പ്രായം കുറയ്ക്കാന്‍ ഫേഷ്യല്‍ ഡ്രൈ ബ്രഷ്? സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡിന് ഗുണം മാത്രമല്ല പാര്‍ശ്വഫലങ്ങളുമുണ്ട്

ഫേഷ്യല്‍ ഐസ് ബാത്തുകളും എന്‍സൈം സ്‌ക്രബുകളും ഫേസ് റോള്‍-ഓണുകളുമൊക്കെ ഒരിടക്കാലത്ത് വലിയ ട്രെന്‍ഡ് ആയിരുന്നു.
പ്രായം കുറയ്ക്കാന്‍ ഫേഷ്യല്‍ ഡ്രൈ ബ്രഷ്? സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡിന് ഗുണം മാത്രമല്ല പാര്‍ശ്വഫലങ്ങളുമുണ്ട്
Published on
Updated on

പ്രായം കുറച്ചു കാണിക്കുക. അതിലാണ് പുതിയ തലമുറ ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആന്റി ഏജീയിങ്ങ് പ്രക്രിയകള്‍ക്ക് ഇന്ന് നമ്മുടെ നാട്ടില്‍ വലിയ ഡിമാന്‍ഡ് ആണ് താനും. അതുകൊണ്ട് തന്നെ ഫേഷ്യല്‍ ഐസ് ബാത്തുകളും എന്‍സൈം സ്‌ക്രബുകലും ഫേസ് റോള്‍ ഓണുകളുമൊക്കെ ഒരിടക്കാലത്ത് വലിയ ട്രെന്‍ഡ് ആയിരുന്നു. എന്നാല്‍ ഇതിലൊന്നും അവസാനിക്കില്ല. അടുത്ത ട്രെന്‍ഡ് കണ്ടു പിടിക്കുന്നത് വരെയേ ഇതൊക്കെ കാണൂ. ഫേഷ്യല്‍ ഡ്രൈ ബ്രഷിങ്ങ് സ്‌കിന്‍ കെയര്‍ ആണ് സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡ്.

വളരെ നേര്‍ത്തതും മൃദുലമായ എന്നാല്‍ ഉണങ്ങിയ ബ്രഷ് ഉപയോഗിച്ച് മുഖത്തെ മൃതകോശങ്ങളെ ഒഴിവാക്കുന്ന രീതിയാണ് ഡ്രൈ ബ്രഷ്. ഇത് ചര്‍മത്തിലെ മൃതകോശങ്ങളെ കളഞ്ഞ് ചര്‍മം കൂടുതല്‍ മൃദുലമാകാന്‍ സഹായിക്കുന്നുവെന്നാണ് ഡെര്‍മറ്റോളജിസ്റ്റുകള്‍ ഒക്കെ തന്നെ പറയുന്നത്. ഇത് രക്തചംക്രമണം വര്‍ധിപ്പിക്കുന്നതിനും കാരണമാകുന്നു.

പ്രായം കുറയ്ക്കാന്‍ ഫേഷ്യല്‍ ഡ്രൈ ബ്രഷ്? സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡിന് ഗുണം മാത്രമല്ല പാര്‍ശ്വഫലങ്ങളുമുണ്ട്
ആരോഗ്യ ഗുണങ്ങള്‍ ഒരുപാടുണ്ട്, പക്ഷെ, ചില സമയങ്ങളില്‍ കഴിക്കരുത്

ചര്‍മം ഡ്രൈ ബ്രഷ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍

ചര്‍മത്തിലെ മൃതകോശങ്ങളെ കളയാന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മം മൃദുവും തിളക്കമുള്ളതുമാക്കുന്നു.

പതുക്കെ മുഖത്ത് ബ്രഷ് ചെയ്യുന്നത് രക്തചംക്രമണത്തെ കൂട്ടുകയും ചര്‍മത്തിന് സ്വാഭാവികമായ ഒരു തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. കഴുത്തിലും മുഖത്തുമായി ഉള്ള നീര്‍ക്കെട്ടിനെ കളയാനും ഇത് സഹായിക്കും.

എന്നാല്‍ ഇത്തരത്തില്‍ ബ്രഷ് ചെയ്യുന്നത് താടിയെല്ലുകള്‍ കൃത്യമായ രൂപത്തിലേക്ക് വരാനും സഹായിക്കുമെന്ന് കരുതുന്നതവരുണ്ട്. എല്ലാദിവസവും ബ്രഷ് ചെയ്യുന്നതുവഴി മുഖം കൂടുതല്‍ നല്ലതാകുമെന്നത് ശരിയാണെങ്കിലും ജോലൈന്‍ അഥവാ താടിയെല്ലിനെ മുഖത്തിന്റെ രൂപത്തിനനുസരിച്ച് രൂപപ്പെടുത്തി എടുക്കാന്‍ കഴിയുന്നതല്ല. താടിയെല്ലിന്റെ രൂപത്തിനനുസരിച്ചാണ് മുഖവും രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ ജോലൈന്‍ കറക്ഷന്‍ സാധിക്കുമെന്ന് കരുതാനാവില്ലെന്നും ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നു.

പ്രായം കുറയ്ക്കാന്‍ ഫേഷ്യല്‍ ഡ്രൈ ബ്രഷ്? സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡിന് ഗുണം മാത്രമല്ല പാര്‍ശ്വഫലങ്ങളുമുണ്ട്
ടച്ചിംഗ്‌സ് ആയി ചിക്കനും മട്ടനും തന്നെ വേണോ?; പണി പാളും!

പാര്‍ശ്വഫലങ്ങള്‍

തെറ്റായ രീതിയില്‍ ബ്രഷ് ചെയ്യുന്നതുകൊണ്ട് ചില പാര്‍ശ്വ ഫലങ്ങളും ഉണ്ടായേക്കാം. ബ്രഷ് ചെയ്യുമ്പോള്‍ അധികം ശക്തി ഉപയോഗിച്ച് ചെയ്യരുത്. അത് മുഖത്തെ നല്ല കോശങ്ങളെയും ബാധിക്കാം. വളരെ സെന്‍സിറ്റീവ് ആയ ചര്‍മമുള്ളവര്‍ക്ക് ബ്രഷ് ചെയ്താല്‍ ചൊറിച്ചിലിനും മറ്റും കാരണമായേക്കാം. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ എന്നും ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com