സിംഗിളാണോ...? വാലൻ്റൈൻസ് ഡേയിൽ എക്സിനോട് മധുരപ്രതികാരം വീട്ടിയാലോ!

വാലൻ്റൈൻസ് ഡേ ആഘോഷിക്കാൻ കഴിയാത്ത ആളുകൾക്ക് പോളണ്ടിലെ മൃഗശാലക്കാർ സംഘടിപ്പിക്കുന്ന സമാശ്വാസ പരിപാടിയിൽ പങ്കുചേരാം.
valentines day
Published on
Updated on

വാലൻ്റൈൻസ് ഡേയിൽ നാടെങ്ങും ലവേഴ്സ് ചോക്ക്‌ലേറ്റ് ഡേയും റോസ് ഡേയും ഒക്കെ ആഘോഷിച്ച് നടക്കുന്നത് കണ്ട് മനംമടുത്തവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ ഈ പ്രണയദിനത്തിൽ കാത്തിരിക്കുന്നത് ഒരു രസകരമായൊരു ഓഫറാണ്. പ്രണയനഷ്ടം കാരണം ഇക്കുറി വാലൻ്റൈൻസ് ഡേ ആഘോഷിക്കാൻ കഴിയാത്ത ആളുകൾക്ക് പോളണ്ടിലെ ഓറിയൻ്റേഷൻ മൃഗശാലക്കാർ സംഘടിപ്പിക്കുന്ന സമാശ്വാസ പരിപാടിയിൽ പങ്കുചേരാം.

സംഗതി അൽപ്പം ക്രൂരതയാണെന്ന് ആദ്യമേ പറയട്ടെ. നിങ്ങളുടെ എക്സ് കാമുകൻ/ കാമുകിയുടെ പേര് ഒരു പാറ്റയ്ക്ക് (കൂറ) ഇടാം. എന്നിട്ട് കീരി വർഗത്തിൽപ്പെട്ട ചെറിയ സസ്തനികളായ മീർകാറ്റുകൾക്ക് ഭക്ഷണമായി നൽകാനാണ് അവസരം ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ നിങ്ങളുടെ എക്സിനോട് മധുര പ്രതികാരം വീട്ടാനാണ് അവസരം ലഭിക്കുക.

valentines day
100 വർഷം വരെ ആയുസ്... ജനിച്ച അതേ തീരത്ത് മുട്ടയിടാൻ തിരിച്ചെത്തും! കടലോളം അറിയാനുണ്ട് കടലാമയെപ്പറ്റി

പോളണ്ടിലെ വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗങ്ങൾക്ക് തീറ്റ നൽകാനുള്ള ദീർഘവീക്ഷണമുള്ളൊരു പദ്ധതിയാണ് ഓറിയൻ്റേഷൻ മൃഗശാലക്കാർ 2023 മുതൽ ഒരുക്കിയത്.

എക്സിനോട് മധുര പ്രതികാരം വീട്ടേണ്ടത് എങ്ങനെയെന്ന് മനസിലാക്കാം...

1. ആദ്യം പണം നൽകി പാറ്റയെ അഡോപ്റ്റ് ചെയ്യണം. ഒരു പാറ്റയ്ക്ക് 12 യൂറോ നൽകേണ്ടി വരും. കൂടാതെ നിങ്ങൾക്ക് ഫോണിൽ ഇലക്ട്രോണിക് അഡോപ്ഷൻ സർട്ടിഫിക്കറ്റും ലഭിക്കും.

2. പിന്നീട് അതിന് നിങ്ങളുടെ എക്സിൻ്റെ പേരിടൽ ചടങ്ങാണ്.

3. പാറ്റയെ എക്സ് ആയി സങ്കൽപ്പിച്ച് തെറി വിളിക്കുകയോ അപമാനിക്കുകയോ എന്തും ചെയ്യാം.

4. ഇനി നേരെ ചെല്ലേണ്ടത് മീർക്കറ്റിൻ്റെ അടുത്തേക്കാണ്. എന്നിട്ട് കൊതിയോടെ വിശന്നിരിക്കുന്ന മീർക്കറ്റ് കുട്ടന്മാരെ തീറ്റിക്കലാണ് പരിപാടി. മൃഗശാല അധികൃതർ അതിന് തീറ്റ നൽകുന്നത് നോക്കി ആസ്വദിക്കാം.

Poland Zoo Offers Unique Valentine's Day Revenge
valentines day
പോളണ്ടിനെക്കുറിച്ച് ഇനി പറയാം... കേരളത്തിന്റെ സ്വന്തം ചാരായം ഇപ്പോൾ അവിടെ കിട്ടും!

5. എക്സിൻ്റെ വിധി ഫോട്ടോ എടുത്ത് കിട്ടണമെങ്കിൽ 36 യൂറോ വേറെയും നൽകണം.

6. നേരിട്ട് നിങ്ങൾക്ക് തന്നെ തീറ്റിക്കണമെങ്കിൽ പ്രീമിയം ടിക്കറ്റെടക്കേണ്ടി വരും. അതായത് 72 യൂറോ വില വരും.

7. നിങ്ങളുടെ ലിസ്റ്റിലെ എക്സുമാരുടെ എണ്ണം എത്ര കൂടുന്നുവോ.. അത്രയും വിശപ്പ് മീർക്കറ്റുകൾക്ക് കുറയുമെന്ന് ആശ്വസിച്ച്... പ്രതികാരവും വീട്ടി മനസ്സ് ശുദ്ധമാക്കി വീട്ടിലേക്ക് മടങ്ങാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com