ചേർത്തുപിടിക്കൽ സ്നേഹത്തിന്റെ മറ്റൊരു ഭാഷ കൂടിയാണ്... ഹാപ്പി 'ഹ​ഗ് ഡേ'

ആയിരം വാക്കുകളേക്കാൾ ആശ്വാസം ആ സ്പർശനത്തിന് നൽകാൻ കഴിയും
ചേർത്തുപിടിക്കൽ സ്നേഹത്തിന്റെ മറ്റൊരു ഭാഷ കൂടിയാണ്... ഹാപ്പി 'ഹ​ഗ് ഡേ'
Published on
Updated on

ലോകമെങ്ങുമുള്ള കമിതാക്കൾ വാലന്‍റൈന്‍സ് വീക്ക് ആഘോഷിക്കുകയാണ്. ഫെബ്രുവരി 14ന് ഇനി രണ്ടുദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇന്നാണ് വാലൻ്റൈൻ വാരത്തിലെ 'ഹഗ് ഡേ'. പലപ്പോഴും പ്രണയിക്കുന്നവരിലേക്ക് മാത്രം ഈ ദിവസത്തെ ചുരുക്കാറുണ്ട്. പക്ഷേ ഒരു ആലിംഗനം എന്നത്, പ്രണയത്തേക്കാളും വലിയൊരു ഭാഷയാണ്. സ്നേഹത്തിന്റെ ഒരു യൂണിവേഴ്സൽ ഭാഷ.

നമ്മൾ ജനിച്ചു വീഴുമ്പോൾ അമ്മ നമ്മളെ ചേർത്തുപിടിക്കുന്ന ആ നിമിഷം മുതലാണ് നമ്മുടെ ജീവിതം തുടങ്ങുന്നത്. അന്ന് തുടങ്ങിയതാണ് ഈ ഹ​ഗിന്റെ മാന്ത്രികത. സങ്കടം വരുമ്പോൾ ഉറ്റ സുഹൃത്തിന്റെ തോളിൽ ചായുന്നതും, വലിയൊരു വിജയം നേടുമ്പോൾ അച്ഛനമ്മമാർ നമ്മളെ അഭിമാനത്തോടെ ചേർത്തുപിടിക്കുന്നതും ആലോചിച്ചു നോക്കൂ. അവിടെ ഞാൻ നിന്റെ കൂടെയുണ്ട് എന്ന ഉറപ്പാണ് നമ്മൾ കൈമാറുന്നത്.

ചേർത്തുപിടിക്കൽ സ്നേഹത്തിന്റെ മറ്റൊരു ഭാഷ കൂടിയാണ്... ഹാപ്പി 'ഹ​ഗ് ഡേ'
മൊത്തമൊരു 'എഐ കാരിക്കേച്ചർ' മയം... സോഷ്യൽ മീഡിയ തൂക്കി പുത്തൻ ട്രെൻഡ് !

ജീവിതത്തിൽ പലപ്പോഴും വാക്കുകൾ തോറ്റുപോകാറുള്ള നിമിഷങ്ങളില്ലേ. ഒരു വലിയ നഷ്ടം വന്ന ഒരാളെ ആശ്വസിപ്പിക്കാൻ എന്ത് പറയണമെന്ന് നമുക്കറിയില്ല. പക്ഷേ ആ സമയത്ത് ഒന്നും പറയാതെ അവരുടെ തോളിൽ ഒന്ന് തട്ടി, ഒന്ന് ചേർത്തുപിടിച്ചു നോക്കൂ. ആയിരം വാക്കുകളേക്കാൾ ആശ്വാസം ആ സ്പർശനത്തിന് നൽകാൻ കഴിയും. എന്നാൽ നമ്മുടെ സമൂഹത്തിൽ ഒന്നു കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കാൻ പലർക്കും വലിയ മടിയാണ്. സ്നേഹിക്കാൻ നമുക്ക് നാണക്കേടാണ്! പക്ഷേ, സ്നേഹം ഉള്ളിൽ വച്ചിട്ട് എന്തിനാണ്? അത് പ്രകടിപ്പിക്കാൻ കിട്ടുന്ന ഒരു ചെറിയ അവസരമായി ഇന്നത്തെ ദിവസത്തെ കണ്ടുകൂടേ? നമ്മുടെ കുടുംബാംഗങ്ങളേയും, സുഹൃത്തുക്കളേയും പ്രിയപ്പെട്ടവരേയുമൊക്കെ ഒന്നു ചേർത്തുപിടിച്ചു നോക്കൂ. അവരുടെ മുഖത്ത് വിരിയുന്ന ആ അത്ഭുതവും സന്തോഷവും കാണുമ്പോൾ അറിയാൻ പറ്റും. ഇതിന് പ്രായമോ ലിംഗഭേദമോ ഒന്നുമില്ലെന്ന്.

മനുഷ്യർ തമ്മിൽ അകലം കൂടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഒരു സ്ക്രീനിന്റെ അപ്പുറമിപ്പുറം ഇരുന്ന് സ്നേഹം പങ്കുവെക്കുന്നതിനേക്കാൾ വലുതാണ് നേരിട്ടുള്ള ഒരു ചെറിയ ചേർത്തുപിടിക്കൽ. അത് സൗഹൃദമാകാം, കരുതലാകാം, അല്ലെങ്കിൽ ഒരാൾക്ക് നൽകുന്ന വലിയൊരു ആത്മവിശ്വാസമാകാം. അതുകൊണ്ട് ഈ ഈ ഹഗ് ഡേയിൽ മനോഹരമായ ഒരു പുഞ്ചിരിയോടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു ചെറിയ ഹഗ് നൽകൂ. ലോകം കുറച്ചുകൂടി മനോഹരമാകട്ടെ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com