പാലക്കാടിൻ്റെ കൊച്ചു ജീനിയസ്; ഓർമ ശക്തികൊണ്ട് അത്ഭുതപ്പെടുത്തി ആഹിൽ

വളരെ കുറച്ചുകാലം കൊണ്ട് ഏഴ് വയസ്സുകാരനായ ആഹിൽ പഠിച്ചത് കേട്ടാൽ ഞെട്ടിപ്പോകും
ആഹിൽ
ആഹിൽSource: News Malayalam 24x7
Published on
Updated on

പാലക്കാട്: ശേഖരിപുരം ഗണേഷ് നഗറിലെ ഒരു കൊച്ചു മിടുക്കന്റെ ഓർമ ശക്തി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വളരെ കുറച്ചുകാലം കൊണ്ട് ഏഴ് വയസ്സുകാരനായ ആഹിൽ പഠിച്ചത് കേട്ടാൽ ഞെട്ടിപ്പോകും.

ലോകത്തുള്ള മഹാ ഭൂരിപക്ഷം രാജ്യങ്ങളുടെയും കൊടികൾ കണ്ടാൽ നിമിഷ നേരം കൊണ്ട് ആഹിൽ രാജ്യം ഏതാണെന്ന് പറയും. ഏറ്റവും വലിയ പ്രത്യേകത ഇതെല്ലാം വെറും മൂന്നു മാസം കൊണ്ടാണ് ഈ കൊച്ചുമിടുക്കൻ പഠിച്ചെടുത്തത്.

ആഹിൽ
കണ്ണാണ്.. പൊന്നുപോലെ നോക്കണം..!! സുദീർഘമായ സ്ക്രീൻ ടൈം വില്ലനാകും; അറിഞ്ഞിരിക്കാം കംപ്യൂട്ടർ വിഷൻ സിൻഡ്രോം

സ്വാതന്ത്ര്യ ദിനത്തിൽ മുത്തച്ഛൻ പി.ബി. സർവോദിൻ വീട്ടിലേക്ക് രാജ്യത്തിന്റെ കൊടി കൊണ്ടുവന്നു. അവിടെ നിന്ന് തുടങ്ങിയതാണ് ഈ യാത്ര. അധ്യാപിക കൂടിയായ മുത്തശ്ശി ജഹനാറയാണ് കൂടുതൽ കൂടുതൽ കൊടികൾ പരിചയപ്പെടുത്തി നൽകിയത്.

ഇന്ന് ആഹിലിന്റെ മാതാ പിതാക്കൾ ഷെറീനും ഷമീറും ആഹിലിനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്.ചന്ദ്രനഗറിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻ ഷാംറോക്സ് സ്കൂളിലെ വിദ്യാർഥിയായ അഹിൽ ഇപ്പോൾ സ്കൂളിലെ താരമാണ്.

ആഹിൽ
പാലും പഴവും കൈകളിലേന്തി... സംഗതി സൂപ്പറാ, പക്ഷെ ഇവ ഒരുമിച്ച് കഴിച്ചാൽ !

Related Stories

No stories found.
News Malayalam 24x7
newsmalayalam.com