18 വർഷത്തെ കാത്തിരിപ്പ്; കുഞ്ഞിനായി IVF ക്ലിനിക്കുകൾ കയറിയിറങ്ങി ദമ്പതികൾ; ഒടുവിൽ സഹായിച്ചത് എഐ!

താൻ ഗർഭിണിയാണെന്ന കാര്യം വിശ്വസിക്കാനാകുന്നില്ലെന്നാണ് യുവതി പറയുന്നത്
pregnancy AI, Artificial Intelligence, STAR, Pregnancy, IVF, കൃത്രിമ ബുദ്ധി, STAR, ഗർഭകാലം, ഐവിഎഫ്
പ്രതീകാത്മക ചിത്രംSource: Freepik
Published on

ചെറിയ സംശയങ്ങൾക്ക് ഉത്തരം നൽകാൻ മുതൽ വലിയ പ്രൊജക്ടുകൾ ചെയ്യാൻ വരെ എന്തിനും ഏതിനും കൃത്രിമബുദ്ധിയെ സഹായം തേടുകയാണ് ഇന്ന് ലോകം. ചിലപ്പോഴൊക്കെ ആരോഗ്യവിഷയങ്ങളിലും എഐ നമ്മളെ സഹായിക്കാറുണ്ട്. എന്നാൽ ഡോക്ടർമാർക്ക് വരെ കഴിയാത്ത പരിഹാരം കാണാൻ എഐക്ക് സാധിച്ചു എന്നറിഞ്ഞാലോ. 18 വർഷമായി കുട്ടികളുണ്ടാകാനായി കാത്തിരിക്കുന്ന ദമ്പതികളെ ഗർഭം ധരിക്കാൻ സഹായിച്ചിരിക്കുകയാണ് എഐ.

അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദമ്പതികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലോകമെമ്പാടുമുള്ള ക്ലിനിക്കുകളിൽ ഇവർ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ ഐവിഎഫ് നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പുരുഷ പങ്കാളിയുടെ ബീജത്തിൽ അളക്കാവുന്ന ബീജം ഇല്ലാത്ത അപൂർവ രോഗമായ അസൂസ്‌പെർമിയ കാരണമാണ് ഐവിഎഫ് ശ്രമങ്ങൾ പരാജയപ്പെട്ടത്. സാധാരണ ആരോഗ്യമുള്ള ബീജ സാമ്പിളിൽ, ഒരു മില്ലി ലിറ്ററിൽ ദശലക്ഷക്കണക്കിന് ബീജകോശങ്ങളുണ്ടാകാറുണ്ട്.

എല്ലാ പരീക്ഷണങ്ങളും വിഫലമായതോടെയാണ് ഇവർ കൊളംബിയ യൂണിവേഴ്സിറ്റി ഫെർട്ടിലിറ്റി സെന്ററിലെ സാങ്കേതിക വിദ്യയെ കുറിച്ച് അറിയുന്നത്. പുരുഷന്മാരിൽ ഒളിഞ്ഞിരിക്കുന്ന ബീജത്തെ തിരിച്ചറിയാൻ എഐ ഉപയോഗിക്കുന്ന STAR (Sperm Tracking and Recovery) രീതി കൊളംബിയ യൂണിവേഴ്സിറ്റി അവതരിപ്പിച്ചിരുന്നു. ഈ എഐ വിദ്യ ഉപയോഗിച്ചാണ് ദമ്പതികൾക്ക് ഗർഭം ധരിക്കാനായത്.

pregnancy AI, Artificial Intelligence, STAR, Pregnancy, IVF, കൃത്രിമ ബുദ്ധി, STAR, ഗർഭകാലം, ഐവിഎഫ്
മൈക്രോസോഫ്റ്റില്‍ വീണ്ടും വന്‍ പിരിച്ചുവിടല്‍; മെയ് മുതൽ ജോലി നഷ്ടമായത് 15,000 ജീവനക്കാർക്ക്

ഫെർട്ടിലിറ്റി സെന്ററിലെ ഗവേഷകർ എഐ അധിഷ്ടിത സിസ്റ്റം ഉപയോഗിച്ച് ബീജ സാമ്പിൾ പരിശോധിക്കുകയും മറഞ്ഞിരിക്കുന്ന ബീജം കണ്ടെത്തുകയും ചെയ്തു. ബീജം വീണ്ടെടുത്ത ശേഷം, ഐവിഎഫ് വഴി ഭാര്യയുടെ അണ്ഡത്തിൽ ബീജസങ്കലനം നടത്തി. ഇതോടെ STAR രീതി ഉപയോഗിച്ച് ഗർഭം ധരിച്ച ആദ്യത്തെ സ്ത്രീയായി അവർ മാറി. താൻ ഗർഭിണിയാണെന്ന് വിശ്വസിക്കാൻ രണ്ട് ദിവസമെടുത്തെന്ന് യുവതി പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

കൊളംബിയ യൂണിവേഴ്സിറ്റി ഫെർട്ടിലിറ്റി സെന്ററിൻ്റെ ഡയറക്ടർ ഡോ. സേവ് വില്യംസും സഹപ്രവർത്തകരും അഞ്ച് വർഷത്തെ ഗവേഷണത്തിന് ശേഷമാണ് സ്റ്റാർ രീതി വികസിപ്പിച്ചെടുത്തത്. യഥാർഥ ജീവിതത്തിൽ ആദ്യമായാണ് രീതി പരീക്ഷിക്കുന്നത്. പ്രത്യേകം രൂപകൽപ്പന ചെയ്ത ചിപ്പിൽ ബീജ സാമ്പിൾ ശേഖരിച്ച്, മൈക്രോസ്കോപ്പിന് കീഴിൽ വെച്ച ശേഷം, ഉയർന്ന പവർ ഇമേജിങ് ഉപയോഗിച്ച് മുഴുവൻ ബീജ സാമ്പിളും സ്കാൻ ചെയ്യുകയാണ് STAR സിസ്റ്റം ചെയ്യുന്നത്. ഒരു മണിക്കൂറിനുള്ളിൽ എട്ട് ദശലക്ഷത്തിലധികം ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്നു. ബീജകോശങ്ങളെ തിരിച്ചറിയാൻ പരിശീലനം ലഭിച്ച എഐ, തുടർന്ന് മികച്ച പ്രത്യുത്പാദന കോശം കണ്ടെത്തുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com