ഏഷ്യ കപ്പ് ജേതാക്കളുടെ പ്രതിഫലം 2.6 കോടി, കുടുംബ വീടിന് വില 3.6 കോടി, ഹാർദികിൻ്റെ വാച്ചിനാകട്ടെ 20 കോടിയും!

ദുബായിൽ പരിശീലനത്തിനിടെ ഹാർദിക് കെട്ടിയ വാച്ചിന് വില 20 കോടി രൂപയാണ് വില.
Hardik Pandya wearing Richard Mille RM 27-04 watch, valued RS 20 crore
Source: X/ World Suitable Affairs
Published on

ദുബായ്: ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യൻ താരങ്ങളെല്ലാം ദുബായിൽ കടുത്ത പരിശീലനത്തിലാണ്. അതേസമയം, ഇന്ത്യൻ ടീമിൻ്റെ പരിശീലനത്തിനിടെ ടീമിലെ ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യ കയ്യിലണിഞ്ഞ വാച്ചിൻ്റെ വിലയാണ് ഇൻ്റർനെറ്റിൽ വലിയ ചർച്ചയാകുന്നത്.

ദുബായിലെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ അക്കാദമിയിലാണ് ഇന്ത്യൻ താരങ്ങൾ പരിശീലിക്കുന്നത്. കഴിഞ്ഞ ദിവസം ദുബായിലെ പരിശീലന ഗ്രൗണ്ടിൽ ഹാർദിക് കെട്ടിയ വാച്ചിന് വില 20 കോടി രൂപയാണ് വിലയെന്നാണ് നെറ്റിസൺസ് ഇൻ്റർനെറ്റിൽ പരതി കണ്ടെത്തിയിരിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ഏഷ്യ കപ്പിലെ ജേതാക്കൾക്ക് സമ്മാനമായി ലഭിക്കുന്നത് 2.6 കോടി രൂപ മാത്രമാണ് എന്നിരിക്കെയാണ് ക്രിക്കറ്റ് താരങ്ങളുടെ ആഡംബരം ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

Hardik Pandya wearing Richard Mille RM 27-04 watch, valued RS 20 crore
ഏഷ്യ കപ്പ് 2025: ഇന്ത്യക്ക് എട്ട്, ലങ്കയ്ക്ക് ആറ്, രണ്ടെണ്ണം പാകിസ്ഥാനും; വൻകരയുടെ ആവേശപ്പോരിൻ്റെ രസകരമായ ചരിത്രമറിയാം

'റിച്ചഡ് മിൽ ആർഎം 27–04' എന്ന ലിമിറ്റഡ് എഡിഷൻ വാച്ചാണ് ദുബായിലെ പരിശീലന സമയത്ത് പാണ്ഡ്യ കയ്യിൽ കെട്ടിയത്. ആഡംബര വാച്ചുകളോട് പ്രത്യേക പ്രിയം തന്നെയുണ്ട് ഹാർദികിന്. ലോകത്ത് തന്നെ ഇത്തരം 50 വാച്ചുകളാണ് ഈ കമ്പനി പുറത്തിറക്കിയിട്ടുള്ളത്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനായ ഹാർദികിന് എല്ലാ സീസണിലും 15 കോടി രൂപയാണ് പ്രതിഫലം. ഗുജറാത്തിലെ വഡോദര സ്വദേശിയായ പാണ്ഡ്യക്ക് 91 കോടി രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്. വഡോദരയിൽ പാണ്ഡ്യ താമസിക്കുന്ന വീടിന് 3.6 കോടി രൂപ മാത്രമെ വിലയുള്ളൂ. എന്നാൽ മുംബൈയിലെ എട്ട് മുറികളുള്ള ആഡംബര വസതിക്ക് 30 കോടി രൂപയോളം വിലമതിപ്പുണ്ട്.

Hardik Pandya wearing Richard Mille RM 27-04 watch, valued RS 20 crore
ഏഷ്യ കപ്പ് 2025: യുഎഇയ്‌ക്കെതിരെ ഇന്ത്യൻ സ്പിൻ ആക്രമണത്തിന് ആര് ചുക്കാൻ പിടിക്കും? മറുപടി നൽകി ബൗളിങ് കോച്ച്

ഈ അപ്പാർട്ട്മെൻ്റിന് പുറമെ പോർഷെ, ലംബോർഗിനി, ജി വാഗൺ, റേഞ്ച് റോവർ തുടങ്ങി ആഡംബര കാറുകളുടെ വലിയ ശേഖരം തന്നെ പാണ്ഡ്യയുടെ ഗാരേജിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com