"ആ എട്ട് മിനുറ്റ് കണ്ടത്..."; മരണത്തിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ യുവതി പറയുന്നു

"മരണം ഒരു മിഥ്യയാണ്, കാരണം നമ്മുടെ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല. ബോധം സജീവമായി തുടരുന്നു," ബ്രിയാന ലാഫെർട്ടി ഓർത്തെടുക്കുന്നു
Brianna Lafferty  near death experience
കൊളറാഡോ നിവാസിയായ ബ്രിയാന ലാഫെർട്ടിയാണ് മരണാനന്തര ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്Source: Instagram/ bri_0nic
Published on

മരണശേഷം മനുഷ്യശരീരം നശിക്കുമെന്നതിൽ ആർക്കും സംശയമില്ല. എന്നാൽ മരണശേഷം നമ്മുടെ ആത്മാവിന് എന്ത് സംഭവിക്കുമെന്നത് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴക്കുന്ന ചോദ്യമാണ്. മരണശേഷം ബോധത്തിൻ്റെ മറുവശത്ത് എന്താണ് സംഭവിക്കുന്നത് വിശദീകരിക്കുകയാണ് എട്ട് മിനിറ്റ് നേരത്തേക്ക് ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ ഒരു യുഎസ് വനിത.

കൊളറാഡോ നിവാസിയായ ബ്രിയാന ലാഫെർട്ടിയാണ് മരണാനന്തര ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 33കാരിയായ ബ്രിയാനയ്ക്ക് ന്യൂറോളജിക്കൽ ഡിസോർഡർ മയോക്ലോണസ് ഡിസ്റ്റോണിയ ബാധിച്ചിരുന്നു. പിന്നാലെയാണ് ഡോക്ടർമാർ അവർ മരണത്തിന് കീഴടങ്ങിയതായി വിധിയെഴുതിയത്.

മരണശേഷം തന്റെ നിർജീവ ശരീരത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്നത് പോലെ തോന്നിയെന്ന് ബ്രിയാന ലാഫെർട്ടി പറയുന്നു. പിന്നാലെ സമയം ഇല്ലാത്ത ഒരു ലോകത്തിലേക്ക് പ്രവേശിച്ചു. 'നിങ്ങൾ തയ്യാറാണോ' എന്ന ചോദ്യം കേട്ടതായി തോന്നി. തൊട്ടടുത്ത നിമിഷം എല്ലാം ഇരുണ്ടുപോയി. ശരീരം മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചിട്ടും, തന്റെ ബോധം മരിച്ചില്ലായിരുന്നുവെന്നും ബ്രിയാന ലാഫെർട്ടി അവകാശപ്പെട്ടു.

Brianna Lafferty  near death experience
വൈറൽ ചലഞ്ചിന് പിന്നാലെ ഹൃദയാഘാതം, മരണം; എന്താണ് 19കാരിയുടെ മരണത്തിന് ഇടയാക്കിയ 'ഡസ്റ്റിങ് ചലഞ്ച്'?

"മരണം ഒരു മിഥ്യയാണ്, കാരണം നമ്മുടെ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല. ബോധം സജീവമായി തുടരുന്നു. നമ്മുടെ സത്ത (essence) രൂപാന്തരപ്പെടുന്നു. മരണാനന്തര ജീവിതത്തിൽ ചിന്തകൾ തൽക്ഷണം യാഥാർഥ്യമായിക്കൊണ്ടിരുന്നു. നമ്മുടെ ചിന്തകളാണ് അവിടെ യാഥാർഥ്യത്തെ രൂപപ്പെടുത്തുന്നതെന്ന് ഞാൻ മനസ്സിലാക്കി," ബ്രിയാന ലാഫെർട്ടി പറഞ്ഞതായി യുഎസ് മാധ്യമമായ ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

"എന്റെ ഭൗതിക ശരീരത്തിൽ നിന്ന് ഞാൻ പെട്ടെന്ന് വേർപെട്ടു. മനുഷ്യസ്വഭാവം പിന്നെ ഞാൻ കാണുകയോ ഓർമിക്കുകയോ ചെയ്തില്ല. പൂർണമായും നിശ്ചലയായിരുന്നു. എന്നിട്ടും എനിക്ക് ജീവനുള്ളതായി തോന്നി. മുൻപത്തെക്കാൾ കൂടുതൽ എനിക്ക് എന്നെ തന്നെ അനുഭവപ്പെട്ടു. വേദനയുണ്ടായിരുന്നില്ല. സമാധാനത്തിന്റെയും വ്യക്തതയുടെയും ആഴത്തിലുള്ള ഒരു ബോധം മാത്രമാണ് ഉണ്ടായിരുന്നത്," ബ്രിയാന പറയുന്നു.

മരണശേഷം എന്താണ് സംഭവിക്കുന്നത്?

മരണത്തോടടുത്ത അനുഭവങ്ങൾ (Near-death experience) സങ്കീർണ്ണവും വിശദീകരിക്കാൻ പ്രയാസവുമുള്ള കാര്യമാണ്. ശാസ്ത്രജ്ഞർ അവയെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മരണത്തിന്റെ വക്കിൽ ആയിരിക്കുമ്പോൾ മനുഷ്യ മസ്തിഷ്കം ജീവിതത്തിലെ പ്രധാന സംഭവങ്ങളെ വേഗത്തിൽ നമുക്ക് മുന്നിൽ കാണിച്ചേക്കുമെന്നാണ് 2022-ലെ ഒരു പഠനം പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com