തണുത്ത ബിയറും ഗ്രിൽഡ് മീറ്റും കിടു കോംബോ; കാത്തിരിക്കുന്നത് എട്ടിന്റെ പണിയും

വിശ്വസിക്കാൻ അൽപ്പം പ്രയാസമായിരിക്കും. എന്നാൽ ജീവന് വരെ ഭീഷണിയാണെന്നതാണ് യാഥാർഥ്യം
പ്രതീകാത്മക ചിത്രം
Published on
Updated on

വൈകുന്നേരമായാൽ നല്ല തണുത്ത് ബിയറും, ഗ്രിൽ ചെയ്ത ഇറച്ചിയും ഒക്കെയായി ഒന്ന് വൈബടിക്കാൻ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. മാനസികമായ ഉല്ലാസത്തിനും , സ്ട്രെസ് റിലീസിനുമായി ഇതൊക്കെ ശീലമാക്കുമ്പോൾ ഓർക്കുക കാത്തിരിക്കുന്നത് വലിയ അപകടമാണ്.

പ്രതീകാത്മക ചിത്രം
ചേർത്തുപിടിക്കൽ സ്നേഹത്തിന്റെ മറ്റൊരു ഭാഷ കൂടിയാണ്... ഹാപ്പി 'ഹ​ഗ് ഡേ'

തണുത്ത ബിയറും നല്ല ചൂടുള്ള ഗ്രില്‍ഡ് ചിക്കനും, ഈ കോംബോ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വിശ്വസിക്കാൻ അൽപ്പം പ്രയാസമായിരിക്കും. എന്നാൽ ജീവന് വരെ ഭീഷണിയാകുമെന്നതിനാൽ ഇക്കാര്യം ശ്രദ്ധിക്കുന്നതാകും ഉചിതം.

ബിയറില്‍ എത്തനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ എത്തിക്കഴിയുമ്പോള്‍ ബാധിക്കുന്നത് കരളിനെയാണ്. കരളിന് ഗുരുതരമായ കേടുപാടുകള്‍ വരുത്തുന്ന ഒരു സംയുക്തമായ അസറ്റാള്‍ഡിഹൈഡും ബിയറിലുണ്ട്. അമിതമായുളള ബിയര്‍ ഉപയോഗം ഹെപ്പറ്റെറ്റിസ്, സിറോസിസ് തുടങ്ങി ലിവര്‍ കാന്‍സറിന് വരെ വഴിയൊരുക്കും.

ഇനി ഗ്രിൽഡ് മീറ്റ് എടുത്താൽ അവിടെയും അപകടമാണ്. ചൂടില്‍ ഗ്രില്‍ ചെയ്യുമ്പോള്‍ പ്രോട്ടീന്റെ രാസഘടനയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഹെറ്ററോസൈക്ലിക് അമിനുകള്‍ (HCAs), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (PAHs) പോലുള്ള ദോഷകരമായ വസ്തുക്കളുടെ രൂപീകരണത്തിന് കാരണമാകുന്നു. കാൻസറിന് കാരണമാകുന്നവയാണ് ഇവയെല്ലാം.

പ്രതീകാത്മക ചിത്രം
കാലം മാറി ! ജെൻസികൾക്കിടയിൽ ആൻ്റി-അംബീഷൻ വർധിക്കുന്നതായി റിപ്പോർട്ട്

മാംസത്തിലെ പ്രോട്ടീനും ചൂടും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തില്‍നിന്നാണ് HCAs ഉണ്ടാകുന്നത്. ഗ്രില്‍ ചെയ്‌തെടുത്ത ഭക്ഷണം കഴിക്കുമ്പോള്‍ ഈ ദോഷകരമായ വസ്തുക്കളെ സംസ്‌കരിക്കേണ്ടത് കരളാണ്. എന്നാൽ അമിതമായി ബിയര്‍ കുടിക്കുന്നത് കരളിന് കൂടുതല്‍ ജോലിഭാരം നല്‍കുകയും അതുവഴി കരളിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

News Malayalam 24x7
newsmalayalam.com