

വളരെ അപ്രതീക്ഷിതമായിട്ടാണ് ബിഎൽഒ ആയി പ്രവർത്തിച്ചിരുന്ന റസീന ജലീലിനെ തേടി കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർഥിത്വം എത്തുന്നത്. അതും ബിഎൽഒ ആയി പ്രവർത്തിച്ചിരുന്ന തൃക്കാക്കര നഗരസഭയിലെ ബിഎം നഗർ വാർഡിൽ തന്നെ.
എസ് ഐ ആർ ഫോമുമായി ജനങ്ങളെ സമീപിച്ചിരുന്ന റസീന പെട്ടന്ന് വോട്ട് അഭ്യർഥിച്ചെത്തുമ്പോൾ അത് വോട്ടർമാർക്കും റസീനയ്ക്കും വ്യത്യസ്തമായ അനുഭവമായി മാറുകയാണ്.
സ്ഥാനാർഥി ആയതോടെ ബിഎൽഒ ചുമതലയിൽ നിന്ന് ഒഴിഞ്ഞ് പൂർണമായും പ്രചാരണ തിരക്കിലാണ് റസീന. എങ്കിലും എസ്ഐആർ ഫോമുമായി ബന്ധപ്പെട്ട് എത്തുന്ന ഫോൺ വിളികൾക്ക് ഇപ്പോഴും കുറവില്ല. എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റായ ബിഎം നഗർ പിടിക്കാൻ ഇപ്പോൾ ഓടി നടന്നുള്ള വോട്ടു പിടുത്തത്തിൻ്റെ തിരക്കിലാണ് ഇപ്പോൾ റസീന ജലീൽ