ചോര കണ്ടാൽ അപ്പോ തല കറങ്ങും, കാരണം ധൈര്യക്കുറവല്ല കേട്ടോ!

കൈപ്പത്തി വിയര്‍ക്കുക, കാഴ്ച മങ്ങല്‍,ചെവിയിലെ മുഴക്കം, ഓക്കാനം, ബലഹീനത,ചര്‍മ്മത്തിലെ വിളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങളിലൂടെ ഈ അവസ്ഥയെ തിരിച്ചറിയാം.
ചോര കണ്ടാൽ അപ്പോ തല കറങ്ങും, കാരണം ധൈര്യക്കുറവല്ല കേട്ടോ!
Source: Social Media
Published on
Updated on

രക്തം കാണുന്നത് നല്ല ശകുനമാണെന്ന് ഒരു വിശ്വാസം ഉണ്ട്. പക്ഷെ അങ്ങനെ രക്തം കാണുക എന്നത് അത്ര നല്ല കാര്യമൊന്നുമല്ല. പ്രത്യേകിച്ച് മുറിവുകൾ പോലുള്ള പരിക്കുകളാണെങ്കിൽ ഒട്ടും നല്ലതല്ല. ഇനി രക്തം കണ്ടാൽ തന്നെ തലകറങ്ങി വീഴുന്ന പലരും നമ്മുടെയൊക്കെ കൂട്ടത്തിൽ ഉണ്ടാകും. ധൈര്യക്കുറവെന്ന് പറഞ്ഞ് അവരെ കളിയാക്കുന്നതും സാധാരണയാണ്. പക്ഷെ ആ തലകറക്കത്തിൻ്റെ കാരണം ധൈര്യക്കുറവല്ല എന്നതാണ് യാഥാർഥ്യം.

ചോര കണ്ടാൽ അപ്പോ തല കറങ്ങും, കാരണം ധൈര്യക്കുറവല്ല കേട്ടോ!
ചൂട് ചായ ഊതിക്കുടിച്ചില്ലെങ്കിലും ഏറെ വൈകിക്കരുത്; വിഷത്തേക്കാൾ അപകടം

ചില ആളുകള്‍ക്ക് രക്തം വളരെ ശക്തമായ ഉത്തേജകമാണ്. മനുഷ്യനിലെ ജേക്കബ്‌സണ്‍സ് അവയവം അഥവാ വോമെറോനാസല്‍ അവയവം രക്തം കാണുമ്പോള്‍ ഒരു ട്രിഗറായി പ്രവര്‍ത്തിക്കുകയും ഇത് വാഗസ് നാഡിയെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും. അത് രക്തം കാണുമ്പോൾ ഉണ്ടാകുന്ന ഉത്തേജനത്തെ നാഡീവ്യൂഹത്തിന് സമ്മര്‍ദകരമായ ഒന്നായി അനുഭവപ്പെടുത്തും.

തുടർന്ന് രക്ത സമ്മർദ്ദം കുറയാം. തലച്ചോറിന്റെ പെര്‍ഫ്യൂഷന്‍(തലച്ചോറിലെ സൂക്ഷ്മ രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുകയും, മൈക്രോവാസ്‌കുലര്‍ ഭിത്തികളിലൂടെ ഓക്‌സിജനും മറ്റ് തന്മാത്രകളും കൈമാറ്റം ചെയ്യുന്നത് സുഗമമാക്കുകയും ചെയ്യുന്ന പ്രക്രിയ) എന്ന പ്രക്രിയയെ മന്ദഗതിയിലാക്കും. ഇതാണ് തലകറക്കത്തിന് കാരണം. ഈ സ്ഥിതിയുടെ ഗൗരവം അനുസരിച്ച് ചിലർക്ക് തലകറക്കവും, ചിലർക്ക് പൂർണമായും ബോധം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകും. ഇത് മാനസികമായി ഉണ്ടാകുന്ന പ്രതികരണമല്ല. മറിച്ച് ഒരു ശാരീരിക പ്രതികരണമാണ്.

ചോര കണ്ടാൽ അപ്പോ തല കറങ്ങും, കാരണം ധൈര്യക്കുറവല്ല കേട്ടോ!
കാല് കണ്ടാലറിയാം ആളിന്റെ വൃത്തി; കാല് വൃത്തിയാക്കിയില്ലെങ്കില്‍...

രക്തമോ മുറിവോ കാണുക, ദീര്‍ഘനേരം നില്‍ക്കുക, നില്‍പ്പിലോ ശരീരസ്വഭാവത്തിലോ പെട്ടെന്ന് മാറ്റങ്ങൾ സംഭവിക്കുക, വിശപ്പ് , നിര്‍ജലീകരണം, കടുത്ത വൈകാരിക സമ്മര്‍ദ്ദം അല്ലെങ്കില്‍ ക്ഷീണം തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം ഇത്തരം തലകറക്കമോ ബോധക്ഷയമോ ഉണ്ടായേക്കാം. കൈപ്പത്തി വിയര്‍ക്കുക, കാഴ്ച മങ്ങല്‍,ചെവിയിലെ മുഴക്കം, ഓക്കാനം, ബലഹീനത,ചര്‍മത്തിലെ വിളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങളിലൂടെ ഈ അവസ്ഥയെ തിരിച്ചറിയാം. പരമാവധി വിശ്രമം, വെള്ളം കുടിക്കുക എന്നിവയാണ് ഈ അവസ്ഥ നേരിട്ടാൽ ചെയ്യേണ്ടത്. കാര്യമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഡോക്ടറെ സമീപിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com