അബ്യൂസിങ്, സൈബർ ലിഞ്ചിങ്, സ്ലട്ട് ഷെയിമിങ്... എന്നിട്ടും വിട്ടുപോകാനാവാത്ത ബന്ധം; അറിയണം ട്രോമ ബോണ്ടിങ്

വിധേയത്വവും, ഡിപെൻഡൻസിയും ഒക്കെ ചേർന്ന അവസ്ഥയാണിത്. സ്റ്റോക് ഹോം സിൻഡ്രോം എന്നത് ട്രോമ ബോണ്ടിന് ഒരു ഉദാഹരണമാണ്.
Trauma Bonding
ട്രോമ ബോണ്ടിങ് - പ്രതീകാത്മക ചിത്രംSource: Freepik
Published on

കഴിഞ്ഞ ദിവസം ന്യൂസ് മലയാളം അസോസിയേറ്റ് ‌എഡിറ്റർ ലക്ഷ്മി പദ്മ, രാഹുൽ മാങ്കൂട്ടത്തിൽ പ്രണയം നടിച്ചു അബ്യൂസ് ചെയ്ത പെൺകുട്ടികളിലൊരാളെ താൻ കണ്ടു സംസാരിച്ചുവെന്നും, അവർ ആകെ ആവശ്യപ്പെട്ടത് കാണുമ്പോൾ ഒന്ന് കെട്ടിപ്പിടിക്കണം എന്നായിരുന്നുവെന്നും പറയുമ്പോൾ, ഒരു sos സന്ദേശമെന്ന പോലെ നാമതിനെ കാണേണ്ടതുണ്ട്.

ആ പെൺകുട്ടി, അവർക്കതിരെ നടക്കുന്ന സൈബർ ലിഞ്ചിങ്ങും സ്ലട്ട് ഷെയിമിങ്ങുമെല്ലാം അറിയുന്നുണ്ടെന്നും, ഒന്നുറങ്ങിയിട്ട്, ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി എന്നും അവർ പറയുമ്പോൾ മനഃസാക്ഷിയുള്ള മനുഷ്യന് ഉള്ളിലൊരു വേദന തോന്നും. അശാസ്ത്രീയമായ ഗർഭച്ഛിദ്രവും, തുടർ ആരോഗ്യ പ്രശ്നങ്ങളും ആ പെൺകുട്ടിയെ ശാരീരികമായും വല്ലാതെ തകർത്തിരിക്കുന്നുവെന്നും, പുറത്തു വന്നതിലേറെ ഗുരുതരമായ കാര്യങ്ങളാണ് നേരിടേണ്ടി വന്നതെന്നും അവർ പറയുന്നു.

അവസാനമായി ഏറ്റവും ഞെട്ടലുളവാക്കിയ കാര്യം, അത്രയും ക്രൂരമായി ഉപദ്രവിച്ചവരെ ഇപ്പോളും മാനേജ് ചെയ്യാൻ, മാനിപ്പുലേറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കഴിയുന്നുണ്ട് എന്നതാണെന്ന് ലക്ഷ്മി പദ്മ പറയുമ്പോൾ, ആ പെൺകുട്ടികൾ എത്തിപ്പെട്ടിരിക്കുന്ന ട്രാപ്പിന്റെ ആഴം നാം മനസ്സിലാക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഉപദ്രവിക്കപ്പെട്ടയാളെ അബ്യൂസറിന് മാനേജ് ചെയ്യാൻ, ഒരു പരിധി വരെ നിയന്ത്രിക്കാനൊക്കെ സാധിക്കുന്നത് എങ്ങനെയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ സവിശേഷ സാഹചര്യത്തിനെയാണ് ട്രോമ ബോണ്ടിംഗ് എന്ന് പറയുന്നത്.

എന്താണ് ട്രോമ ബോണ്ടിങ്?

