്. ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശരീരത്തിൻ്റെ കഴിവിനെ കുറയ്ക്കാൻ കാപ്പിക്ക് കഴിയും. ഭക്ഷണത്തിനും കാപ്പിക്കും ഇടയിൽ അൽപ സമയം ഇടവേള നൽകുന്നത് ഗുണം ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com