ഹൃദയം പിണങ്ങിയാൽ കണ്ണ് പറയും; ഈ മാറ്റങ്ങൾ അവഗണിച്ചാൽ അപകടം !

ഇത്തരം സാഹചര്യങ്ങളിൽ കണ്ണുകളിലെ ലോലവും സൂക്ഷ്മവുമായ രക്തക്കുഴലുകൾക്ക് ക്ഷതമേൽക്കാം. ഇത് റെറ്റിനയുടെ ഘടനയെ തന്നെ മാറ്റാം.
പ്രതീകാത്മക-ചിത്രം
പ്രതീകാത്മക-ചിത്രംSource: Freepik
Published on

ഹൃദയാരോഗ്യം എന്നത് നിസാരകാര്യമല്ല. സൂക്ഷിച്ചില്ലെങ്കിൽ ജീവൻ വരെ നഷ്ടമായേക്കാം. പലപ്പോഴും ജീവിത ശൈലി രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഹൃദയത്തിലേക്ക് രോഗമായി എത്തുക. ലക്ഷണങ്ങൾ നേരത്തേ തന്നെ ശരീരം നിങ്ങൾക്ക് കാണിച്ചു തരും. അത് തിരിച്ചറിഞ്ഞ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയാണ് വേണ്ടത്. ഹൃദയസംബന്ധമായ അവസ്ഥകൾ സാവധാനത്തിലാണ് വികസിച്ചുവരിക. പ്രാരംഭലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. പക്ഷെ നമ്മുടെ കണ്ണുകളിൽ വരുന്ന ചില മാറ്റങ്ങൾ ഹൃദ്രോഗത്തിന്റെ സൂചനയാണ്.

പ്രതീകാത്മക-ചിത്രം
അത്താഴ ശേഷം ചെയ്യാവുന്ന ഈ കാര്യങ്ങളിലൂടെ തടി കുറയ്ക്കാം

നേത്ര പരിശോധനയിലൂടെ നമ്മുടെ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയാമെന്നാണ് പുതിയ പഠനം പറയുന്നു. കണ്ണിലെ റെറ്റിനയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങളെ സൂചിപ്പിക്കുന്നത്. രക്തചംക്രമണത്തിലെ പ്രശ്‌നങ്ങളാണ് പ്രധാനമായും ഉണ്ടാകുക. റെറ്റിനയിലെ ധമനികളുടെ ഭിത്തി കട്ടി കൂടുന്ന അവസ്ഥ, അല്ലെങ്കിൽ തകരാർ സംഭവിക്കുന്നത് ഹൃദയത്തിലുൾപ്പെടെയുള്ള രക്തകുഴലുകളുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമായേക്കാം.

ഇത്തരം സാഹചര്യങ്ങളിൽ കണ്ണുകളിലെ ലോലവും സൂക്ഷ്മവുമായ രക്തക്കുഴലുകൾക്ക് ക്ഷതമേൽക്കാം. ഇത് റെറ്റിനയുടെ ഘടനയെ തന്നെ മാറ്റാം.അധികം ശിഖരങ്ങളില്ലാത്ത ലളിതമായ രക്തകുഴലുകൾ കണ്ണിലുള്ളവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.പുതിയ പഠനം വെറും നിരീക്ഷണം മാത്രമല്ല. റെറ്റിനയുടെ സ്‌കാൻ, ജനിതകമായ വിവരങ്ങൾ, രക്തപരിശോധന ഫലം എന്നിവയടക്കം പരിശോധിച്ചാണ് കണ്ടെത്തൽ. കാനഡയിലെ മാക്മസ്റ്റർ സർവകലാശാല പ്രൊഫസർ മാരി പിജിയറും പുതിയ പഠനത്തിൽ പറയുന്ന ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

പ്രതീകാത്മക-ചിത്രം
കാക്കക്കുളി പോര കേട്ടോ, രോഗം പിറകേ വരും,  ഈ ഭാഗങ്ങൾ വൃത്തിയായില്ലെങ്കിൽ

എന്നാൽ കണ്ണിലെ എല്ലാ മാറ്റങ്ങളും ഹൃദയത്തിന് പ്രശ്നമുണ്ടെന്നല്ല സൂചിപ്പിക്കുന്നത്. കണ്ണിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന മാറ്റത്തിനുള്ള ജൈവീക കാരണങ്ങൾ, പ്രായമാകുന്ന അവസ്ഥ, രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന പ്രോട്ടീനുകളും പുതിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ബ്ലഡ് ബയോമാർക്കറുകളുടെയും ജനിതക വിവരങ്ങളുടെയും വിശകലനത്തിലൂടെയാണ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com