പാലും പഴവും കൈകളിലേന്തി... സംഗതി സൂപ്പറാ, പക്ഷെ ഇവ ഒരുമിച്ച് കഴിച്ചാൽ !

പൊതുവെ ഇതത്ര അപകടകാരിയല്ല. പക്ഷെ തണുപ്പിച്ച് അടിച്ച് യോജിപ്പിച്ച് കഴിക്കുന്നതിലാണ് അൽപ്പം ആശങ്ക.
പാലും പഴവും കൈകളിലേന്തി...
സംഗതി സൂപ്പറാ,  പക്ഷെ ഇവ ഒരുമിച്ച് കഴിച്ചാൽ !
Source: Freepik
Published on

പാലും പഴവുമൊക്കെ ഇഷ്ടപ്പെടാത്തവർ അധികം കാണില്ല. ഇനിയിപ്പോ ഹെവി ഫുഡ് ഒഴിവാക്കാനും, അത്യാവശ്യം ഹെൽത്തി ഫുഡ് നോക്കുന്നവരും പാലും പഴവുമെല്ലാം തെരഞ്ഞടുക്കുന്നത് സ്വാഭാവികമാണ്. കുക്കിംഗിന്റെ ടെൻഷനും കുറയും. ഇതിനി, പാല് കുടിച്ച് പിന്നെ പഴം കഴിച്ച് സമയം കളയണ്ട, ഒരു ഷേയ്ക്ക് ആക്കിയാൽ സെറ്റല്ലേ എന്നാലും നിരവധിപ്പേരുടെ മൈൻഡ്.

പാലും പഴവും കൈകളിലേന്തി...
സംഗതി സൂപ്പറാ,  പക്ഷെ ഇവ ഒരുമിച്ച് കഴിച്ചാൽ !
ആരോഗ്യകാര്യത്തിൽ വേറെ ലെവൽ; ചില്ലറക്കാരനല്ല പാഷൻ ഫ്രൂട്ട്

മിൽക്ക്‌ഷേക്ക് ആയാലും സ്മൂത്തിയായാലും പാലും പഴവും ഒന്നിച്ച് മിക്‌സാക്കണം. സംഭവം ടേസ്റ്റിയാണ്. ശരീരത്തിന് തണുപ്പും കിട്ടും. പക്ഷെ ഐഡിയ അത്ര നല്ലതല്ലെന്നാണ് ആയുർവേദം പറയുന്നതത്രേ. ഈ കോമ്പോ ദഹന വ്യവസ്ഥയെ തകരാറിലാക്കുമെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല കഫം ഉത്പാദിപ്പിക്കാനും കാരണമായേക്കും.

കാൽസ്യം പൊട്ടാസ്യവും അടങ്ങിയിട്ടുള്ളതിനാൽ ഫിറ്റ്‌നസ് ഫ്രീക്കായിട്ടുള്ളവർ ഏറെയും കഴിക്കുന്ന കോംബോയാണിത്. നല്ല തലവേദനയ്ക്ക് സാധ്യതയുണ്ട്. അത് സൈനസ് വരെയാകാം, പിന്നെ ചുമ, തുമ്മൽ ഉൾപ്പെട്ട ജലദോഷം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയിലേക്കും നയിച്ചേക്കാം. പൊതുവെ ഇതത്ര അപകടകാരിയല്ല. പക്ഷെ തണുപ്പിച്ച് അടിച്ച് യോജിപ്പിച്ച് കഴിക്കുന്നതിലാണ് അൽപ്പം ആശങ്ക.

പൊട്ടാസ്യവും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ഏത്തയ്ക്ക. ഇത് ദഹനത്തിന് ബെസ്റ്റാണ്. പഴത്തിലെ വൈറ്റമിനുകളായ സി, ബി6 തുടങ്ങിയവയും സസ്യസംയുക്തങ്ങളും കരൾ കോശങ്ങൾക്ക് നല്ലതാണ്. പാൽ പിന്നെ സമീകൃത ആഹാരം എന്ന ഒറ്റവാക്കിൽ തന്നെ എല്ലാം വ്യക്തമാണ്. രണ്ടും ആരോഗ്യകരം തന്നെ പക്ഷെ ഷേയ്ക്ക് ഒരു വില്ലനാകുമെന്നാണ് പറയുന്നത്.

പാലും പഴവും കൈകളിലേന്തി...
സംഗതി സൂപ്പറാ,  പക്ഷെ ഇവ ഒരുമിച്ച് കഴിച്ചാൽ !
മുട്ട ഹൃദയത്തിന് നല്ലതോ ചീത്തയോ? വെളിപ്പെടുത്തി ഹാർട്ട് സർജൻ

ആധികാരികമായ സ്ഥിരീകരണമൊന്നും ഇക്കാര്യത്തിൽ വന്നിട്ടില്ല. പൊതുവെ ആയുർവേദത്തിലും മറ്റും നിർദേശിക്കുന്ന ഒരറിവ്മാത്രമാണ്. പക്ഷെ കഫക്കെട്ടു പോലുള്ള സാഹചര്യങ്ങളിൽ ഇത്തരം വസ്തുക്കൾ ഒവിവാക്കാൻ ആരോഗ്യവിദഗ്ധരും ആവശ്യപ്പെടാറുണ്ട്. ഡയറ്റ് തെരഞ്ഞെടുക്കുന്നവർ വിദഗ്ധാഭിപ്രായം തേടുന്നതാകും ഗുണകരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com