സൗജന്യമായി എഐ പഠിക്കാം, ഭാവി സുരക്ഷിതമാക്കാം; കേന്ദ്ര സർക്കാർ നൽകുന്ന ഈ അഞ്ച് കോഴ്സുകളെ കുറിച്ച് അറിയാമോ?

സ്കൂൾ മുതൽ ബിരുദാനന്തര തലം വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യ ഓൺലൈൻ പഠനാവസരങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം നൽകുന്നത്
ai courses
പ്രതീകാത്മക ചിത്രംSource: Freepik
Published on

ലോകം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) യുഗത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. എഐയെക്കുറിച്ച് കൃത്യമായി അറിവുണ്ടായിരിക്കുക എന്നത് ഇനി എല്ലാ ജോലികൾക്കുമുള്ള മാനദണ്ഡമായി മാറിയേക്കാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സ്വയം പോർട്ടൽ സൗജന്യമായി എഐ കോഴ്സുകൾ നൽകുന്നുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? വിദ്യാർഥികൾക്ക് കൃത്യമായ എഐ അറിവുകൾ നൽകുന്നവയാണ് ഈ സൗജന്യ കോഴ്സുകൾ.

സ്കൂൾ മുതൽ ബിരുദാനന്തര തലം വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യ ഓൺലൈൻ പഠനാവസരങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം നൽകുന്നത്. വിവിധ വ്യവസായങ്ങളിൽ എഐയുടെ വർധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത്, സാങ്കേതികവിദ്യ, നവീകരണം, ഗവേഷണം എന്നിവയിൽ ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകി, വിദ്യാർഥികളെ സജ്ജരാക്കുന്നതിനാണ് ഈ കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ സൗജന്യമായി പഠിക്കാവുന്ന അഞ്ച് കോഴ്സുകൾ ഇതാ:

1. പൈത്തൺ ഉപയോഗിച്ചുള്ള എഐ/എംഎൽ

സ്റ്റാറ്റിസ്റ്റിക്സ്, ലീനിയർ ആൾജിബ്ര, ഒപ്റ്റിമൈസേഷൻ, ഡാറ്റ വിഷ്വലൈസേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയുടെ അടിസ്ഥാനകാര്യങ്ങൾ വിദ്യാർഥികളെ പരിചയപ്പെടുത്തുന കോഴ്സാണ് ഇത്. ഡാറ്റാ സയൻസിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പ്രോഗ്രാമിംഗ് ഭാഷകളിലൊന്നായ പൈത്തണും ഇതിൽ ഉൾപ്പെടുന്നു. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന കോഴ്സിൽ, വിലയിരുത്തലിന് ശേഷം സർട്ടിഫിക്കേറ്റ് ലഭിക്കും.

2. എഐ ഉപയോഗിച്ചുള്ള ക്രിക്കറ്റ് വിശകലനം

ഐഐടി മദ്രാസ് പ്രൊഫസർമാരാണ് ഈ കോഴ്‌സ് അവതരിപ്പിച്ചത്. ക്രിക്കറ്റ് പ്രാഥമിക ഉദാഹരണമായി പൈത്തൺ ഉപയോഗിച്ചുള്ള സ്‌പോർട്‌സ് അനലിറ്റിക്‌സിന്റെ അടിസ്ഥാനകാര്യങ്ങൾ ഈ കോഴ്സിലൂടെ പഠിപ്പിക്കാം. 25 മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാം, മൾട്ടിപ്പിൾ ചോയ്‌സ് അസസ്‌മെന്റോടെയാണ് അവസാനിക്കുന്നത്.

ai courses
ഒരു കൈ നോക്കിയാലോ? ഡിഗ്രി വേണ്ട, പത്താം ക്ലാസുകാരെ പോലും നിയമിക്കും; ഇൻ്റേൺഷിപ്പിന് രണ്ട് ലക്ഷം രൂപ സ്റ്റൈപ്പെൻ്റ് വാഗ്ദാനം ചെയ്ത് കമ്പനി

3. ഫിസിക്സിലെ എഐ

മെഷീൻ ലേണിംഗും ന്യൂറൽ നെറ്റ്‌വർക്കുകളും യഥാർഥ ലോകത്തെ ഫിസിക്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്നാണ് ഈ കോഴ്‌സിൽ പഠിക്കുന്നത്. 45 മണിക്കൂർ ദൈർഘ്യമുള്ള സംവേദനാത്മക സെഷനുകൾ, പ്രാക്ടികൽ ഉദാഹരണങ്ങൾ, പ്രാക്ടികൽ ലാബ് ജോലികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

4. അക്കൗണ്ടിംഗിൽ എഐ

കൊമേഴ്‌സ്, മാനേജ്‌മെന്റ് വിദ്യാർഥികളെ ലക്ഷ്യം വച്ചുള്ള ഈ പ്രോഗ്രാം, അക്കൗണ്ടിംഗ് രീതികളിൽ എഐ എങ്ങനെ പ്രയോഗിക്കാമെന്ന് വിശദീകരിക്കുന്നു. 45 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ് ഒരു സർട്ടിഫിക്കേഷൻ വിലയിരുത്തലോടെയാണ് അവസാനിക്കുന്നത്.

ai courses
കടൽ കാണാൻ പോകാറുണ്ടോ? ആരോ​ഗ്യത്തിന് നല്ലതെന്ന് വിദ​ഗ്ധർ

5. രസതന്ത്രത്തിൽ എഐ

റിയൽ-വേൾഡ് കെമിക്കൽ ഡാറ്റാസെറ്റുകൾ ഉപയോഗിച്ചാണ് ഈ കോഴ്സ് മുന്നോട്ട് പോകുന്നത്. ഇതുപയോഗിച്ച് എഐ, പൈത്തൺ എന്നിവയ്ക്ക് തന്മാത്രാ ഗുണങ്ങൾ, മോഡൽ പ്രതികരണങ്ങൾ, മരുന്നുകൾ രൂപകൽപ്പന ചെയ്യൽ എന്നിവയും മറ്റും എങ്ങനെ പ്രവചിക്കാൻ കഴിയുമെന്ന് ഈ കോഴ്‌സ് പൂർത്തിയാക്കുന്നത് വഴി വ്യക്തമാകും. 45 മണിക്കൂറാണ് ഐഐടി മദ്രാസ് വാഗ്ദാനം ചെയ്യുന്ന കോഴ്സിൻ്റെ ദൈർഘ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com