
നാം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ വീട്ടുടമസ്ഥന്മാരെ പറ്റി ഒന്ന് ആലോചിച്ച് നോക്കിക്കേ? പലർക്കും വീട്ടുടമസ്ഥരെ കുറിച്ച് അത്ര മധുരമില്ലാത്ത ഓർമകളായിരിക്കും ഉണ്ടാകുക. എന്നാൽ ഇപ്പോൾ ബെംഗളൂരിലുള്ള ഒരു വ്യക്തി തന്റെ വീട്ടുടമസ്ഥനെ കുറിച്ച് റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് കൈയ്യടി നേടുകയാണ്. തന്റെ 65 വയസ്സുകാരനായ വീട്ടുടമസ്ഥനുമായുണ്ടായ സൗഹൃദമാണ് കുറിപ്പിലൂടെ പങ്കുവെച്ചിട്ടുള്ളത്.
ഒരിക്കൽ അദ്ദേഹം തനിക്ക് രാത്രിയിൽ ഭക്ഷണം വാങ്ങി തന്നുവെന്നും, അത് തനിക്ക് ഒരുപാട് സന്തോഷം നൽകിയെന്നുമാണ് കുറിപ്പില്‍ എഴുതിയതിയിട്ടുള്ളത്. ഒരിക്കലും ഇത്രയും പ്രായമുള്ളൊരാൾ തന്നെ പരിഗണിക്കുകയോ, ദയയോ കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉടമസ്ഥന്‍ നല്ല സാമൂഹിക ജീവിതമാണ് നയിക്കുന്നതെന്നും, ആരോഗ്യമുള്ള വ്യക്തി ആണെന്നും കുറിപ്പിൽ പറയുന്നുണ്ട്.
2018 ലാണ് താൻ ആദ്യമായി ഇദ്ദേഹത്തിന്റെ വീട്ടിൽ താമസമാക്കിയതെന്നും എന്നാൽ ഇതുവരെ ഇദ്ദേഹം വാടക കൂട്ടി ചോദിച്ചിട്ടില്ലെന്നും, 2018 താൻ എത്ര രൂപയാണോ വാടക കൊടുത്തിരുന്നത്, ഇപ്പോഴും അതേ തുക തന്നെയാണ് കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇതിനു താഴെ ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നിരവധി പേർ കുറിപ്പിനെ അഭിനന്ദിച്ച് മുന്നോട്ട് വന്നപ്പോള്‍, കുറെ പേർ തങ്ങളുടെ വീട്ടുടമസ്ഥരുമായുള്ള നല്ല അനുഭങ്ങളും പങ്കുവെച്ചു.