കാപ്പി ലവേഴ്സ് ഒരുപാടുണ്ട്. ഒരു ദിവസം തുടങ്ങാൻ തന്നെ അതിരാവിലെ ഒരു കപ്പ് കാപ്പി, പിന്നങ്ങോട് ടെൻഷനും, സന്തോഷത്തിനും അങ്ങനെ കാപ്പികുടിയുടെ മേളം. കാപ്പി നല്ലതാണ് എന്ന് പറയുമ്പോഴും അമിതമായാൽ അപകടവുമാണ്. ഇനി കാപ്പി കുടിക്കുമ്പോൾ ഒരു ചേരുവകൂടി അതിനൊപ്പം ഉൾപ്പെടുത്തിയാൽ അത് കൂടുതൽ ഹെൽത്തിയാകും എന്നറിയാമോ?
മഞ്ഞളാണ് ആ ചേരുവ. ഒരു നുള്ള് മഞ്ഞള്‍ കൂടി ചേര്‍ത്ത് ഒരു കപ്പ് മഞ്ഞള്‍ കാപ്പി കുടിച്ചാൽ സ്വാഭാവികമായി ഊര്‍ജ്ജം വർധിക്കും. നിങ്ങളുടെ ദിവസം ഭംഗിയായി ആരംഭിക്കാന്‍ സഹായിക്കുകയും ചെയ്യും. കഫീന്റെ ഗുണങ്ങളോടൊപ്പം ആന്റി ഓക്‌സിഡന്റുകള്‍, പോളിഫെനോളുകള്‍, പോഷകങ്ങള്‍ എന്നിവയാല്‍ നിറഞ്ഞ ഒരു ഹെൽത്തി ഡ്രിങ്കായി നിങ്ങളുടെ മഞ്ഞൾകാപ്പി പ്രവർത്തിക്കുന്നു.
പോഷകാഹാരവിദഗ്ധർ വരെ ഇത് നിർദേശിക്കുന്നുണ്ട്. കാപ്പിയിലെ പോളിഫെനോളുകള്‍ക്ക് മഞ്ഞളിലടങ്ങിയ കുര്‍ക്കുമിന്റെ അതേ ഫലങ്ങളെ പൂരകമാക്കാന്‍ കഴിയുന്ന ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഗുണങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തൽ. ന്യൂട്രിയന്റ്‌സ് ജേണലില്‍ 2021 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ശരീരത്തിലെ നീർവീക്കം കുറയ്ക്കുക,വേദന കുറയ്ക്കുക, ഊർജം നിലനിർത്തുക തുടങ്ങിയവയ്ക്ക് മഞ്ഞൾകാപ്പി സഹായിക്കും. കുര്‍ക്കുമിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ കഴിയുമെന്നും പറയപ്പെടുന്നു.
കുര്‍ക്കുമിന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ധമനികളുടെ തകരാറുകള്‍ തടയുകയും ചെയ്യുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2020 ല്‍ ആന്റിഒക്‌സിഡന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മഞ്ഞള്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഒരു ഗവേഷണത്തിലും പറയുന്നുണ്ട്.