

ഫിറ്റ്നെസ് ശ്രദ്ധിച്ചു തുടങ്ങുകയെന്നത് പലർക്കും ആദ്യം കുറച്ചൊരു ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. പ്രത്യേകിച്ച് കൃത്യമായ ഒരു വെയിറ്റ് വർക്കൗട്ടിനായി തെരഞ്ഞെടുക്കുന്നതിൽ. തുടക്കത്തിലേ നല്ല ഭാരമുള്ള വെയിറ്റെടുത്താൽ സാരമായ പരിക്കുകൾ പറ്റാം, ഭാരം തീരെ കുറഞ്ഞാലോ? ഫലം കിട്ടുവാൻ വൈകുകയും ചെയ്യും. അപ്പോൾ എങ്ങനെയാണ് കൃത്യമായ വെയിറ്റ് തെരഞ്ഞെടുക്കുക?
ആദ്യഘട്ടത്തിൽ വളരെ നിയന്ത്രിതമായി ജോയിൻ്റുകൾ പൂർണമായി ചലിക്കുവാൻ സാധിക്കുന്ന അവസ്ഥയിൽ ആയിരിക്കണം, അത് അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ വിറയ്ക്കുകയോ വ്യതിചലിക്കുകയോ ചെയ്യാതെ ബുദ്ധിമുട്ടുള്ളതായി തോന്നുന്നവയാണ് കൃത്യമായ വെയിറ്റ് എന്ന്. ഡോ. ആഷിഷ് ചൌധരി പറയുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ചെറിയ വെയിറ്റുകളിൽ ആരംഭിച്ച് ക്രമേണ കൂട്ടി വരുമ്പോൾ 10 മുതൽ 12 സെറ്റ് വരെ നല്ലൊരു ഫോമിൽ നിൽക്കാൻ സാധിക്കുന്നതാണ് ശരിയായ വെയിറ്റ്. അതിനു മുമ്പ് നിൽക്കുന്ന അവസ്ഥയിൽ എന്തേലും മാറ്റമുണ്ടായാൽ വെയിറ്റ് കൂടുതലാണെന്ന് മനസിലാക്കാം.
തുടക്കക്കാർ കൃത്യമായ അടിത്തറയുണ്ടാക്കാൻ ചെറിയ വെയിറ്റിൽ കൂടുതൽ സെറ്റുകൾ ചെയ്യുന്നതാവും നല്ലത് . ഇതു ന്യൂറോമസ്കുലർ കോ ഓർഡിനേഷൻ കൂട്ടുകയും ശരീരത്തിന് കൃത്യമായ ചലനരീതി പഠിക്കാൻ സഹായകമാവുകയും ചെയ്യുന്നു. അതിനു പകരം, എടുത്തു ചാടി അമിതഭാരമെടുത്താൽ സന്ധികളിൽ പ്രത്യേകിച്ച് തോളുകളിലും പുറകിലും ക്ഷതമുണ്ടാകുവാനുള്ള സാധ്യതയുണ്ട്.