പത്തനംതിട്ട: അടൂർ നഗരസഭയിൽ വിമത സ്ഥാനാർഥിയെ പുറത്താക്കി സിപിഐഎം. 24-ാം വാർഡിലെ വിമത സ്ഥാനാർഥി സുമ നരേന്ദ്രയെ ആണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. സിപിഐഎം അടൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു സുമ. 22-ാം വാർഡിലെ വിമത സ്ഥാനാർഥി ബീനാ ബാബുവിനെയും പാർട്ടിയിൽ നിന്നും പുറത്താക്കി.
സിപിഐഎം ഏരിയ ജില്ലാ നേതൃത്വങ്ങൾ ഇടപെട്ടിട്ടും ഇരുവരും സ്ഥാനാർഥിത്വം പിൻവലിക്കാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.