കെഎസ്‌യുവിലൂടെ ചെറുപ്പമായി കോൺഗ്രസ്; തദ്ദേശ പോരിനിറങ്ങിയത് 22 സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 81 പേർ

പാർട്ടി അർഹമായ പരിഗണന നൽകിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
Aloshious Xavier
Published on: 
Updated on: 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടം പിടിച്ച് കെഎസ്‌യു നേതാക്കൾ. 22 സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ഉൾപ്പടെ 81 കെഎസ്‌യു നേതാക്കളാണ് ഇത്തവണ മത്സരത്തിന് ഇറങ്ങിയത്. പാർട്ടി അർഹമായ പരിഗണന നൽകിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. 59 ജില്ലാ നിയോജകമണ്ഡലം യൂണിറ്റ് ഭാരവാഹികൾക്കും മത്സരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. 81ൽ ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയും കെഎസ്‌യുവിനുണ്ട് എന്നതും ശ്രദ്ധേയമാണ്.

അരുണിമ സുൽഫിക്കർ, ഗോപു നെയ്യാർ, അജാസ് കുഴൽമന്ദം, മുബാസ് ഓടക്കാലി, ഗൗതം ഗോകുൽ ദാസ് എന്നിവരാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സംസ്ഥാന ഭാരവാഹികൾ. ഗോപു നെയ്യാറും, ഗൗതം ഗോകുൽദാസും ജില്ലാ പ്രസിഡൻ്റുമാരാണ്.

Aloshious Xavier
"പാലത്തായി കേസിൽ മതം നോക്കി സമീപനമെടുത്തിട്ടില്ല"; സിപിഐഎം നേതാവിനെതിരെ ലീഗ്

എം.ജെ. യദുകൃഷ്ണൻ, ജോസൂട്ടി ജോസ്, അമൃത പ്രിയ, ആദശ് സുദർമ്മൻ, മിവാജോളി, അർജ്ജുൻ പൂനത്ത്, അൽഅമീൻ അഷ്റഫ്, അതുൽ എം.സി, നിഖിൽ കണ്ണാടി, രോഹിത് എം.എസ്. എന്നിവരാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സംസ്ഥാന ഭാരവാഹികൾ. അഡ്വ.റംഷാദ്, ഷംലിക്ക് കുരിക്കൾ, ഫെന്നി നൈനാൻ, അഡ്വ.ലിനറ്റ് മെറിൻ എബ്രഹാം, ഗൗജ വിജയകുമാർ, അനീഷ് ആൻ്റണി, ആഘോഷ്. വി.സുരേഷ് എന്നി സംസ്ഥാന നേതാക്കൾ നഗരസഭകളിലേക്കും, ഗ്രാമ പഞ്ചായത്തിലേക്കും മത്സര രംഗത്തുണ്ട്.

അതേസമയം ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റി നിർത്തിയാൽ പാർട്ടി അർഹമായ പരിഗണന കെഎസ്‍യു നേതാക്കൾക്ക് നൽകിയെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. സമരമുഖത്തും സംഘടനാ രംഗത്തും ഒരേ പോലെ മികവ് പുലർത്താൻ കഴിഞ്ഞതിൻ്റെ ഭാഗമായുള്ള അംഗീകാരമായി കെഎസ്‌യു ഭാരവാഹികൾക്ക് ലഭിച്ച സ്ഥാനാർഥിത്വത്തെ നോക്കി കാണുന്നുവെന്നും അലോഷ്യസ് സേവ്യർ ചൂണ്ടിക്കാട്ടി.

Aloshious Xavier
കാളമ്പാടിയിൽ വെൽഫെയർ പാർട്ടിയുമായി സീറ്റ് ധാരണ; സമസ്‌ത നിലപാട് കടുപ്പിച്ചതോടെ നീക്കം ഉപേക്ഷിച്ച് ലീഗ്

സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലും കെഎസ്‌യു കരുത്തുകാട്ടി. കഴിഞ്ഞ ഒൻപതര വർഷക്കാലം ജനവിരുദ്ധ നയങ്ങളും നിലപാടുകളും പിന്തുടർന്ന സർക്കാരിനോട് ജനങ്ങൾ കടക്ക് പുറത്ത് എന്ന് പറയുന്ന നാളുകളാണ് വരാൻ പോകുന്നതെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.

Related Stories

"യൂണിയൻ തെരഞ്ഞെടുപ്പിന് പിരിച്ച പണം കോളേജുകൾക്ക് നൽകിയില്ല"; കെഎസ്‌യു കാസർഗോഡ് ജില്ലാ കമ്മിറ്റിക്കെതിരെ ഫണ്ട് തിരിമറി ആരോപണം
വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകർക്ക് എസ്ഐടിയുടെ ക്ലീൻചിറ്റ്
"പുറത്തുകാണത്തക്ക വിധമുള്ള പരിക്കുകളില്ല"; കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പരിയാരം മെഡി. കോളേജിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
"വീണ ജോർജിനെതിരെ കേസെടുത്ത് അന്വേഷിക്കണം", ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു; കരിങ്കൊടി കണ്ടാൽ ഇങ്ങനെ ഭയപ്പെടണോ എന്ന്   മുരളീധരൻ്റെ പരിഹാസം