ആര്യ രാജേന്ദ്രനെ കുറ്റപ്പെടുത്താനൊന്നും ഞാന്‍ ഇല്ല; തിരുവനന്തപുരത്ത് സിപിഐഎമ്മിനേറ്റ പരാജയമാണ്: രമേശ് ചെന്നിത്തല

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചതിനെ വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണെന്ന് രമേശ് ചെന്നിത്തല
ആര്യ രാജേന്ദ്രനെ കുറ്റപ്പെടുത്താനൊന്നും ഞാന്‍ ഇല്ല; തിരുവനന്തപുരത്ത് സിപിഐഎമ്മിനേറ്റ പരാജയമാണ്: രമേശ് ചെന്നിത്തല
Published on
Updated on

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചതിനെ വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണെന്ന് രമേശ് ചെന്നിത്തല. 2010ല്‍ 40 സീറ്റുകളോളം യുഡിഎഫിന് ലഭിച്ചതാണ്. കൊല്ലം കോര്‍പ്പറേഷനില്‍ ഒരു സീറ്റിനാണ് നഷ്ടപ്പെട്ടത്. അവിടെയൊക്കെ ഇപ്പോള്‍ ബിജെപിക്കുണ്ടായിരിക്കുന്ന മുന്നേറ്റം ഞങ്ങള്‍ നിസാരമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനെ യുഡിഎഫ് ഗൗരവത്തോടെ തന്നെ കാണും. എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തും. ബിജെപിയുടെ അതിപ്രസരം നിയന്ത്രിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ കോര്‍പ്പറേഷന്റെ ഭരണം ധാര്‍ഷ്ട്യം നിറഞ്ഞതായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആര്യ രാജേന്ദ്രനെ കുറ്റപ്പെടുത്താനൊന്നും ഞാന്‍ ഇല്ല; തിരുവനന്തപുരത്ത് സിപിഐഎമ്മിനേറ്റ പരാജയമാണ്: രമേശ് ചെന്നിത്തല
കോഴിക്കോട് യുഡിഎഫ് ജയിച്ചിട്ടാണ് തോറ്റത്; എല്‍ഡിഎഫിന് തുടര്‍ഭരണത്തിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

ഈ തെരഞ്ഞെടുപ്പില്‍ കാണേണ്ട ഒരു കാര്യം, മേയര്‍ യഥാര്‍ഥ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തിട്ടില്ല. അവര്‍ യുഡിഎഫിനാണ് വോട്ട് ചെയ്തത്. തുടര്‍ഭരണത്തിലൂടെ ഉണ്ടായിരിക്കുന്ന പരിക്ക് പാര്‍ട്ടിക്ക് എത്രമാത്രം ഉണ്ടായിരിക്കുന്നുവെന്ന് അവര്‍ തിരിച്ചറിയുന്നു. ഇതൊരു കമ്യൂണിസ്റ്റ് ഭരണമല്ലെന്ന തിരിച്ചറിവ് അവര്‍ക്ക് ഉണ്ടായിരിക്കുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ എതിരായി വോട്ടു ചെയ്യുന്ന ഒരു നില ഇക്കുറി എല്‍ഡിഎഫിനുണ്ടായി.

ആര്യ രാജേന്ദ്രനെ കുറ്റപ്പെടുത്താനൊന്നും ഞാന്‍ ഇല്ല; തിരുവനന്തപുരത്ത് സിപിഐഎമ്മിനേറ്റ പരാജയമാണ്: രമേശ് ചെന്നിത്തല
തകര്‍ന്നത് 46 വര്‍ഷത്തെ കുത്തക; കോഴിക്കോട് കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷമില്ലാതെ എല്‍ഡിഎഫ്

ആര്യ രാജേന്ദ്രനെ കുറ്റപ്പെടുത്താനൊന്നും ഞാന്‍ ഇല്ല. അവര്‍ മാത്രമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു കോര്‍പ്പറേഷനോ പഞ്ചായത്തോ ഭരിക്കുമ്പോള്‍ പാര്‍ട്ടിയാണ് ഭരിക്കുന്നത്. ഇവരൊക്കെ പ്രതിബിംബങ്ങളാണ്. തിരുവനന്തപുരത്ത് പാര്‍ട്ടിക്കുണ്ടായ പരാജയമാണ് അത്. അതിന് ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനൊന്നും ആഗ്രഹിക്കുന്നില്ല. 45 വര്‍ഷമായി ഒരു മാറ്റവുമില്ലാത്ത ഒരു ഭരണമാണ്. അങ്ങനെ ഒരു ഭരണത്തിനെതിരായി ജനങ്ങള്‍ ചിന്തിച്ചതിനെ കുറ്റപ്പെടുത്താനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

News Malayalam 24x7
newsmalayalam.com