പ്രേതപടങ്ങൾ കാണാറുണ്ടോ? ശരീരത്തിന് നല്ലതെന്ന് ഗവേഷകർ

മിൻസ്റ്റർ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ
പ്രേതപടങ്ങൾ കാണാറുണ്ടോ? ശരീരത്തിന് നല്ലതെന്ന് ഗവേഷകർ
eli ramos
Published on

ശരീരഭാരം കുറയ്ക്കാൻ ദിവസേന വ്യായാമവും ഡയറ്റിങ്ങും ശീലിക്കുന്നവരാണ് നമ്മൾ. എന്ത് ചെയ്താണേലും അമിതഭാരം കുറയ്ക്കണം. ഇനി ഇപ്പോൾ അതിന് വേണ്ടി പട്ടിണി കിടക്കാനും തയ്യാറാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ പേടിച്ചാൽ മാത്രം മതി. എന്താണെന്നല്ലെ പറയാം. അതായത് ഭീകരമായി ഭയപ്പെടുത്തുന്ന ഒരു പ്രേതപടം കണ്ടാൽ ആരോഗ്യത്തിന് അത് ഗുണം ചെയ്യ്യുമെന്നാണ് പുതിയ കണ്ടെത്തൽ.

മിൻസ്റ്റർ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഒന്നരമണിക്കൂർ ഹൊറർ സിനിമ കാണുന്നത് 150 കാലറി കത്തിച്ചു കളയാൻ സഹായിക്കുമെന്നാണ് പഠനം. ജോഗിങ്ങിനും അരമണിക്കൂർ നടത്തതിനും തുല്യമാണത്രേ ഇത്. വെസ്റ്റ് ഹൊറർ സിനിമ കാണുമ്പോൾ ‌ഹൃദയമിടിപ്പിന്റെ നിരക്കും ഉപാപചയ നിരക്കും വർധിച്ചതായി കണ്ടു. ഇതുവഴി കൂടുതൽ കാലറി കത്തിത്തീർന്നു. കാലറി ജ്വലനം അടിസ്ഥാനമാക്കി ടോപ്പ് ടെൻ ഹൊറർ സിനിമകളെ ലിസ്റ്റ് ചെയ്താൽ, ദ് ഷൈനിങ് (184 കാലറി), Jaws (161 കാലറി), ദി എക്സോർസിസ്റ്റ് (158 കാലറി) എന്നിവയാണ് ആദ്യ മൂന്നു സ്ഥാനത്തുള്ളത്.

പ്രേതപടങ്ങൾ കാണാറുണ്ടോ? ശരീരത്തിന് നല്ലതെന്ന് ഗവേഷകർ
ഇത് പൂവില്ലാ പൂക്കളം! കൗതുക കാഴ്‌ചയൊരുക്കി വയനാടൻ ഓണാഘോഷം

ഹൊറർ സിനിമകൾ കാണുമ്പോൾ റിലീസാവുന്ന എൻഡോർഫിൻ എന്ന ഹോർമോൺ വേദന സഹിക്കാനുള്ള കഴിവ് വർധിപ്പിക്കുമെന്ന് എഡിൻബറ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ന്യൂറോസൈക്കോളജിസ്റ്റ് ഡോ.ക്രിസ്റ്റൻ നോൾസ് നടത്തിയ പഠനം പറയുന്നു. നമ്മുടെ ശ്രദ്ധയും മനസും പൂർണമായും മറ്റൊരു കാര്യത്തിലേക്കു തിരിയുന്നതാണ് ഇതിനു കാരണമെന്നും അതുവഴി വേദന മറക്കുമെന്നും പഠനം പറയുന്നു. കൊറോണക്കാലത്ത് ഹൊറർ സിനിമകൾ കണ്ടവരിൽ മാനസികാരോഗ്യം മെച്ചപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

ഭയത്തോട് ശരീരം പ്രതികരിക്കുന്നത് അഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകൾ പുറപ്പെടുവിച്ചാണ്. ഇതിനൊപ്പം ഹൃദയമിടിപ്പും ഏകാഗ്രതയും വർധിക്കും. സിനിമ അവസാനിക്കുമ്പോൾ ഇതൊക്കെ അവസാനിച്ച് മനസ് വളരെ ശാന്തമാവുകയും ചെയ്യും. ത്രില്ലിങ്ങായ അനുഭവമാണിത്. സ്കൈ ഡൈവിങ് പോലെയുള്ള ആക്ടിവിറ്റികൾക്ക് സമാനമാണ് ഇതെന്നും ആദ്യം പേടി ഉണ്ടാകുമെങ്കിലും പിന്നീട് നമുക്ക് ആത്മവിശ്വാസവും സന്തോഷവും നൽകുമെന്നും ക്രിസ്റ്റൻ നോൾസ് തന്റെ പഠനത്തിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com