നടത്തം ട്രെൻഡ് ഔട്ട് ആയി; ഇനി അൽപ്പം 'റക്കിംഗ്' ആയാലോ

അൽപ്പസ്വൽപ്പം ഭാരമേന്തി നടക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപെടുത്തുകയും, രക്തസമ്മർദ്ദം കുറക്കുകയും ചെയ്യും
നടത്തം ട്രെൻഡ് ഔട്ട് ആയി;  ഇനി അൽപ്പം 'റക്കിംഗ്' ആയാലോ
Published on

നടക്കുമ്പോൾ വെറുതെ ഒരു നടത്തം മതിയോ അതോ കൂടുതൽ ഗുണമുള്ളതാക്കണോ? എങ്കിൽ നടക്കുമ്പോൾ ഇനി കനമുള്ള ബാഗ് തോളിൽ ഇട്ടാൽ മതി. കേൾക്കുമ്പോൾ പണ്ട് സ്കൂളിൽ പോയിരുന്നു കാലം ഓർമ്മ വരുന്നുണ്ടല്ലേ?

നടത്തം നമ്മളെ ഫിറ്റ് ആയിരിക്കാൻ സഹായിക്കുന്ന മികച്ച വഴിയാണ്. ഭാരം കുറയ്ക്കാനും, പ്രമേഹ രോഗം നിയന്ത്രിക്കാനും, ഏകാഗ്രത വർധിപ്പിക്കാനും നടത്തം സഹായിക്കും. ചുമലിൽ ഭാരമുള്ള ബാഗുമായി നടക്കുന്നത് പേശികളുടെ ആരോഗ്യം വർധിപ്പിക്കും. ഇത്തരത്തിലുള്ള നടത്തത്തെ 'റക്കിംഗ്' എന്നാണ് പറയുന്നത്. ഇങ്ങനെ സ്ഥിരമായി നടന്നാൽ പേശി സംബന്ധമായ പരുക്കുകൾ തടയാൻ സഹായിക്കും.

കൂടുതല്‍ കലോറികൾ കുറയ്ക്കാന്‍ ഇത്തരത്തിലുള്ള നടത്തം സഹായിക്കും. സാധാരണ നടന്നാൽ കുറയുന്നതിനേക്കാൾ കൂടുതൽ ഭാരം ഇതിലൂടെ കുറയും എന്നാണ് പഠനം പറയുന്നത്. സ്വന്തം ഭാരത്തിൻ്റെ 15% കൂടുതലുള്ള വെയ്റ്റ് ധരിച്ച് നിരപ്പായ സ്ഥലത്തുകൂടി മണിക്കൂറിൽ 2.5 മൈൽ നടക്കുന്ന ആളുകൾ, ഭാരമില്ലാതതെ നടക്കുന്നവരേക്കാള്‍ 12% കൂടുതൽ കലോറി ബേൺ ചെയ്യുമെന്നാണ് പഠനം പറയുന്നത്.

അൽപ്പസ്വൽപ്പം ഭാരമേന്തി നടക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപെടുത്തുകയും, രക്തസമ്മർദ്ദം കുറക്കുകയും ചെയ്യും. ഇത്തരത്തിലുള്ള വ്യായാമം ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുകയും, ഹൃദയ സംബദ്ധമായ രോഗങ്ങളെ തടയുകയും ചെയ്യും. നടത്തം ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, മാനസിക ആരോഗ്യത്തിനും നല്ലതാണ്. നടത്തം നമ്മുടെ ശരീരത്തിൽ ഹാപ്പി ഹോർമോൺസ് ഉത്പാദിപ്പിക്കും. നമ്മുടെ മാനസിക ആരോഗ്യം വർധിപ്പിക്കാനും, ഉന്മേഷമുണ്ടാക്കാനും സഹായിക്കും.

'റക്കിംങ്ങിനായി' നമ്മുടെ ശരീര ഭാരത്തിന്റെ 10% മാണ് ബാഗിൽ നിറയ്‌ക്കേണ്ടത്. കല്ലുകളോ, പുസ്തകങ്ങളോ, സാൻഡ്‌ബാഗോ ബാക്ക്ബാഗിനുള്ളിൽ വെയ്ക്കാം. തുടക്കക്കാർ 3 കിലോമീറ്റർ ദൂരമേ ഇതുപോലെ നടക്കാവൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com