അബ്യൂസ് ചെയ്യുന്നയാളും വിക്ടിമും തമ്മിൽ രൂപപ്പെടുന്ന അതിശക്തമായ വൈകാരിക ബന്ധമാണ് ട്രോമ ബോണ്ടിങ്. വിധേയത്വവും, ഡിപെൻഡൻസിയും ഒക്കെ ചേർന്ന അവസ്ഥയാണിത്. സ്റ്റോക് ഹോം സിൻഡ്രോം എന്നത് ട്രോമ ബോണ്ടിന് ഒരു ഉദാഹരണമാണ്.

(ബന്ദികളാക്കിയവരോടോ അബ്യൂസ് ചെയ്യുന്നവരോടോ ഉടലെടുക്കുന്ന മാനസിക അടുപ്പമാണ് Stockholm syndrome) എന്നാൽ സ്റ്റോക് ഹോം സിൻഡ്രോം മാത്രമല്ല ട്രോമ ബോണ്ടിങ്.

എത്രയൊക്ക ഉപദ്രവിച്ചാലും (both physically and mentally) lover/ husband/ wife/ friendന്റെയൊക്ക പിറകെ എന്നെ കളഞ്ഞിട്ട് പോകല്ലേ എന്ന് പറഞ്ഞു നടക്കുന്ന ചിലരെയെങ്കിലും കണ്ടിട്ടുണ്ടാവില്ലേ നമുക്ക് ചുറ്റും. അവർ ട്രോമ ബോണ്ടിങ്ങിന് ഇരകളാണ്.

നിങ്ങൾ ഒരു ട്രോമ ബോണ്ടിലാണോ ഉള്ളത്?

ഈ മാനദണ്ഡങ്ങൾ നോക്കുക.

1. വീണ്ടും വീണ്ടും നിങ്ങളെ വേദനിപ്പിച്ചാലും നിങ്ങൾ നിങ്ങളെ വേദനിപ്പിച്ച ആളോടൊപ്പമുള്ള ബന്ധത്തിൽ തുടരുന്നു.

2. നിങ്ങളെ പല തവണ ചതിച്ചു എന്ന് തെളിഞ്ഞു കഴിഞ്ഞിട്ടും അയാളെ/ അവളെ വിശ്വസിക്കുന്നു.

3. അയാൾ/ അവൾ ഇല്ലെങ്കിൽ നിങ്ങൾക്ക് നിലനിൽപ്പ് ഇല്ലെന്ന് തോന്നുന്നു.

4. ഒരു ബന്ധത്തിൽ നിങ്ങൾക്ക് നിങ്ങളായി ഇരിക്കാൻ കഴിയാതെ ഇരിക്കുന്നു, എന്നാൽ ആ ബന്ധത്തിൽ നിന്ന് പുറത്തു വരാൻ കഴിയുന്നില്ല.

5. അബ്യൂസറിന്റെ നിങ്ങൾക്കെതിരെയുള്ള പ്രവൃത്തികൾക്ക് നിങ്ങൾ തന്നെ ന്യായീകരണം കണ്ടെത്തുന്നു.

