ചായകുടി എന്നത് ഭൂരിഭാഗം ആളുകളുടേയും ശീലമാണ്. മിതമായ അളവിലാണെങ്കിൽ അത് അത്ര അപകടകാരിയല്ല. പക്ഷെ ചായ കുടിക്കുമ്പോൾ ചില ഭക്ഷണങ്ങൾ കൂടെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണ ചെയ്യില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ആസ്വദിച്ച് കുടിക്കുന്ന ചായയോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചായയുടെ യഥാര്‍ഥ രുചിയേയും പോഷകമൂല്യത്തേയും ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയുന്നു എന്നാണ് കണ്ടെത്തൽ. അത്തരത്തിൽ ചായയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയന്ന് നോക്കാം.
പാലൊഴിച്ച് ചായ ആകാം. പക്ഷെ മറ്റ് പാലുൽപ്പന്നങ്ങൾ അതൊടൊപ്പം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പാല്‍ ഉല്‍പ്പന്നങ്ങളായ ചീസ്, തൈര്, ക്രീം തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന ' കാറ്റെച്ചിനുകള്‍' ചായയുടെ ആന്റീഓക്‌സിഡന്റ് ശക്തി കുറയ്ക്കുന്നു. ഈ ആന്റീഓക്സിഡന്റുകൾ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണെന്ന് പ്രത്യേകം ഓർക്കുക.
അടുത്തത് സിട്രസ് പഴങ്ങളാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഇവ ചായയ്ക്കൊപ്പം കഴിക്കുന്നത് അൽപ്പം അപകടം കൂടിയാണ്. ടാടാനിനുകളും വിറ്റാമിൻ സിയും തമ്മിൽ പ്രവർത്തിച്ച് ചായയക്ക് അരുചി തോന്നാം. അതോടൊപ്പം തന്നെ ആമാശയത്തെ അസ്വസ്ഥമാക്കുന്ന തരത്തിൽ ദഹന പ്രശ്നങ്ങളും ഉണ്ടാൻ സാധ്യതയുണ്ട്.
എരിവുള്ള ഭക്ഷണങ്ങള്‍ക്കൊപ്പവും ചായ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. എരിവിന് കാരണമായ സംയുക്തമായ കാപ്‌സൈസിന്‍, ചായയിലെ ടാനിനുകളുമായി ചേര്‍ന്ന് ഗ്യാസ് പ്രശ്‌നങ്ങളും നെഞ്ചെരിച്ചിലും ഉണ്ടാക്കും. ഇനി ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലാതാണങ്കിലും ചായയോടൊപ്പം കവിക്കുന്നത് അത്ര നല്ലതല്ല എന്നറിയുക. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളായ പച്ചക്കറികള്‍, പയറ് വര്‍ഗ്ഗങ്ങള്‍, എന്നിവ ദഹനത്തിനും പോഷകം ലഭിക്കാനും സഹായിക്കും. എന്നാല്‍ ഇവ ചായയ്‌ക്കൊപ്പം കഴിച്ചാല്‍ ശരീരത്തിലേക്ക് പോഷകങ്ങള്‍ ആഗീരണം ചെയ്യപ്പെടുകയില്ല.
നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ചായ കുടിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണങ്ങള്‍ കുറയ്ക്കാന്‍ മാത്രമേ ഉപകരിക്കൂ. ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങളോടൊപ്പം ചായ കുടിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം ആഗീരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കും. ഉദാഹരണത്തിന് ചീര, ബീന്‍സ്, നട്ട്‌സ് തുടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന നോണ്‍ -ഹീം അയണിന്റെ ആഗീരണം തടയാൻ ചായയിലെ ടാനിനുകളും ഓക്‌സലേറ്റുകളും പ്രവർത്തിക്കുന്നു.
ഇനി പ്രോട്ടീൻ. ഇക്കാലത്ത് ഡയറ്റിൽ പ്രധാനപ്പെട്ടത് പ്രോട്ടീൻ ആണ്. എന്നാ പ്രോട്ടീൻ ഫുഡ് കഴിക്കുമ്പോൾ ഒപ്പം ചായ കുടിച്ചാൽ അത് ആന്റിഓക്‌സിഡന്റുകളുടെ ആഗിരണം തടസ്സപ്പെടുത്തും. മാംസം, മുട്ട, ടോഫു പോലെയുള്ള പ്രോട്ടീന്‍ സ്രോതസുകള്‍ ചായയുടെ സംയുക്തങ്ങളുമായി കലരുന്നതോടെ അവയുടെ ഗുണങ്ങൾ ശരീരത്തിന് ലഭിക്കാതെ വരുന്നു. ഒപ്പം ദഹവ സംബന്ധമായ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്