കോവിഡ് കൂടി വന്നതോടെ ഇന്ത്യയിലെ ജനങ്ങള്‍ ആരോഗ്യ സുരക്ഷയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. മുമ്പൊക്കെ ആരോഗ്യ ഇന്‍ഷുറന്‍സ് അത്ര നിര്‍ബന്ധമായി ആരും എടുത്തിരുന്നില്ല. അല്ലെങ്കില്‍ അതിന് ഇന്നുള്ള പ്രാധാന്യം ആരും നല്‍കിയിരുന്നുമില്ല. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ അപ്പാടെ മാറിയിരിക്കുന്നു.
2025ലേക്കെത്തുമ്പോള്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ ജീവിതത്തില്‍ മെറ്റെന്തിനെയും പോലെ നിര്‍ബന്ധമായും എടുത്തിരിക്കേണ്ട ഒന്നായി മാറിയിരിക്കുന്നു. എന്തുകൊണ്ടാണ് ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നായി മാറാന്‍ കാരണം?
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വിവിധ പ്ലാനുകളില്‍ ഇന്ന് ലഭ്യമാണ്. പ്രത്യേക അസുഖങ്ങള്‍ക്കുള്ള പാക്കേജ് ആയും ഒന്നിലധികം അസുഖങ്ങള്‍ വന്നാല്‍ സാമ്പത്തികമായി നേരിടാനും ഒക്കെ അത് സഹായകമാണ്. പ്രത്യേകിച്ചും സാമ്പത്തികമായി ഞെരുങ്ങാതിരിക്കാന്‍ അത് നമ്മളെ സാഹായിക്കുമെന്ന് അര്‍ഥം. ചില പ്രത്യേക നിയമങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ശസ്ത്രക്രിയകള്‍, മറ്റു ചികിത്സകള്‍ എന്നിവയ്ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുക.
ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ എടുക്കാൻ പ്രധാനപ്പെട്ട കാരണം ഉയരുന്ന മെഡിക്കല്‍ ചെലവ് തന്നെയാണ്. ഒന്ന് ആശുപത്രിയില്‍ കാണിച്ച് വന്നാല്‍ തന്നെ കൈയ്യില്‍ നിന്നും മിനിമം ആയിരം രൂപയ്ക്ക് മേല്‍ ചെലവാണ്. മധ്യവർഗ കുടുംബങ്ങളെ സംബന്ധിച്ച് ഇത് വലിയ തുക തന്നെയാണ്. അസുഖങ്ങളോ ആശുപത്രി ചെലവോ അപ്രതീക്ഷിതമായാണ് പലപ്പോഴും കടന്നു വരിക. അത്തരം സാഹചര്യങ്ങളില്‍ പണമില്ലാതെ തളര്‍ന്നു പോവുന്നതില്‍ നിന്നും ആരോഗ്യ ഇന്‍ഷുറന്‍സ് നമ്മളെ സഹായിക്കുമെന്നതാണ് ഇതുകൊണ്ടുള്ള ഉപകാരം.
ജീവിത ശൈലി രോഗങ്ങളുടെ കുതിപ്പും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ ഒരു പ്രധാന കാരണമാണ്. ജീവിതത്തില്‍ നമ്മള്‍ നേരിടുന്ന സ്‌ട്രെസ്സും ഭക്ഷണ രീതിയും ജോലിയും പലപ്പോഴും നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതിന് കാരണമാകാറുണ്ട്. ഡയബറ്റിസ്, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയാണ് പ്രധാനമായും നിത്യജീവിതത്തില്‍ ഇപ്പോള്‍ പ്രധാനമായും നേരിടുന്ന അസുഖങ്ങള്‍. എന്നാല്‍ ഒരു നല്ല ആരോഗ്യഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ ഇത്തരം അസുഖങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക ഞെരുക്കത്തെ തടയാനാകും.
മറ്റൊരു പ്രധാനപ്പെട്ട പ്രശ്‌നം മുമ്പൊക്കെ പ്രയാമായിരുന്ന സമയങ്ങളില്‍ മാത്രം പൊതുവില്‍ കണ്ടെത്തിയിരുന്ന അസുഖങ്ങള്‍ ഇന്ന് പലര്‍ക്കും ചെറു പ്രായത്തില്‍ തന്നെ ഡയഗ്നോസ് ചെയ്യുന്നു എന്നുള്ളതാണ്. പ്രത്യേകിച്ചും ക്യാന്‍സര്‍, പിസിഒഎസ്, തൈറോയ്ഡ് പോലുള്ള അസുഖങ്ങള്‍.
പലരും ഇന്ന് ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജുകളാണ് എടുത്തിരിക്കുന്നത്. എന്നാല്‍ ഇത്തരം കവറേജുകളില്‍ നമുക്ക് പരിമിതമായ ആനുകൂല്യമാണ് ലഭിക്കുക. അതുകൊണ്ട് തന്നെ എപ്പോഴും പേഴ്‌സണല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്ലാന്‍ എടുക്കുന്നതായിരിക്കും ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് ഉപകരിക്കുക.