അബ്യൂസ് തന്നെയാവും കൂടുതൽ എങ്കിലും, നിമിഷാർദ്ധം എങ്കിലും ഇവർ കാണിക്കുന്ന സ്നേഹം, അറ്റാച്ച്മെന്റ് ഒക്കെ ഇവർ നല്ലതാണെന്ന തോന്നൽ ഇരയിൽ ഉണ്ടാക്കുന്നു. അബ്യൂസ്, സ്നേഹം ഇവ മാറി മാറി പ്രകടിപ്പിക്കുന്ന ഇവർ ഇതിൽ അകപ്പെട്ടവരിൽ അയാൾ നല്ലവനോ, അല്ലയോ എന്ന കൺഫ്യൂഷൻ ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെ ഒരു ചിലന്തിവലയിൽ അകപ്പെട്ട അവസ്ഥയാണ് ഇരയ്ക്ക് ഉണ്ടാവുക. ഇരയാക്കപ്പെട്ടവർ ഒരു ഘട്ടത്തിൽ തന്റെ വേണ്ടപ്പെട്ടവരോട് പറയുകയോ, നിയമപരമായി പരാതി നൽകുകയോ ചെയ്താൽ പോലും ഉള്ളിൽ അവർ അബ്യൂസറിന്റെ ഭാഗത്തു നിന്ന് സ്നേഹം പ്രതീക്ഷിക്കുന്ന അവസ്ഥയിൽ ആയിരിക്കും. അത് കൊണ്ടു തന്നെ അയാൾക്ക്/ അവൾക്ക് വളരെ എളുപ്പം മാനിപ്പുലേറ്റ് ചെയ്യാനും ഇരയെ വീണ്ടും തന്റെ വശത്താക്കാനും സാധിക്കുന്നു. അതോടെ ഇരയ്ക്ക് ലഭിച്ചിരുന്ന സപ്പോർട്ട് സിസ്റ്റം ഇല്ലാതാവുന്നു.

ട്രോമ ബോണ്ടിങ്ങിന്റെ ഘട്ടങ്ങൾ

1. ലവ് ബോംബിങ്

ഒരു റിലേഷൻഷിപ്പിന്റെ പ്രാഥമിക ഘട്ടത്തിൽ ആണിത് സംഭവിക്കുക. ഓപ്പോസിറ്റ് നില്‍ക്കുന്നയാൾ സ്നേഹം കൊണ്ടു നിങ്ങളെ വീർപ്പ് മുട്ടിച്ചു കളയും. അവസാനം This was the real guy/girl I was searching for എന്ന് വിക്ടിമിനെ കൊണ്ട് തോന്നിപ്പിക്കുന്നു. അങ്ങനെ വളരെ ശക്തമായ ഒരു ഇമോഷണൽ ബോണ്ടിങ് അബ്യൂസർ നേടിയെടുക്കുന്നു. ഇതാണ് ഐഡിയൽ ലൗ എന്ന വിശ്വാസം വിക്ടിമിലും ഉണ്ടാകുന്നു. എന്നാൽ ഓർക്കുക, ഇതെല്ലാം ഒരു സ്ട്രാറ്റജി മാത്രമാണ്.

2. ട്രസ്റ്റ്‌ ആൻഡ്‌ ഡിപെൻഡൻസി

ഈ ഘട്ടത്തിൽ എന്തും ചെയ്തു നൽകി വിക്റ്റിമിന്റെ വിശ്വാസം അബ്യൂസർ നേടിയെടുക്കുന്നു. ഇത് വിക്ടിമിന് അബ്യൂസർ ഇല്ലാതെ തനിക്ക് നിലനിൽപ്പില്ല എന്ന രീതിയിലുള്ള അതിശക്തമായ ആശ്രയത്വം ഉടലെടുക്കുന്നതിന് കാരണമാകുന്നു.

3. ഡീവാല്യുവേഷൻ

ഈ ഘട്ടത്തിൽ അബ്യൂസർ വിക്റ്റിമിനെ അകാരണമായി വിമർശിക്കുകയും അത് വഴി അവരുടെആത്മാഭിമാനവും ആത്മവിശ്വാസവും തകർക്കുകയും ചെയ്യുന്നു.

4. മാനിപ്പുലേഷൻ

വിക്റ്റിമിന്റെ vulnerabilities നന്നായറിയുന്ന അബ്യൂസർ വിക്റ്റിമിൽ ഗിൽറ്റ് ഫീൽ ഉണ്ടാക്കുന്നു. എല്ലാ പ്രശ്നങ്ങൾക്കും കാരണം താൻ തന്നെയാണെന്നു വിക്റ്റിമിന് തോന്നാൻ തക്ക എല്ലാ തന്ത്രങ്ങളും അബ്യൂസർ ഉപയോഗിക്കുന്നു.

