

നമ്മുടെ ജീവിതത്തില്‍ നാം വരുത്തുന്ന ചില വ്യത്യാസങ്ങളിലൂടെ തന്നെ അമിത വണ്ണം കുറയ്ക്കാന്‍ സാധിക്കും. ഇതിന് രാത്രി അത്താഴ ശേഷം ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഏറെ പ്രധാനമാണ്. അത്താഴം മുതല്‍ തന്നെ തുടങ്ങുന്ന ചില ശീലങ്ങളാണ് ഏറെ ഗുണം നല്‍കുന്നത്.
അത്താഴ സമയം നേരത്തെയാക്കുക. വൈകി അത്താഴം കഴിയ്ക്കുന്നതാണ് തടി കൂടാനും വയര്‍ ചാടാനുമെല്ലാം ഇടയാക്കുന്ന പ്രധാനപ്പെട്ടൊരു വസ്തുത. വൈകിട്ട് ഏഴ് മണിയോടെ അത്താഴമെന്നത് ശീലമാക്കുക. ഉറങ്ങുന്നതിന്, കിടക്കുന്നതിന് ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കുക.
അത്താഴം പൂര്‍ണമായും ദഹിച്ച ശേഷം മാത്രം കിടക്കുക. ഇതുപോലെ വളരെ ലഘുവായ അത്താഴമെന്നതും ശീലമാക്കുക. അത്താഴത്തിന് വറുത്തതും പൊരിച്ചതും കാര്‍ബോ ഹൈഡ്രേറ്റുകളും കൊഴുപ്പുകളും ഒഴിവാക്കുന്നത് നല്ലതാണ്.
ഭക്ഷണം കഴിച്ച ഉടൻ വ്യായാമം ചെയ്യരുത്. പക്ഷേ സാവധാനത്തിൽ നടക്കുന്നത് ദഹനത്തെ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും കൊഴുപ്പ് കൂടാതെ ശരീരം ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് കലോറി എരിച്ചു കളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. അത്താഴം കഴിച്ച ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ നടത്തത്തിനു കഴിയും.
ശരീരത്തിൽ ഗ്ലൂക്കോസിൻ്റെ അളവ് കൂടുമ്പോൾ ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടും. ഇത് തടയാൻ നടക്കുന്നതിലൂടെ സാധിക്കും. ഭക്ഷണം കഴിച്ച് 30 മുതൽ 60 മിനിറ്റ് വരെ ആകുമ്പോൾ ഗ്ലൂക്കോസിൻ്റെ അളവ് ഏറ്റവും കൂടുതലാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നടത്തം ഒരു നല്ല വഴിയാണ്. അത്താഴ ശേഷം മിനിമം അര മണിക്കൂറെങ്കിലും നടക്കുന്നത് ശരീരഭാരം കുറയ്ക്കാനും കലോറി കുറയ്ക്കാനും സഹായിക്കും.