

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമ കണക്ക് പുറത്ത് വന്നു. 75,632 പേരാണ് ആകെ സ്ഥാനാർഥികൾ. ഇതിൽ 36,027 പുരുഷന്മാരും 39,604 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയുമാണ് ഉള്ളത്. തിരുവനന്തപുരം ജില്ലയിലാണ് ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിക്കുന്നത്.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഉള്ളത് മലപ്പുറത്താണ്. 8378 പേരാണ് ജില്ലയിൽ മത്സരിക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാർഥികൾ ഉള്ളത് വയനാടാണ്. 1967 പേരാണ് ഇവിടെ മത്സര രംഗത്തുള്ളത്. മലപ്പുറത്തിന് പിന്നാലെ എറണാകുളത്തും തൃശൂരുമാണ് സ്ഥാനാർഥികളുടെ എണ്ണം കൂടുതൽ.
ഏറ്റവും കൂടുതൽ സ്ത്രീ സ്ഥാനാർഥികൾ ഉള്ളതും മലപ്പുറം ജില്ലയിലാണ്. 4017 പേരാണ് ഇവിടെ മത്സരിക്കുന്നത്. പിന്നാലെ എറണാകുളത്തും തൃശൂരുമാണ് സ്ത്രീ സ്ഥാനാർഥികളുടെ എണ്ണം കൂടുതലുള്ളത്.