കഴുത്ത്, പിന്നെ തോൾ , ഹോ... വേദന കാരണം ഉറക്കം പ്രശ്നമാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!

കഴുത്തിലെയും തോളിലെയും വേദന, സോഫ്റ്റ് ടിഷ്യുസായ മസിൽസ്, ടോൺടോണുകൾ, ലിഗമൻ്റ്സ് തുടങ്ങിയവയുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്.
കഴുത്ത്, തോൾ വേദന
കഴുത്ത്, തോൾ വേദനSource; freepik
Published on

ഉറങ്ങാൻ കിടന്നാൽ, ഉറക്കമെണീറ്റാൽ കഴുത്ത് വേദന, തോൾ വേദന, ആകെയൊരു ബുദ്ധിമുട്ട്. നിരവധിപേരുടെ പ്രശ്നമാണിത്. പ്രായമാകുന്നതിൻ്റെ ലക്ഷണമാണെന്ന് പറഞ്ഞ് അതുമായി പൊരുത്തപ്പെട്ട് നടക്കുന്നവരാണ് അധികവും. പക്ഷെ ജീവിതശൈലിയിലെ ചില മാറ്റങ്ങളാണ് ഇതിന് പ്രധാനകാരണം. അക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധിവരെ ഈ പ്രശ്നങ്ങൾ പരിഹരിക്കാം.

മോശമായ കിടപ്പ് രീതി, തലയണ, ശരിയല്ലാത്ത മെത്ത, അമിതമായ സ്ക്രീൻ ടൈം, സമ്മർദ്ദം എന്നിവയെല്ലാം അസ്വസ്ഥതയ്ക്ക് കാരണമാകുന്നു. കഴുത്തിലെയും തോളിലെയും വേദന, സോഫ്റ്റ് ടിഷ്യുസായ മസിൽസ്, ടോൺടോണുകൾ, ലിഗമൻ്റ്സ് തുടങ്ങിയവയുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. കിടക്ക, തലയണ തുടങ്ങിയവ ശരിയായതെന്ന് ഉറപ്പാക്കി, കിടപ്പിന്റെ പൊസിഷനും ശരിയാക്കിയാൽ തന്നെ പകുതി സെറ്റാകും.

കഴുത്ത്, തോൾ വേദന
മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ പരീക്ഷയ്ക്ക് മുൻപ് കഴിക്കേണ്ട ഭക്ഷണങ്ങൾ

തലയണ മാറ്റുക

ഉറങ്ങുമ്പോൾ കഴുത്തിൻ്റെ സാധാരണ കർവ് നിലനിർത്തണമെങ്കിൽ നല്ല ഒരു തലയണ അവശ്യമാണ്. അത് നോക്കി വാങ്ങുക. മിക്ക ആളുകൾക്കും ഉറച്ച ഒരു കോണ്ടുർ തലയണ അനുയോജ്യമാണ്. കഴുത്തിനെ നേരുക്കി നിർത്തുന്നതിനും നട്ടെല്ലിന് ശരിയായ പിൻതുണ നൽകാനും തോളിലെ സമ്മർദ്ദം കുറയ്ക്കാനും വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.

ഉറങ്ങുന്ന രീതി മാറ്റുക

പലർക്കും പല രീതിയിൽ കിടന്നാലാണ് ഉറക്കം വരിക. കമഴ്ന്ന് കിടന്ന് ഉറങ്ങുന്നത് പരമാവധി ഒഴിവാക്കുക. കമഴ്ന്ന് കിടന്നാൽ കഴുത്ത് വളയുന്നതിനും സെർവിക്കൽ നട്ടെല്ലിന് ചുറ്റുമുള്ള പേശികളിൽ സമ്മർദ്ദം ചെലുത്തുന്നതിനും കാരണമാകുന്നു. ഇത് വേദനകൾക്ക് കാരണമാകും.

ശരിയായ പൊസിഷനിൽ കിടക്കുക

ഉറങ്ങുമ്പോൾ ശരിയായ പൊസിഷനിൽ കിടക്കാൻ ശ്രമിക്കുക. കഴുത്തിൻ്റെ ആരോഗ്യത്തിന് ഏറ്റവും നല്ല പൊസിഷൻ മലർന്നോ കിടക്കുകയോ അല്ലങ്കിൽ വശത്തോട്ട് കിടക്കുകയോ ആണ്. മലർന്ന് കിടക്കുമ്പോൾ കാൽമുട്ടുകൾക്ക് താഴെ തലയണ വെയ്ക്കുന്നത് നട്ടെല്ലിൻ്റെ ആയാസം കുറയ്ക്കാൻ സഹായിക്കും. ഇനി വശം തിരിഞ്ഞ് കിടക്കുന്നവർ തലയണ ശരിയായ ഉയരത്തിലാണെന്ന് ഉറപ്പാക്കണം.

കഴുത്ത്, തോൾ വേദന
ഈ ശീലങ്ങൾ എത്രയും വേഗം മാറ്റുക; അല്ലെങ്കിൽ കണ്ണുകൾക്ക് പണി കിട്ടും !

ശരിയായ മെത്തകൾ തിരഞ്ഞെടുക്കുക

ഉറക്കം എത്രത്തോളം സുഖകരമാകുന്നതിലും കഴുത്തിലെയും തോളിലെയും വേദനയിലും മെത്തയ്ക്കും പങ്കുണ്ട്. ഇടത്തരം മെത്തകളാണ് ഏറ്റവും അനുയോജ്യമായത്, അത് നട്ടെല്ലിന് ശരിയായ വിന്യാസം നിലനിർത്താൻ സഹായിക്കുന്നു. വളരെ മൃദുവായതും, വളരെ പരുക്കനായതും ഒഴിവാക്കുക.

ഉറക്കശീലങ്ങൾ ശ്രദ്ധിക്കുക

മെത്തയും, തലയണയും, പൊസിഷനും ഒക്കെ ശരിയാക്കുന്നതിനോടൊപ്പം ചില ശീലങ്ങൾ കൂടി നിയന്ത്രിക്കുക. ഉറക്കകുറവ്, രാത്രി വൈകിയുള്ള സ്ക്രീൻ ഉപയോഗം കഫീൻ അടങ്ങിയ പാനിയങ്ങൾ, രാത്രി വൈകിയുള്ള ഭക്ഷണം. ജങ്ക്ഫുഡ്സ്, തുടങ്ങിയവയെല്ലാം ഉറക്കത്തെ ബാധിക്കും. ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് തിരിച്ചറിയുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com