മാക്ബെത്തിലെ മന്ത്രവാദിനികളും മഹാഭാരതത്തിലെ ചൂതുകളിയും...; ലോകധർമി നാടക വീട്ടിൽ ഭാഷയുടെ അതിർവരമ്പുകൾ താണ്ടി കലാകാരർ

നാടക കലയെ നെഞ്ചിലേറ്റിയവരുടെ സംഗമ കേന്ദ്രമാണ് എറണാകുളം നായരമ്പലത്തെ ലോകധർമി നാടക വീട്
ലോകധർമി നാടക വീട്ടില്‍ അരങ്ങേറിയ നാടകം
ലോകധർമി നാടക വീട്ടില്‍ അരങ്ങേറിയ നാടകംSource: News Malayalam 24x7
Published on

കേരളത്തിന്റെ നാടക കലയെ അടുത്തറിയാൻ കടൽ കടന്ന് ഒരു സംഘം കൊച്ചിയിൽ എത്തി. യുഎസ്, മാൾട്ട, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരരാണ് എറണാകുളത്തെ ലോകധർമി നാടക വീട്ടിൽ എത്തിയത്. ദിവസങ്ങളോളം ലോകധർമിയിൽ ചെലവഴിച്ച് ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാത്ത നാടകവും അവതരിപ്പിച്ചാണ് സംഘം മടങ്ങിയത്.

ലോകധർമി നാടക വീട്ടില്‍ അരങ്ങേറിയ നാടകം
183 അക്ഷരങ്ങളുള്ള ലോകത്തിലെ ദൈർഘ്യമേറിയ വാക്ക് പഠിച്ചത് രണ്ട് ദിവസം കൊണ്ട്; ചില്ലറക്കാരിയല്ല അയാന

നാടക കലയെ നെഞ്ചിലേറ്റിയവരുടെ സംഗമ കേന്ദ്രമാണ് എറണാകുളം നായരമ്പലത്തെ ലോകധർമി നാടക വീട്. ഇവിടെ നടന്ന ഏഴ് ദിവസത്തെ വർക്ക്‌ ഷോപ്പിൽ ആണ് വിദേശത്തു നിന്നുള്ള കലാകാരർ പങ്കെടുത്തത്. മാൾട്ട, യുഎസ്, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാടക കലാകാരരുമായി അറിവുകൾ പങ്കുവയ്ക്കാനുള്ള വേദിയാണ് ലോക ധർമി ഒരുക്കിയത്.

വർക്ക് ഷോപ്പിന്റെ അവസാന ദിവസം ഇന്ത്യയിലേയും വിദേശത്തേയും കലാകാരന്മാർ ഒരുമിച്ചുള്ള നാടകവും നടന്നു. മാക്ബെത്തിലെ മൂന്ന് മന്ത്രവാദിനികളും മഹാഭാരതത്തിലെ ചൂതുകളിയും ദ്രൗപതിയും എല്ലാം സമന്വയിപ്പിച്ചായിരുന്നു നാടകം. ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന കൊളംബോ അന്താരാഷ്ട്ര നാടകോത്സവത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ലോകധർമിയിലെ കലാകാരന്മാർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com