5. ഗ്യാസ്‌ലൈറ്റിങ്

വിക്റ്റിമിനെ മാനസികമായി മാനിപ്പുലേറ്റ് ചെയ്യുന്ന ഘട്ടം. വിക്റ്റിമിൽ തന്റെ ചിന്തകളും, യാഥാർഥ്യ ബോധവും തെറ്റാണെന്ന രീതിയിൽ ആശയക്കുഴപ്പം ഉണ്ടാക്കി അവരുടെ മാനസിക നില വരെ തെറ്റിക്കുക, അതു വഴി വിക്റ്റിമിനെ ഡിപെൻഡന്റ് ആക്കുക.

6. റെസിഗ്നേഷൻ & ഗിവിങ് അപ്പ്‌

ട്രോമ ബോണ്ടിന്റെ ഒരു ഘട്ടം വരുമ്പോൾ വിക്ടിം നിസ്സഹായ അവസ്ഥയിൽ എത്തുകയും അബ്യൂസറുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ഒരു സംഘർഷം ഒഴിവാക്കാൻ അബ്യൂസറുടെ കാര്യങ്ങൾക്ക് പ്രയോരിറ്റി കൊടുക്കുകയും അയാളിൽ പൂർണമായും dependent ആയിത്തീരികയും ചെയ്യുന്നു.

7. ലോസ് ഓഫ് സെൽഫ്

ഈ ഘട്ടത്തിൽ എത്തുമ്പോളേക്കും അബ്യൂസർ വിക്റ്റിമിനെ പൂർണമായും അയാളുടെ സോഷ്യൽ സർക്കിളിൽ നിന്നും, സപ്പോർട്ട് സിസ്റ്റത്തിൽ നിന്നെല്ലാം ഐസൊലേറ്റ് ചെയ്തിട്ടുണ്ടാകും. വിക്റ്റിമിന്റെ ഐഡന്റിറ്റിയെ തന്നെ അബ്യൂസർ കീഴ്പ്പെടുത്തുന്നു.

8. അഡിക്ഷൻ ടു ദി സൈക്കിൾ

ഓരോ അബ്യൂസിനു ശേഷവും തന്ത്രപരമായി, അബ്യൂസർ നടത്തുന്ന കൺഫെഷനും ഉറപ്പു നൽകലുമെല്ലാം വീണ്ടും കാര്യങ്ങൾ ശരിയാകും എന്ന ഫേക്ക് ഹോപ്പ് വിക്റ്റിമിന് നല്കുന്നു. Fear of abandonment ഈ ബോണ്ടിൽ തുടരാൻ വിക്റ്റിമിന് കാരണമാകുന്നു. പിന്നീട് ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെട്ട ഇര താൻ ഈ അപമാനങ്ങൾക്കും അബ്യൂസുകൾക്കും അർഹനാണ്/ അർഹയാണ് എന്ന നിഗമനത്തിൽ എത്തുന്നു.

Trauma Bonding
"ഞാൻ അവളെ കണ്ടു, അശാസ്ത്രീയമായ ഗർഭച്ഛിദ്രം, ചുറ്റും നടക്കുന്ന സ്ലട്ട് ഷേമിങ്, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം വ്യാജമല്ല"

ദീർഘകാലം ട്രോമ ബോണ്ടിൽ കഴിഞ്ഞ ആൾക്ക് PTSD (post-traumatic stress disorder), ബ്രെയിൻ ഫോഗ്, പാനിക് അറ്റാക്ക്, എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകാം.

