കെ ഡ്രാമയും കെ പോപ്പും മാത്രമല്ല തരംഗം; ആരാധകരുടെ ഇഷ്ടവിഭവമായി കിംചിയും

. ചോറും, മുട്ടയും, പച്ചക്കറികളും, ബീഫുമൊക്കെ ചേർത്തുണ്ടാക്കുന്ന ബിബിംബാംപ്. ബാർബിക്യു ചെയ്തെടുത്ത ഇറച്ചികൊണ്ട് തയ്യാറാക്കുന്ന ബുൾഗോഗി. റൈസ് കേക്കും സ്പൈസി സോസുകളും ചേർത്തുണ്ടാക്കുന്ന തക്ക്ബോക്കി
Korean Foods, Symbolic Image
Korean Foods, Symbolic Image Source; Meta AI
Published on

കൊറിയൻ ഡ്രാമാ സീരിസുകളും , കൊറിയൻ സംഗീതവുമൊക്കെ ഇന്ന് മലയാളികളുടേയും ഫേവറൈറ്റാണ്. കൗമാരക്കാരിൽ പോലും ഏറെ സ്വാധീനം ചെലുത്താൻ കെ ഡ്രാമകൾക്കും കെ പോപ്പിനും കഴിഞ്ഞിട്ടുണ്ട്. കൊറിയൻ താരങ്ങളെപ്പോലെ ഹെയർ സ്റ്റെലും വസ്ത്രധാരണവും , മേക്കപ്പുമെല്ലാം ഇന്ന് ട്രെൻ്റാണ്. രസകരമായ കാര്യം എന്തെന്നാൽ കൊറിയൻ ഗ്ലോയിംഗ് സ്കിന്നിനായി ഗൂഗിളിൽ വഴികൾ തെരയുന്നവരുടെ എണ്ണം പോലും കൂടിവരുന്നു എന്നതാണ്.

കൊറിയൻ സംസ്കാരം ഇത്രയേറെ സ്വാധീനിക്കുമ്പോൾ ഭക്ഷണത്തിൻ്റെ കാര്യത്തിലും അത് പ്രതിഫലിക്കാതിരിക്കില്ലെന്ന് ഓർക്കണം. ഏറെക്കാലും മുൻപേ ചൈനീസ്,ജാപനീസ്, കൊരിയൻ വിഭവങ്ങൾ പലതും നമ്മുടെ ഇടയിൽ പ്രചാരത്തിലുണ്ട്. ചോപ്സ്റ്റിക് ഉപയോഗിച്ച് ബൗളുകളിൽ നിന്നും റൈസും, സൈഡ് ഡിഷുകളും കഴിക്കുന്ന രീതിതന്നെ ആളുകളെ ആകർഷിക്കുന്നുണ്ട്. കുറച്ച് റൈസും കൂടുതൽ സൈഡ് ഡിഷുകളും എന്നതാണ് കൊറിയൻ സ്റ്റൈൽ.

Korean Foods, Symbolic Image
Korean Foods, Symbolic ImageSource; Meta AI

പലതരം സോസുകൾ, പുളിപ്പിച്ച പച്ചക്കറികൾ, സീസണിങ്ങുകൾ, സൂപ്പുകൾ എന്നിങ്ങനെ നിരവധി ചേരുവകൾ കൊറിയൻ ഫുഡുകളിൽ കാണും. ചോറും, മുട്ടയും, പച്ചക്കറികളും, ബീഫുമൊക്കെ ചേർത്തുണ്ടാക്കുന്ന ബിബിംബാംപ്. ബാർബിക്യു ചെയ്തെടുത്ത ഇറച്ചികൊണ്ട് തയ്യാറാക്കുന്ന ബുൾഗോഗി. റൈസ് കേക്കും സ്പൈസി സോസുകളും ചേർത്തുണ്ടാക്കുന്ന തക്ക്ബോക്കി കൊറിയയിലെ പ്രധാന സ്ട്രീറ്റ് ഫുഡുകളിലൊന്നാണ്.ജപ്പാനിലെ സുഷി റോളിനോട് സാമ്യമുള്ള ഗിംബാപ്. മൃഗങ്ങളുടെ കുടൽ ഉപയോഗിച്ച് പാകംചെയ്യുന്ന ഗോപ്‌ചങ്ങ്,നൂഡിൽസ് വിഭവമാണ് ജജങ്മ്യോൺ. സോജു എന്ന നാടൻ വാറ്റ് വരെ പ്രശസ്തമായ കൊറിയൻ വിഭവങ്ങളിൽ പെടുന്നു.

