തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്; പട്ടികയിൽ ആര്യ രാജേന്ദ്രനില്ല; കളത്തിലിറങ്ങുക കെ. ശ്രീകുമാർ ഉൾപ്പെടെ പ്രമുഖർ

93 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്
വി.എസ്. ജോയ്, കെ. ശ്രീകുമാർ
വി.എസ്. ജോയ്, കെ. ശ്രീകുമാർSource: News Malayalam 24x7
Published on

തിരുവനന്തപുരം: കോർപ്പറേഷനിലെ മത്സരചിത്രം തെളിയുന്നു. തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയി തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 93 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള എട്ട് സീറ്റുകളിലേക്ക് ഘടകക്ഷികളുമായി ചർച്ച ചെയ്ത് പ്രഖ്യാപിക്കും. നാളെ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും വി. ജോയി വ്യക്തമാക്കി.

ആകെ 101 വാർഡുകളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഉള്ളത്. ഇതിൽ 70 സീറ്റുകളിലും സിപിഐഎം മത്സരിക്കും. 17 സീറ്റുകളിലാകും സിപിഐ മത്സരിക്കുക. കേരള കോൺഗ്രസ് എം- 3, ജെഡിഎസ്- 2, ആർജെഡി 3, ഐഎൻഎൽ- 1, എൻസിപി-1, കേരള കോൺഗ്രസ് ബി- 1, ജനാധിപത്യ കേരള കോൺഗ്രസ്-1, ജെഎസ്എസ്- 1, കോൺഗ്രസ് എസ്- 1 എന്നിങ്ങനെയാണ് സീറ്റ് നൽകിയിരിക്കുന്നത്.

വി.എസ്. ജോയ്, കെ. ശ്രീകുമാർ
എസ്‌ഐആറുമായി ബന്ധപ്പെട്ട ബാനർ കെട്ടി; തൃശൂർ ലോ കോളേജിൽ എസ്എഫ്ഐ-കെ‌എസ്‌യു സംഘർഷം; ചെയർമാനുൾപ്പെടെ പരിക്ക്

നിലവിലെ മേയർ ആര്യ രാജേന്ദ്രൻ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ഡെപ്യൂട്ടി മേയർ പി.കെ. രാജുവിൻ്റെ മകൾ തൃപ്തി രാജുവാണ് പട്ടം വാർഡിൽ നിന്ന് മത്സരിക്കുന്നത്.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ആർ.പി. ശിവജി, മുൻ മേയർ കെ. ശ്രീകുമാർ, ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ എസ്.പി.ദീപക് എന്നിവരാണ് സിപിഐഎമ്മിലെ പ്രമുഖ നേതാക്കൾ. ആർ.പി. ശിവജി, കെ. ശ്രീകുമാർ, വഞ്ചിയൂർ ബാബു എന്നിങ്ങനെ മൂന്ന് ഏരിയ സെക്രട്ടറിമാരും സ്ഥാനാർഥികളായുണ്ട്. വഞ്ചിയൂരിലാണ് വഞ്ചിയൂർ ബാബു മത്സരിക്കുക. മുൻ മേയർ കെ. ശ്രീകുമാർ ചാക്കയിലും ആർ.പി. ശിവജി പുന്നയ്ക്കാമുഗളിലും മത്സരിക്കും.

30 വയസ്സിൽ താഴെയുള്ള 13 പേർ മത്സരിക്കുന്നുണ്ട്. ഇതിൽ 24കാരിയായ മേഘ്നയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. അലത്തറയിൽ നിന്നാണ് മേഘ്ന മത്സരിക്കുന്നത്. മാധ്യമ പ്രവർത്തക കൂടിയായ അഡ്വക്കേറ്റ് പാർവതി ഗൗരീശപട്ടണത്ത് നിന്നും മത്സരിക്കും. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എസ്. ശ്യാമ കേശവദാസപുരത്ത് നിന്നും മത്സരിക്കും.

വി.എസ്. ജോയ്, കെ. ശ്രീകുമാർ
കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, ഉത്തരവിറക്കി സർക്കാർ; നിയമനം രണ്ട് വർഷത്തേക്ക്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com