പല്ലു വെളുക്കാൻ സ്ട്രോബറി?; വീഡിയോ കണ്ട് അനുകരിക്കല്ലേ! പണി പിറകേ വരും

പല്ലുകളിലെ കറകൾ കളഞ്ഞ് വെളുക്കും എന്നാണ് അവകാശ വാദം. അത് വിശ്വസിച്ച് പലരും സ്ട്രോബറി എടുത്ത് പണി തുടങ്ങി.
സ്ട്രോബെറി
സ്ട്രോബെറിSource; Meta AI
Published on

ആരോഗ്യത്തിനും, സൗന്ദര്യത്തിനുമെല്ലാം എളുപ്പവഴി അന്വേഷിക്കുന്നവരാണ് അധികവും. എന്നാൽ ശാസ്ത്രീയമായ രീതികളെ തഴഞ്ഞ് വീഡിയോകളിലും മറ്റും വരുന്ന മാജിക്കൽ പരീക്ഷണങ്ങൾ നടത്താനാണ് ഭൂരിഭാഗം പേർക്കും താൽപര്യം. എന്നിട്ട് പണി പാളുകയും ചെയ്യും. എത്ര അനുഭവ കഥകൾ കേട്ടാലും ആളുകൾ പിന്നെയും ഇത് തുടരും. ഈയിടെ നിരവധി പേരുടെ ഉറക്കം കെടുത്തിയ വീഡിയോയാണ്. സ്‌ട്രോബെറി ചതച്ച് പല്ലില്‍ തേയ്ക്കുന്ന പരിപാടി. പല്ലുകളിലെ കറകൾ കളഞ്ഞ് വെളുക്കും എന്നാണ് അവകാശ വാദം. അത് വിശ്വസിച്ച് പലരും സ്ട്രോബറി എടുത്ത് പണി തുടങ്ങി. സ്‌ട്രോബെറിയില്‍ മാലിക് ആസിഡ്(Malic Acid) അടങ്ങിയിട്ടുണ്ട് എന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് ഈ പ്രചരണം തുടങ്ങിയത്.

കാപ്പി, ചായ, വൈന്‍ എന്നിവ മൂലമുണ്ടാകുന്ന ഉപരിതല കറകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ആസ്ട്രിജന്റ് ആണ് മാലിക് ആസിഡ്. സ്ട്രോബറിയിൽ അതുണ്ടെങ്കിൽ സ്ട്രോബറി തന്നെ ഉപയോഗിക്കാം എന്നാണ് വിശദീകരണം. വീഡിയോ വൈറലയായതോടെ ആളുകൾ അതിന് പിറകേ പോയി. പലരുടേയും, സമയവും, പണവും, ആ പണം കൊടുത്തുവാങ്ങിയ കാശും പോയി. പിന്നെ പരാതിയും, വിമർശനവും ബാക്കി. എന്താണിവിടെ പ്രശ്നം എന്ന് തിരിച്ചറിയണം. സ്‌ട്രോബെറി പല്ലുകളുടെ ചില ഉപരിതല കറകള്‍ നീക്കം ചെയ്യാൻ സഹായിച്ചേക്കും പക്ഷെ പല്ലുകളുടെ സ്വാഭാവികമായ നിറം മാറ്റാൻ കഴിയില്ല.

സ്ട്രോബെറി
തിളയ്ക്കുന്ന ഹോട്ട്‌പോട്ടുകളും റാമെനും പിന്നെ ഗ്രില്ലിംഗും; കൊറിയന്‍ ഭക്ഷണ ഭ്രമത്തിൽ ജെന്‍സി

