രുചിയിൽ വേറിട്ട പരീക്ഷണം; കോഫിയിൽ കൊക്കം ട്രെൻഡ്

കോക്ടെയിലുകളിൽ രുചി കൂട്ടാൻ കൊക്കം ഉപയോഗിക്കുന്നു
Kokkam trend in coffee
കോഫിയിൽ കൊക്കം ട്രെൻഡ്
Published on
Updated on

കൊച്ചി: കാപ്പി കുടിയെ ഒരു ദൈനംദിന ശീലം എന്നതിലുപരി ഒരു പരിഷ്കൃത ജീവിത ശൈലിയായി മലയാളികൾ തെരഞ്ഞെടുത്തു കഴിഞ്ഞു. കോഫിയുടെ പല വകഭേദങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഫിൽറ്റർ കോഫി, ലാറ്റെ അല്ലെങ്കിൽ ബ്ലാക്ക് കോഫി എന്നിങ്ങനെ പലതരത്തിലുള്ള രുചിയോടെയുള്ള കാപ്പിയിലേക്ക് കൊക്കം ചേർത്തുള്ള കോഫി വിപണിയിലെത്തിയിട്ടുണ്ട്.

2026 ഓടോ ഇന്ത്യൻ കാപ്പി വിപണിയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോക്ടെയിലുകൾ, കാപ്പി എന്നിവയുടെ രുചി കൂട്ടാനായി വ്യാപകമായി കൊക്കം ഉപയോഗിക്കുന്നുണ്ട്. കൊക്കവും കാപ്പിയും ചേരുമ്പോൾ വ്യത്യസ്തവും ഉന്മേഷം നൽകുന്നതുമായ രുചിക്കൂട്ടുകളാണ് ലഭിക്കുന്നത്.

Kokkam trend in coffee
മരുന്നില്ലാതെ രക്തസമ്മർദം കുറയ്ക്കാം; ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ച ശേഷം ച്യൂയിങ് ഗം ചവയ്ക്കൂ

നാടൻ ചേരുവകൾ ചേർത്ത ഫ്യൂഷൻ റാമെൻ വിഭവങ്ങളും ഇപ്പോൾ മാളികളിൽ ലഭ്യമാണ്. പാചക പരീക്ഷണരംഗത്തും കൊക്കം ഇടംപിടിച്ചിട്ടുണ്ട്. മീൻ കറികളിലും മറ്റും പുളിയായി കൊക്കം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Kokkam trend in coffee
മയിലുകളുടെ മഴക്കാല നൃത്തത്തിന് പിന്നിലെ കാരണം ഇതാണ്!
News Malayalam 24x7
newsmalayalam.com