എറണാകുളം: സംഭവബഹുലമായിരുന്നു തൃക്കാക്കര നഗരസഭയുടെ കഴിഞ്ഞ് പോയ അഞ്ച് വർഷങ്ങൾ. വിവാദങ്ങൾ, തർക്കങ്ങൾ, അധികാരത്തിനായുള്ള പിടിവലി, അങ്ങനെ അങ്ങനെ നീളുന്നു തൃക്കാക്കരയിലെ പ്രശ്നങ്ങൾ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന നഗരസഭ പിടിക്കാൻ അരയും തലയും മുറുക്കി കളത്തിലുണ്ട് മുന്നണികൾ...