പലപ്പോളും ഇൻസെക്യൂരിറ്റീസ് ഉള്ള ആളുകൾ, ചെറുപ്പത്തിൽ അബ്യൂസിനു ഇരയായ ആളുകൾ, ഭൂതകാലത്തിൽ ട്രോമ ഉണ്ടായിട്ടുള്ള ആളുകൾ, പ്രോപ്പർ ഇമോഷണൽ സപ്പോർട്ട് സിസ്റ്റം ലഭിക്കാത്ത ആളുകൾ ഒക്കെ ട്രോമ ബോണ്ടിൽ ചെന്ന് പെടാനുള്ള സാഹചര്യം കൂടുതലാണ്.

പല സാഹചര്യങ്ങളിലും അബ്യൂസർ ഒരു നാർസിസിസ്റ്റ് അല്ലെങ്കിൽ നാർസിസ്സിസ്റ്റിക് ട്രെയിറ്റ്സ് ഉള്ള ആൾ ആയിരിക്കാനാണ് സാധ്യത. (NPD, അഥവാ Narcissistic personality disorder പേര് പോലെ തന്നെ ഒരു പേഴ്സണാലിറ്റി ഡിസ്ഓർഡർ ആണ്.

ട്രോമ ബോണ്ടിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

ഓടി രക്ഷപ്പെടാൻ തോന്നും, പക്ഷെ സത്യത്തിൽ ചിലന്തിവലയിലൊക്കെ അകപ്പെട്ട പോലെയാണ് ട്രോമ ബോണ്ടിൽ പെട്ടാലുള്ള അവസ്ഥ. രക്ഷപ്പെടാൻ എളുപ്പവഴികളില്ല. എന്നാൽ അസാധ്യവുമല്ല. ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. ആവശ്യമെങ്കിൽ മെന്റൽ ഹെൽത്ത്‌ പ്രൊഫഷണലിന്റെ സഹായവും തേടേണ്ടതുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്‌ (യു.എസ്. ഗവ. ഏജൻസി) 2023 ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഗർഭച്ഛിദ്രം നടത്താൻ പുരുഷ പങ്കാളികളിൽ നിന്നോ, കുടുംബങ്ങളിൽ നിന്നോ, മറ്റ് വ്യക്തികളിൽ നിന്നോ, സമ്മർദം അനുഭവിക്കുന്ന സ്ത്രീകളിൽ, ഗർഭച്ഛിദ്രത്തോട് കൂടുതൽ പ്രതികൂല പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് പറയുന്നു. ഇവരുടെ ദൈനംദിന ജീവിതം, ജോലി, ബന്ധങ്ങൾ എന്നിവയിലെല്ലാം ബാധിക്കപ്പെടുമെന്നും, ഇവരിൽ ദുഃഖം അല്ലെങ്കിൽ സങ്കടം; ഗർഭച്ഛിദ്ര തീരുമാനത്തിൽ കൂടുതൽ ധാർമികവും മാതൃകാപരവുമായ സംഘർഷം എന്നിവയെല്ലാം കാണപ്പെടുന്നുവെന്നും പഠനം പറയുന്നു.

പരാതി കൊടുക്കാൻ സാധിക്കില്ലേ എന്ന് ചോദിക്കുന്നവർ ഒരു കാര്യം മനസിലാക്കി വച്ചോളൂ, ഒന്നെഴുന്നേറ്റ് പോയി ഭക്ഷണം കഴിക്കാൻ പോലും പറ്റാത്തത്ര മരവിച്ച രീതിയിലായിരിക്കും ഇരയാക്കപ്പെട്ടവരുടെ മനസ്സ്, ഇരയുടെ മാനസികാരോഗ്യമായിരിക്കും ഈ പെർവേർട്ടുകൾ ആദ്യം തകർക്കുക. ലക്ഷ്മി പദ്മയുടെ വാക്കുകൾ ഇത് ശരി വയ്ക്കുന്നു.

Reference

1. healthline.com

2. psychologytoday.com

3. DSM 5

4. medicalnewstoday.com

5. sofia.com.

6.choosingtherapy.com

7. lumohealth.care

8. nimh.nih.gov

Related Stories

No stories found.
News Malayalam 24x7
newsmalayalam.com