ചേട്ടാ... ഒരു ചേഞ്ചിന് കൈ കഴുകാൻ അൽപ്പം ചോക്ളേറ്റ് എടുക്കട്ടെ?

ഒരു ടേബിൾ മാനേഴ്സും പാലിക്കാത്തെ ചോക്ലേറ്റ് വാരിത്തിന്നിരുന്ന കുട്ടിക്കാലം ഓർക്കാനുള്ള അവസരം
Choco therapy
Source: Social Media
Published on
Updated on

അടുക്കളയിലെ പാചകവും, വീട്ടിലെ ഭക്ഷണവുമെല്ലാം നല്ലത് തന്നെ പക്ഷെ പുറത്ത് പോയി പുതുരുചികളും ശീലങ്ങളും പരിചയപ്പെടുന്നതും ആളുകളെ ഏറെ സന്തോഷിപ്പിക്കാറുണ്ട്. വിഭവങ്ങൾ മാത്രമല്ല, ലോകത്ത് പലയിടത്തും പലതരം ഡൈനിംഗ് ശീലങ്ങളും കൗതുകം തരുന്നതാണ്.ഇതിൽ മികച്ച ഉദാഹരണമാണ് ചോക്കോ തെറാപ്പി.

Choco therapy
"ലൈക്കിനും ഷെയറിനും അപ്പുറത്ത് കുറച്ച് ജീവിതങ്ങള്‍ കൂടിയുണ്ട്"; മൂന്നാമതും വിവാഹതിനാകുന്നുവെന്ന വാര്‍ത്തയോട് ഷുഹൈബ് മാലിക്ക്

ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഇടത്തിൽ മാത്രമല്ല കൈ കഴുകാനും അൽപ്പം വ്യത്യസ്തതയാകാം എന്നു ചിന്തിച്ചിട്ടുണ്ടോ?എന്നാൽ അത്തരക്കാർക്ക് വലിയ കൗതുകം നൽകുന്ന ഒന്നാണ് ചോക്കോ തെറാപ്പി. ചോക്കോതെറാപ്പി ഒരു പ്രത്യേക ഡൈനിംഗ് സ്റ്റൈൽ ആണ്. ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയാൽ ഭക്ഷണത്തിന് മുൻപ് ചോക്ലേറ്റ് കയ്യിൽ ഒഴിച്ച് കൈ കഴുകുന്ന രീതിയാണിത്.

സംഗതി ഇപ്പോൾ യുഎസിലാണ് ട്രെൻഡ്. ഷെഫ് ജുവാൻ മാനുവൽ ബാരിയന്റോസ് വിഭാവനം ചെയ്ത മയാമിയിലും വാഷിംഗ്ടൺ ഡി സിയിലും സ്ഥിതി ചെയ്യുന്ന മിഷേലിൻ സ്റ്റാർഡ് എൽസീലോയിലാണ് ചോക്കോതെറാപ്പി നൽകുന്നത്. ഇതിലെന്താ ഇത്ര കൗതുകം, ചോക്ളേറ്റ് കയ്യിൽ ആയാൽ അതാകെ മോശമല്ലേ എന്നിങ്ങനെ ചോദ്യങ്ങൾ പലതുണ്ടാകും.

ഉത്തരം സിംപിളാണ്. വെറും നൊസ്റ്റാൾജിയ. ഒരു ടേബിൾ മാനേഴ്സും പാലിക്കാത്തെ ചോക്ലേറ്റ് വാരിത്തിന്നിരുന്ന കുട്ടിക്കാലം ഓർക്കാനുള്ള അവസരം അതാണത്രേ ചോക്കോ തെറാപ്പി. കഴിക്കാനെത്തുന്ന അതിഥികൾക്ക് ചെറുതായി ചൂടാക്കിയ കുറച്ച്‌ ചോക്ലേറ്റ് കൈയിലേക്ക് ഒഴിച്ച് നൽകും.അവർ പതുക്കെ ചോക്ലേറ്റ് ഉപയോഗിച്ച് കൈകൾ തമ്മിൽ കൂട്ടി തിരുമ്മുന്നു. ഒരു കുട്ടിക്കളി, ഒരു സന്തോഷം.

Choco therapy
എടാ സുഭാഷേ..., കേരളക്കരയാകെ ഒറ്റസ്വരത്തിൽ വിളിച്ചു; ഇതാ മറ്റൊരു കേരളാ സ്റ്റോറി

അതു കഴിഞ്ഞ് പിന്നീട് ഒരു ബൗൾ വെള്ളത്തിൽ ചോക്ലേറ്റ് കഴുകി കളഞ്ഞ് ടിഷ്യു പേപ്പർ ഉപയോഗിച്ച് കൈ തുടച്ച്‌ വൃത്തിയാക്കുന്നു.ചോക്കോതെറാപ്പി കഴിഞ്ഞു.ചോക്ലേറ്റിന്റെ രുചിക്കൊപ്പം മണവും, ഫീലും അനുഭവിക്കുക, ആസ്വദിക്കുക. കുറച്ചു നേരത്തേക്ക് കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞു നടക്കുക. ചെറിയൊരു കൗതുകം, വലിയ സന്തോഷം. ഇതാണ് ഷെഫ് ജുവാന്റെ ആ മാജിക്കൽ തെറാപ്പി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com