Kimchi,  Korean Food, Symbolic Image
Kimchi, Korean Food, Symbolic Image Source; Meta AI

അക്കൂട്ടത്തിൽ ലോകത്തിലാകെ ജനപ്രീതി പിടിച്ചുപറ്റിയ ഒന്നാണ് കിംചി. അതെ കെ ഡ്രാമകൾ കണ്ട് അസ്വദിക്കുമ്പോൾ താരങ്ങൾ കഴിക്കുന്നതുപോലെ കിംചി ഒന്ന് രുചിച്ചുനോക്കാൻ ആരാധകർ ആഗ്രഹിച്ച് കാണും. കാഴ്ചയ്ക്ക് കളർഫുള്ളാണെങ്കിലും സിംപിളാണ് കിംചി. ലളിതമായി പറഞ്ഞാൽ പുളിപ്പിച്ചെടുത്ത പച്ചക്കറികളാണ് കിംചി. കാബേജ്, റാഡിഷ് കാരറ്റ്, ഉള്ളിത്തണ്ട്, പെപ്പർ ഫ്ലേക്സ്‌, വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞ് മസാലകളും , സോസും ചേർത്ത് തയ്യാറാക്കുന്ന വിഭവം. കൊറിയൻ റെഡ് ചില്ലി പേസ്റ്റാണ് കിംചിയെ കളറാക്കുന്നത്. ഗോചുങ് എന്നാണ് ഈ പേസ്റ്റിന്റെ പേര്. ഇങ്ങനെ തയ്യാറാക്കി എടുത്ത് ഉടനെ ഉപയോഗിക്കാനാകില്ല. അതിന് കാത്തിരിക്കണം.

Korean Foods, Symbolic Image
കർശനമായ ഷുഗർ കട്ട്, പക്ഷെ ശരീരത്തിൽ മാറ്റമൊന്നും ഇല്ല അല്ലേ? കാരണം ഇതൊക്കെയാണ് !

അഞ്ചു ദിവസത്തോളമെങ്കിലും സൂര്യപ്രകാശം ഏൽക്കാതെ, മുറിയിലെ താപനിലയിൽ പാത്രത്തിലടച്ച് കിംചി സൂക്ഷിക്കാം. ദിവസവും പരിശോധിക്കണം. ഫെർമെന്റേഷൻ നടന്ന് കുമിളകൾ പൊങ്ങിവരുന്നത് കാണാം. ആവശ്യത്തിന് പുളിപ്പായെന്ന് തോന്നിയാൽ ചെറിയ പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ആവശ്യാനുസരണം പുറത്തെടുത്ത് ഉപയോഗിക്കാം. അലങ്കാരത്തിന് വെളുത്ത എള്ളാകും നല്ലത്. സൈഡിഷായി മാത്രമല്ല കിംചി ചേർത്ത് കിംചി സാലഡ്, കിംചി ഫ്രൈഡ് റൈസ്, കിംചി ന്യൂഡിൽസ് തുടങ്ങി പല വിഭങ്ങളും ഉണ്ടാക്കാവുന്നതാണ്.

Korean Foods, Kimchi,   Symbolic Image
Korean Foods, Kimchi, Symbolic Image Source; Meta AI

ഇന്ത്യൻ വീടുകളിലെ അച്ചാറും സാലഡുമൊക്കെ പോലെയാണ് കൊറിയക്കാർക്ക് കിംചി. നാപ്പ കാബേജ് ഉപയോഗിച്ച് തയ്യാറാക്കുന്ന ബേച്ചു കിംചി, റാഡിഷ് പ്രധാന ചേരുവയാകുന്ന കക്ദുഗി കിംചി, കുക്കുമ്പർ ഉപയോഗിച്ചുള്ള ഓയ് കിംചി എന്നിങ്ങനെ വ്യത്യസ്തമായ കിംചികൾ കൊറിയയിൽ ലഭ്യമാണ്. എന്തായാലും കെ ഡ്രാമ ആരാധകരെ മാത്രമല്ല വ്യത്യസ്ത രുചികൾ തേടുന്ന ഭക്ഷണപ്രേമികളേയും കിംചി ആകർഷിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com