
ഇംഗ്ലീഷ് അല്‍ബേനിയന്‍ ഗായിക ദുവാ ലിപയും ബ്രീട്ടിഷ് അഭിനേതാവ് കല്ലം ടര്‍ണറും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞു. ദുവാ ലിപ ടര്‍ണറുമായുളള ബന്ധത്തെക്കുറിച്ചും ഭാവി പദ്ധതികളെപ്പറ്റിയും തുറന്ന് സംസാരിച്ച വേളയിലാണ് വിവാഹനിശ്ചയം സ്ഥിരീകരിച്ചത്. ഇരുവരും ഒരുമിച്ചുളള ഒരു ജീവിത യാത്രയാണ് താരം മുന്നില്‍ കാണുന്നത്.'ലെവിറ്റേറ്റിംഗ്' (2020), 'ന്യൂ റൂള്‍സ്' (2017), 'ഡോണ്ട് സ്റ്റാര്‍ട്ട് നൗ' (2019) തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെയാണ് ദുവാ ലിപ ശ്രദ്ധ നേടിയത്.
ബ്രീട്ടിഷ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ ടര്‍ണറുമായുളള വിവാഹനിശ്ചയത്തെപ്പറ്റി ചോദിച്ചപ്പോള്‍, തങ്ങളുടെ നിശ്ചയം കഴിഞ്ഞുവെന്നും അതില്‍ വളരെയധികം സന്തോഷത്തമുണ്ടെന്നും ദുവാ ലിപ പറഞ്ഞു. ജീവിത കാലം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം ചെലവിക്കാന്‍ പോകുന്ന വ്യക്തിക്ക് നിങ്ങളെ നന്നായി അറിയാമെന്ന് അറിയുന്നത് സന്തോഷകരമാണെന്നും വിവാഹനിശ്ചയത്തിന്റെ ആഴവും പ്രധാന്യവും ഇപ്പോളാണ് മനസ്സിലാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ടൂറും ടര്‍ണറിന് ഷൂട്ടിംഗും പൂര്‍ത്തിയാക്കാന്‍ ഉളളതിനാല്‍ വിവാഹം ഉടനെ ഉണ്ടാകില്ലെന്നും അവര്‍ അറിയിച്ചു. വിവാഹത്തെക്കുറിച്ചോ അല്ലെങ്കില്‍ താന്‍ എങ്ങനെയുളള വധുവായിരിക്കുമെന്നോ ഇതുവരെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഒരുമിച്ച് ജീവിതത്തെ നോക്കി കാണാനും വാര്‍ധക്യത്തിലേക്ക് കടക്കാനും എന്നെന്നേക്കും ഉറ്റ സുഹൃത്തുകളായി കഴിയാനുമെടുത്ത തീരുമാനം തികച്ചം ഒരു പ്രത്യേക അനുഭവമാണ് നല്‍കിയതെന്നാണ് താരം പറഞ്ഞത്.
മാതൃത്വത്തെയും രക്ഷാകര്‍തൃത്വത്തെയും കുറിച്ചുളള താരത്തിന്റെ കാഴ്ച്ചപാടുകള്‍ പ്രകടമാക്കുകയും ഒരു അമ്മയാകാനുളള ആഗ്രഹവും ദുവാ പങ്കുവച്ചു. പക്ഷെ അതിന് അനുയോജ്യമായ സമയം, തന്റെ ജോലിയും ടൂറുമായി ഇത് എങ്ങനെ ഒത്തുപോകും, എത്ര സമയം ഇതിനായി താന്‍ എടുക്കേണ്ടി വരും എന്ന ചോദ്യങ്ങള്‍ എപ്പോഴും ഉയരുന്ന ഒന്നാണെന്നും ഗായിക പറഞ്ഞു. അത് സംഭവിക്കേണ്ട സമയത്ത് അങ്ങനെ സംഭവിക്കുമെന്നും, തനിക്ക് കുട്ടികളെ ഇഷ്ടമാണെന്നും പക്ഷെ കുട്ടികളെ സനേഹിക്കുനിന്നതിനേക്കാള്‍ വളരെയധികം കാര്യങ്ങള്‍ ഒരു കുട്ടിയെ വളര്‍ത്തുന്നതില്‍ ഉണ്ടെന്ന് കരുതുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ 2024 നവംബറില്‍ മുംബൈയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ട്‌സില്‍ ദുവാ ലിപ പരിപാടി അവതരിപ്പിച്ചിരുന്നു. ഗായകരായ ജോണിത ഗാന്ധിയും തല്‍വീന്ദറും പരിപാടിയുടെ ഭാഗമായിരുന്നു. 2018ലാണ് അവര്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചത്. രണ്‍തംബോര്‍, ജയ്പൂര്‍, ജോധ്പൂര്‍, കേരളം, ഗോവ എന്നിവ ഉള്‍പ്പെടെ പ്രശസ്തമായ ഇന്ത്യന്‍ നഗരങ്ങള്‍ അന്നത്തെ കാമുകനായ ഐസക് ക്രൂനോടൊപ്പം സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെയും ഭക്ഷണത്തെയും പാരമ്പര്യത്തെയും താരം അന്ന് പ്രശംസിച്ചു. സോഷ്യല്‍ മീഡിയില്‍ യാത്രയുടെ ചിത്രങ്ങളും ദുവാ പങ്കുവച്ചിരുന്നു. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്ത് നടന്ന വണ്‍പ്ലസ് മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി 2019ല്‍ ദുവാ വീണ്ടും ഇന്ത്യയില്‍ എത്തി. അമേരിക്കന്‍ ഗായിക കാറ്റി പെറിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാനോടൊപ്പമുളള താരത്തിന്റെ ചിത്രം ആരാധകരെ അന്ന് ആവേശഭരിതരാക്കിയിരുന്നു.