സ്‌ട്രോബറി പല്ലുകളില്‍ തേയ്ക്കുന്നതു മൂലം പല്ലിന്റെ നിറത്തില്‍ വലിയ മാറ്റം സംഭവിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. 2023ല്‍ പബ്മെഡില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. 2022-ലെ ഗവേഷണത്തില്‍ 100% സാന്ദ്രതയുള്ള സ്‌ട്രോബെറി സത്ത് 2-4 ദിവസം വരെ പല്ലില്‍ തേച്ചാല്‍ ഫലം കാണിക്കുന്നുവെന്ന് കണ്ടെത്തി. അതുപക്ഷെ ഒരു ക്ലീനിംഗ് എന്നല്ലാതെ നിറം മാറ്റുന്ന പരിപാടിയൊന്നുമല്ല. സ്‌ട്രോബെറി പല്ല് വെളുപ്പിക്കുന്നതില്‍ യാതൊരു സ്വാധീനവും ചെലുത്തുന്നില്ലെന്ന് അയോവ സര്‍വകലാശാലയിലെ ഒരു പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. സ്‌ട്രോബെറി സത്തില്‍ മുക്കിയ പല്ലിനും ചൂടുവളളത്തില്‍ മുക്കിയ പല്ലിനും പ്രത്യേകിച്ച് യാതൊരു വ്യത്യാസവുമില്ലെന്നും ഗവേഷകർ കണ്ടെത്തി.

അപ്പോ അതാണ് കാര്യം. ഏതൊരു കാര്യവും ആദ്യമായി പരീക്ഷിക്കുമ്പോൾ സ്വയം തോന്നുന്ന ഒരു മാറ്റം. പല്ലിൽ ഉരസുമ്പോൾ, പ്രത്യേകിച്ച് മാലിക് ആസിഡ് സാന്നിധ്യവും ചേർന്ന് ഒരു ക്ലീനിംഗ് പ്രതീതി. അതിനപ്പുറം ഒരു നിറം മാറ്റവും സ്ട്രോബറിക്ക് സമ്മാനിക്കാനാകില്ല. അതുകൊണ്ട് പല്ലിൽ ഉരച്ച് കളയാതെ അവ കഴിക്കുന്നതാകും ഉത്തമം.

സ്ട്രോബെറി
ചാറ്റ് ജിപിടിയോട് ഡയറ്റ് പ്ലാൻ ചോദിക്കുന്നവർ ജാഗ്രതൈ! എഐ നിർദേശം പിന്തുടർന്ന 60കാരന് പിടിപ്പെട്ടത് 19ാം നൂറ്റാണ്ടിൽ മൺമറഞ്ഞ അപൂർവ രോഗം
സ്ട്രോബെറി
ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത കഴുതപ്പാലില്‍ നിര്‍മിച്ച സോപ്പ്, വേറിട്ട സംരംഭവുമായി നേമത്തെ കര്‍ഷക കൂട്ടായ്മ

ഇനി ശ്രദ്ധിക്കേണ്ട കാര്യം അപകട സാധ്യതയാണ്.

സ്ട്രോബെറിയിലെ ആസിഡ് സാന്നിധ്യം സംരക്ഷണ പാളിയായ ഇനാമലിനെ മൃദുവാക്കുകയും തേയ്മാനം വരുത്തുകയും ചെയ്യും.

തേയമാനം കൂടി ഇനാമല്‍ നേര്‍ത്തുകഴിഞ്ഞാല്‍ സ്വാഭാവിക നിറവും പോയി പല്ലുകൾ കൂടുതൽ മഞ്ഞ നിറമാകും.

അവയിലെ പ്രകൃതിദത്ത പഞ്ചസാര വായിലെ ബാക്ടീരിയകളെ വര്‍ധിപ്പിക്കും. വേഗത്തില്‍ വൃത്തിയാക്കിയില്ലെങ്കില്‍ പല്ലിന് കേടുവരുകയും ചെയ്യും

ഇനി പല്ലിന്റെ നിറം നിലനിർത്തുവാൻ ആഗ്രഹിക്കുന്നവെങ്കിൽ,

കാപ്പി, ചായ, വൈന്‍ തുടങ്ങിയ കറ ഉണ്ടാക്കുന്ന ഭക്ഷണപാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക.

പതിവായി ബ്രഷിങ്ങും ഫ്‌ലോസിങ്ങും ചെയ്യുക.

ദന്തഡോക്ടര്‍ അംഗീകരിച്ച വൈറ്റനിങ് ടൂത്ത് പേസ്റ്റോ, സ്ട്രിപ്പുകളോ ഉപയോഗിക്കുക.

ബ്ലീച്ചിങ് ട്രേകള്‍ അല്ലെങ്കില്‍ ഇന്‍-ക്ലിനിക് വൈറ്റനിങ് പോലുള്ള പ്രൊഫഷണല്‍ ചികിത്സാ രീതികളേയും ആശ്രയിക്കാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com