മത്സരം രാഷ്ട്രീയത്തിൽ മാത്രം; എരുമേലിയിലെ 11ാം വാർഡിൽ വോട്ടുപിടിക്കാൻ കളത്തിലിറങ്ങി അളിയന്മാർ

അളിയന്മാരായ സിബി കൊറ്റനെല്ലൂരും, ജോസഫ് പുതിയത്തും, തമ്മിലാണ് എരുമേലി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നേർക്കുനേർ പോരാടുന്നത്
മത്സരം രാഷ്ട്രീയത്തിൽ മാത്രം; എരുമേലിയിലെ 11ാം വാർഡിൽ വോട്ടുപിടിക്കാൻ കളത്തിലിറങ്ങി അളിയന്മാർ
Published on

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ അളിയന്മാർ തമ്മിലുള്ള പോരാട്ടം കൊണ്ട് ശ്രദ്ധേയമാവുകയാണ് കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്ത്. എരുമേലി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് അളിയന്മാർ നേർക്കുനേർ പോരാടുന്നത്. ഒരാൾ എൽഡിഎഫിന് വേണ്ടിയും മറ്റൊരാൾ യുഡിഎഫിലും ആണ് മത്സരിക്കുന്നത്.

അളിയന്മാരായ സിബി കൊറ്റനെല്ലൂരും, ജോസഫ് പുതിയത്തും, തമ്മിലാണ് എരുമേലി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നേർക്കുനേർ പോരാടുന്നത്. സിബി എൽഡിഎഫിന്റെ സ്ഥാനാർഥിയാണ്. സഹോദരീ ഭർത്താവായ ജോസഫ് യുഡിഎഫിനായി മത്സരിക്കുന്നു. ഇരുവരും രണ്ടു ചേരിയിൽ ആണെങ്കിലും, ഇവർക്കിടയിൽ മറ്റു പ്രശ്നങ്ങളില്ല.

മത്സരം രാഷ്ട്രീയത്തിൽ മാത്രം; എരുമേലിയിലെ 11ാം വാർഡിൽ വോട്ടുപിടിക്കാൻ കളത്തിലിറങ്ങി അളിയന്മാർ
പ്രചാരണ ബോര്‍ഡുകളില്ലാതെ എന്ത് തെരഞ്ഞെടുപ്പ്? പിന്നിൽ പ്രവർത്തിക്കുന്നവർക്കും പറയാനുണ്ട്...

പക്ഷേ മത്സരം രാഷ്ട്രീയ പോരാട്ടമായി കാണാനാണ് ഇരുവർക്കും ഇഷ്ടം. പരസ്പരം മത്സരിക്കുന്നതിൽ വീട്ടുകാർ അല്പം ആശങ്ക പ്രകടിപ്പിച്ചതായി അളിയന്മാർ പറയുന്നു. ശക്തമായ രാഷ്ട്രീയ പോരാട്ടത്തിൽ ഏത് അളിയൻ വാഴും ഏതളിയൻ വീഴുമെന്ന് കാണാൻ വോട്ടെണ്ണൽ ദിനം വരെ കാത്തിരിക്കണം.

മത്സരം രാഷ്ട്രീയത്തിൽ മാത്രം; എരുമേലിയിലെ 11ാം വാർഡിൽ വോട്ടുപിടിക്കാൻ കളത്തിലിറങ്ങി അളിയന്മാർ
'തെരഞ്ഞെടുപ്പിൽ ജെൻ സി ക്രിയേറ്റിവിറ്റിയും തന്ത്രങ്ങളും ഉണ്ടാകും'; മത്സരരംഗത്ത് ആത്മവിശ്വസത്തോടെ എസ്എഫ്ഐ സംസ്ഥാന നേതാക്കൾ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com