ചിയ സീഡ് വാട്ടർ , അതോ ജീരക വെളളമോ? ഏതാണ് ശരീരഭാരം കുറയ്ക്കാൻ നല്ലത്!

ശരീരഭാരം കുറയ്ക്കാൻ ഏതാണ് കൂടുതൽ മികച്ചത് എന്ന ചോദിച്ചാൽ പലരുമൊന്ന് ഞെട്ടും
ചിയ സീഡ് വാട്ടറും, ജീരക വെള്ളവും
ചിയ സീഡ് വാട്ടറും, ജീരക വെള്ളവുംSource: Freepik
Published on

ശരീരഭാരം കുറയ്ക്കാൻ എളുപ്പവഴി നോക്കുന്നവരും, കഠിനമായി പ്രയത്നിക്കുന്നവരുമൊക്കെ നിരവധിയാണ്. പലതരത്തിലുള്ള ഡയറ്റുകളും,വ്യായമമുറകളുമെല്ലാം ഇന്ന് പ്രചാരത്തിലുണ്ട്. ശരിയായ ഭക്ഷണ ക്രമീകരണവും, ചിട്ടയോടെയുള്ള വ്യായാമവുമാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ആളുകൾ അവരുടെ ജീവിത ശൈലികൾക്കനുസരിച്ചാകും ഇതെല്ലാം ക്രമീകരിക്കുക. ഇന്ന് നിരവധി ഡയറ്റ് പ്ലാനുകളിൽ കാണുന്ന രണ്ട് പ്രധാന കാര്യങ്ങളാണ് ചിയ സീഡ് വാട്ടറും, ജീരക വെള്ളവും.

മെറ്റബോളിസം വര്‍ധിപ്പിക്കാനും ദഹനം വേഗത്തിലാക്കാനും ഇവയ്ക്ക് കഴിയുമെന്ന കണ്ടെത്തലാണ് ഡയറ്റ് പ്ലാനുകളിൽ ഇവരെ പ്രധാനിയാക്കിയത്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഏതാണ് കൂടുതൽ മികച്ചത് എന്ന് ചോദിച്ചാൽ പലരുമൊന്ന് ഞെട്ടും. പോഷകമൂല്യവും, നാരുകളുമെല്ലാം ചേർന്ന ചിയ സീഡും ജീരകവും രണ്ടു തരത്തിലാണ് ശരീരത്തിൽ പ്രവർത്തിക്കുക എന്ന് തിരിച്ചറിയലാണ് ആദ്യഘട്ടം.

ചിയ സീഡ് വാട്ടറും, ജീരക വെള്ളവും
അപ്പോ വയറുനിറഞ്ഞു, ഇനി കഴിക്കേണ്ടതില്ല; ഇതു പറയാനാണ് ഈ ലക്ഷണങ്ങൾ !

ആന്റിഓക്‌സിഡന്റുകളും, ഇരുമ്പുസത്തും, അടങ്ങിയ ജീരകം ശരീരത്തിലെ ദഹനത്തെ ഉത്തേജിപ്പിക്കുന്നു. കലോറിയും കുറവാണ്. ജീരക വെള്ളം മെറ്റബോളിസം വര്‍ധിപ്പിക്കുകയും, ബ്ലോട്ടിംഗ് കുറച്ച് ദഹന പ്രക്രിയ സുഖകരമാക്കുകും ചെയ്യുന്നു. അതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകള്‍, നാരുകള്‍, സസ്യാധിഷ്ഠിത പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ് ചിയാസീഡുകൾ. കാല്‍സ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഇവ വിശപ്പ് കുറയ്ക്കുന്നു. ഉയര്‍ന്ന നാരുകളടങ്ങിയ ചിയ സീഡ് വാട്ടർ നിങ്ങളെ കൂടുതല്‍ നേരം വിശപ്പകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. പേശികളുടെ വളര്‍ച്ചയ്ക്കും ഗുണകരമാണ്.

ചിയ സീഡ് വാട്ടറും, ജീരക വെള്ളവും
നിങ്ങൾ വായ നന്നായി വൃത്തിയാക്കാറുണ്ടോ? ഇല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് പിന്നാലെ വരുമെന്ന് പഠനം

ഈ രണ്ടു പാനീയങ്ങളും അതിരാവിലെ ഭക്ഷണത്തിനു മുൻപായി കുടിക്കുന്നതാകും ഗുണകരം. ഏതാണ് കൂടുതൽ ഗുണമുള്ളത് എന്നാണ് സംശയമെങ്കിൽ , ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്തുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ജീരക വെള്ളമകും നല്ലത്. ദീര്‍ഘകാല ഭാരം നിയന്ത്രണവും ആഗ്രഹിക്കുന്നുവെങ്കില്‍ ഉയര്‍ന്ന നാരുകളുടെയും പ്രോട്ടീനിന്റെയും അളവ് കാരണം ചിയ സീഡ് ഇട്ട് കുതിർത്ത വെള്ളമാകും നല്ലത്. രണ്ടും ഉപയോഗിച്ചാലും ശരീരത്തിന് ദോഷങ്ങളൊന്നും തന്നെ സംഭവിക്കാൻ സാധ്യതയില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com